കണക്റ്റഡ് ലോഡ് റെഗുലറൈസ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ഉപഭോക്താക്കൾക്ക് പ്രത്യേക സ്കീം ഒക്ടോബര്‍ 31 വരെ

934

വൈദ്യുതി കണക്ഷൻ ലഭ്യമായ സമയത്തെ ഉപകരണങ്ങളായിരിക്കണമെന്നില്ല ഇന്ന് ഉപഭോക്താവ് ഉപയോഗിക്കുന്നത്. കച്ചവട സ്ഥാപനങ്ങളിലും വ്യവസായ ശാലകളിലും കണ്ടക്ടഡ് ലോഡ് മാറിയെന്നിരിക്കാം.

പിഴകൂടാതെ കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതിന് നിലവിലുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ഉപഭോക്താക്കൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് KSEBL. 31.10.2019 വരെയാണ് ഇതിന്റെ കാലാവധി.

ഈ ഉത്തരവ് പ്രകാരം പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഉപഭോക്താവിന്റെ അല്ലെങ്കിൽ ഉപയോക്താവിന്റെ ഐഡികാർഡ്, കണക്ടഡ് ലോഡ് സംബന്ധിച്ച ഡിക്ലറേഷൻ എന്നിവ മാത്രം നൽകി ലോഡ്റെഗുലറൈസ് ചെയ്യാവുന്നതാണ്.

അപേക്ഷാഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡീഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവ ഇളവ് ചെയ്തിട്ടുണ്ട്.

എന്നാൽ ആവശ്യപ്പെടുന്ന ലോഡ് നൽകുന്നതിന് വിതരണ ശൃംഖലയിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള തുക അഡീഷനൽ ECSC ആയി അടക്കേണ്ടി വരും.

മറ്റൊരു രേഖയും സമർപ്പിക്കാതെ, പണചിലവില്ലാതെ എല്ലാത്തരം ഉപഭോക്താക്കൾക്കും ഈ അവസരം വിനിയോഗിക്കാനാവുന്നതാണ്.