പവര്‍ സെക്ടര്‍ ന്യൂസ് – ഒക്റ്റോബര്‍ 2024
ബാറ്ററി സ്വാപ്പിങ് ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി എം ഒ പി പുതിയ ഗൈഡ് ലൈൻ ഇറക്കി. ബാറ്ററി ചാർജിങ് ഓപ്പറേറ്റർമാർക്കും ഉടമസ്ഥതയുള്ളവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. ബാറ്ററിസ്വാപ്പിംഗ് ഒരു ബദല്‍ മാർഗമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗൈഡ് ലൈൻ ഇറക്കിയിരിക്കുന്നത്.
ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ
വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈ കോഡ് ചട്ടം 152 ൽ വിശദീകരിക്കുന്നുണ്ട്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം സംഭവിക്കുന്ന ഇത്തരം അപാകതകൾ സെക്ഷൻ 126 പ്രകാരമുള്ള അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരമ്പരാഗത സോളാർ പാനലുകൾ വിസ്മൃതിയിലാവുമോ?
വീടുകളുടെ ചുമരുകളിൽ നിന്നും ജനാലകളിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ. പരമ്പരാഗതമായി നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോളാർ പാനലുകൾക്ക് പകരം വീടുകളുടെ ചുമരുകളിലും ജനാലുകളിലും പൂശാവുന്ന മൈക്രോ സോളാർ സെല്ലുകൾ അടങ്ങിയ...
വൈദ്യുതി മേഖലയിലെ സമഗ്രമായവികസനത്തിന് കാസർഗോഡ് ജില്ലാ സെമിനാർ
ചട്ടഞ്ചാൽ:- കാസറഗോഡ് ജില്ലയിലെ വൈദ്യുതി മേഖലയിലെ സമഗ്രമായ വികസനത്തിനുള്ള ഇടപെടലിനായി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനായി കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷനും കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷനും ജില്ലാ തല വൈദ്യുതി വികസന സെമിനാർ സംഘടിപ്പിച്ചു. ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ അഡ്വ. സി.എച്ച്.കുഞ്ഞമ്പു. എം.എൽ.എ....
ബ്ലൂടൂത്തിന്റെ അന്തകൻ; ഇനി ശരീരമാണ് കേബിൾ
വയർലെസ്സിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടർ ആയി മാറിയാലോ..?? അതാണ് Wi-R. 100% സുരക്ഷിതമായ ഈ ഡാറ്റ വിനിമയ വിദ്യയിലേക്ക് ലോകം കടക്കുകയാണ്.
നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതി തരംഗങ്ങൾ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ CPU ആയി കരുതുക. ആ CPU നമ്മുടെ ശരീരം മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജി വഴി അല്ല മറിച്ച് നാഡീവ്യൂഹം എന്ന വയറുകൾ വഴിയാണ്.
ഏതാനും വർഷങ്ങൾക്കുള്ളിൽ, ഒരു ക്രെഡിറ്റ് കാർഡോ സ്മാർട്ട്ഫോണോ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ വിരൽ കൊണ്ട് ഒരു മെഷീനിൽ സ്പർശിച്ച് പേയ്മെന്റ് നടത്തുവാനും, നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഒരു ജിപിഎസ് റൂട്ട് ആക്സസ് ചെയ്യുവാനും, അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ള ഒരു ഫയൽ കൈ കുലുക്കിക്കൊണ്ട് മറ്റൊരാൾക്ക് കൈമാറുവാനും സാധിക്കുമെന്ന് ചുരുക്കം.
ഹാൻ കാങ്
മുന്നേറ്റങ്ങള്‍
2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനു ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് ഹാൻ കാങ്.എഴുത്തിന്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്....
പ്രവർത്തന കാര്യക്ഷമതഉയർത്തുന്ന നിലയിൽപുന:സംഘടനയും ജീവനക്കാരുടെ പുന:ക്രമീകരണവും നടത്തുക
ജനറല്‍ സെക്രട്ടറിയുടെ പേജ് -ഒക്ടോബര്‍ 2024
കേരളത്തിന്റെ ഊർജ്ജം എന്ന വിശേഷണത്തോടെ നിലകൊള്ളുന്ന കെ എസ് ഇ ബി എൽ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. വൈദ്യുതി സേവനങ്ങള്‍ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മെച്ചപ്പെടുത്താൻ നല്ല...
കെ.എസ്.ഇ.ബി ലിമിറ്റഡിനെ നവീകരിക്കാം, മുന്നേറാം
കഴിഞ്ഞ പത്തിരുപത് വർഷങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമാണ് KSEB. എന്നാൽ ആ മാറ്റങ്ങൾ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും നേടാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയും നിലനിൽക്കുന്നു. രാജ്യത്താകെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും വിഭജനത്തിനും അനുകൂലമായ നയങ്ങൾ നിലനിൽക്കുമ്പോഴും പൊതുമേഖലയിൽ...
നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകഘട്ടം കഴിഞ്ഞ് മാങ്കുളം പദ്ധതി
മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ ജല നിർഗമന സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടര കിലോമീറ്റർ ദൂരം വരുന്ന ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കി. 4.2 മീറ്റർ വ്യാസവും രണ്ടര കിലോമീറ്റർ നീളവും കുതിര ലാടത്തിന്റെ ആകൃതിയിൽ ഉള്ളതുമായ പ്രസ്തുത ടണൽ...
പവർ ക്വിസ് 2024
പവർ ക്വിസ് 2024 ൻടെ ജില്ലാ തല മത്സരങ്ങൾ എല്ലാ ജില്ലകളിലും 6.11. 2024 ന് പൂർത്തിയായി. 14 ജില്ലകളിലായി 774 സ്ഥാപനങ്ങളിൽ നിന്നും 1511 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി. 528 OA അംഗങ്ങളും 239 ഇതര സംഘടനാംഗങ്ങൾ/ അധ്യാപകരും...


























