വെളിച്ചം അകലെയാണോ?
ഇരുട്ടാണ് ചുറ്റും......
ഈ തടവറയ്ക്കുള്ളില്‍ ഇരുട്ടു മാത്രം
ചിറകു വിരിച്ച് പറക്കണമെന്നുണ്ട്
എന്റെ ആകാശമെവിടെ?
എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെവിടെ?
ഞാന്‍ പ്രണയിച്ച നിലാവെവിടെ?
എന്റെ ചിറകുകള്‍ ഛേദിക്കപ്പെട്ടിരിക്കുന്നു.
ആകാശം ഓര്‍മ്മ മാത്രം
അകലെ വെളിച്ചമുണ്ടോ?
എന്റെ കാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ചങ്ങലക്കെട്ടില്‍ വീര്‍ത്തു പൊട്ടിയിരിക്കുന്നു.
ഒരിക്കല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു
ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്നു.
പക്ഷെ നിങ്ങളെന്നെ കൂട്ടിലടച്ചു.
എന്റെ ആകാശത്തിനു മതിലുകെട്ടി
അതിന്റെ...
മാര്‍ക്സിന്റെ വിപ്ലവ സിദ്ധാന്തം
വിപ്ലവം എന്ന വാക്ക് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. അതിനു മുമ്പ് ഇംഗ്ലണ്ടിലും ഒരു പരിധിവരെ അമേരിക്കയിലും ഇത്തരത്തിലുള്ള പരിവര്‍ത്തനങ്ങളുണ്ടായിരുന്നു. കേവലമായ ഭരണമാറ്റങ്ങളോ സാമൂഹ്യ മാറ്റങ്ങളോ അല്ല വിപ്ലവങ്ങള്‍. ഇവ ചേര്‍ന്ന് ഒരു സമൂഹ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന പ്രക്രിയയ്ക്കു...
ഊര്‍ജ്ജ കേരള മിഷന്‍ – വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം
കേരളത്തിലെ വൈദ്യുതി മേഖലുൃയുടെ സമഗ്രവികസനം മുന്നില്‍ കണ്ടുള്ള അഞ്ച് പദ്ധതികള്‍ ഉള്‍പ്പെടുന്ന ഊര്‍ജ്ജ കേരള മിഷന്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2018 ജൂണ്‍ 14ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്രറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എല്‍ ഇ...
കുന്നു കേറിപ്പോകുന്ന പെൺകുട്ടി …
കുന്നു കേറിപ്പോകുന്ന പെണ്‍കുട്ടി.....
കുന്നിന്റെ ഉച്ചിയിലാണ്
അവളുടെ പള്ളിക്കൂടം.
നിറയെ മഞ്ചാടി പിടിക്കുന്ന
ഒരു മരം
കാറ്റിൽ, മരത്തിൻ
ചില്ലയിൽ, കുയിൽ...
വെളുത്തചുണ്ടിൽ
തേൻപാട്ട് നിറഞ്ഞു
ചിലപ്പോൾ തുളുമ്പിപ്പോയി..
മരം മഞ്ചാടിച്ചോപ്പിൽ
മകരത്തിന്റെ നീലയിൽ
പീലി പോലെ ഇല പടർത്തി
കുന്നിനു മുകളിൽ
സ്കൂൾ മുറ്റത്ത് നിറഞ്ഞു നിന്നു. .
കാറ്റത്ത് ചൊരിഞ്ഞു വീഴുന്ന
ചുവന്നു തുടുത്ത മഞ്ചാടികൾ
തൂത്തുകളയാൻ
വയ്യാതെ മണ്ണിൽ പുതഞ്ഞ്
കിടക്കില്ല.
അവ
ചുവപ്പ് പൊട്ടുകളായി
കുഞ്ഞു നെറ്റികളിൽ
ഒട്ടിയിരിക്കും
വട്ടപ്പൂക്കളായി
ഫ്രോക്കുകളുടെ തുഞ്ചത്ത്
തൊങ്ങൽ...
പെണ്ണിര
മൈമുനയ്ക്ക്
മണ്ണിരയെക്കാണണം
തോട്ടുവക്കിലെ തുരങ്കത്തില്‍
സുറുമയിട്ട കണ്ണുകള്‍ മാറിമാറി നട്ടു
മണ്ണിരയെക്കണ്ടില്ല.
എന്റെ കൈയിലെ ചേമ്പിലപ്പൊതി
തട്ടിപ്പറിച്ചുനോക്കി.
ഒരു മാളവും
മണ്ണിരയ്ക്ക് ഒളിയിടമാവില്ലെന്ന്
മൈമൂന അറിഞ്ഞു.
കണക്കുപെട്ടീന്ന്
ചൂണ്ടയെ വിളിച്ചളവെടുത്ത്
ഒത്തിരി മണ്ണിരക്കുപ്പായം
വെട്ടിത്തയ്ച്ചു നല്‍കി.
അമ്പലക്കുളത്തില്‍ മാത്രമല്ല
അവളുടെ കണ്ണിലുമപ്പോള്‍
ജലം തേങ്ങിക്കിടന്നു.
അന്നു പിണങ്ങിപ്പോയവളെ
കുട്ടികള്‍ ഓലപ്പന്തലിനിട്ട കണ്ണുകളിലൂടെ
കതിര്‍മണ്ഡപത്തില്‍ കണ്ടു.
മൈമുനയെ താലികെട്ടുന്ന
ചൂണ്ട മൈതീനെക്കണ്ടു.
മൈതീനിക്കയുടെ
ഊത്തകേറിയ ശരീരം
മൈമുനയെ സന്തൂക്കിന്നിറക്കി *
മയ്യത്തു നിസ്കാരത്തിനു കിടത്തി
ആറടിമാളം
ഒളിയിടമാണെന്ന്
അവളറിഞ്ഞു കാണുമോ.
നൗഷാദ് പത്തനാപുരം
പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി – വൈദ്യുതി മന്ത്രി ശ്രീ എം എം മണി ശില്‍പ്പശാല ഉത്ഘാടനം ചെയ്തു
കെ എസ് ഇ ബി ലിമിറ്റഡിന്റെയും അനര്‍ട്ടിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് 2018 മേയ് 9, 10 തീയതികളിലായി കെ എസ് ഇ ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ വാണിജ്യമാതൃക തീരുമാനിക്കുന്നതിനുള്ള ശില്‍പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള സംസ്ഥാന വൈദ്യുതി വകുപ്പ്...
NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍
വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും...
മുംബൈയെ വിറപ്പിച്ച ലോങ് മാര്‍ച്ച്…
'പോരാട്ടമാണ് പരിഹാരം, ആത്മഹത്യയല്ല' എന്ന് പ്രഖ്യാപിച്ചുകൊണ്ട് 200 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച് ഒരു ലക്ഷം കര്‍ഷകര്‍ മുംബൈയില്‍ മാര്‍ച്ച് 12 ന് രാവിലെ എത്തിച്ചേര്‍ന്നപ്പോള്‍ മഹാനഗരം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ചു... അതോടൊപ്പം മഹാരാഷ്ട്ര ഭരിക്കുന്ന ബി ജെ പി സര്‍ക്കാരും കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തില്‍...
ആവേശം വിതറി ബാഡ്‌മിന്റണ്‍ ടൂര്‍ണ്ണമെന്റ്
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്കാരിക വേദിയായ സ്കോപ്പിന്റെ ആഭിമുഖ്യത്തിൽ 'Let us play for powering unity' എന്ന സന്ദേശവുമായി കെ എസ് ഇ ബി ഓഫീസർമാരുടെ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച്ച മുണ്ടയാട്...
കോട്ടമല ഊരിലൂടെ ഒരു യാത്ര
മാര്‍ച്ച് 8 ലെ സാര്‍വ്വദേശീയ വനിതാദിനം അട്ടപ്പാടിയിലെ കോട്ടമല ഊരിലെ സഹോദരങ്ങള്‍ക്കൊപ്പം ആചരിയ്ക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയും വനിതാ സബ്കമ്മിറ്റിയും തീരുമാനിച്ചിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ നിത്യജീവിതം കണ്ടും അനുഭവിച്ചും അറിയുക, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തിലാണ് ഈ...