നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ് മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ പുറംകരാർവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക, ജനങ്ങൾക്ക് അധികബാധ്യതയാകുന്ന തീരുമാനങ്ങളിൽനിന്ന് മാനേജ്മെന്റ് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
പയ്യന്നൂർ പെരുമ്പ ടാക്‌സി സ്‌റ്റാൻഡ് പരിസരത്ത് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്‌ഘാടനംചെയ്‌തു. പയ്യന്നൂർ ഏരിയാ സെക്രട്ടറി കെ കെ കൃഷ്‌ണൻ അധ്യക്ഷനായി. ജാഥാ ലീഡർ കെ രഘുനാഥൻ, ശ്രീലാകുമാരി, കെ നാരായണൻ, കെ വി ഭാസ്‌കരൻ, കെ പി ശ്രീരാജ്, സോമി ജോസഫ്, കെ സുധീർ എന്നിവർ സംസാരിച്ചു. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമിറ്റിയംഗം ടി.പി.സൂരജ് ജാഥാ മാനേജറാണ്.
മാത്തിൽ – ബേബി ജോസഫ്, സന്തോഷ് എം, ടി നാരായണൻ, വി വി ഭാസ്കരൻ ചെറുപുഴയിൽ സി ആർ സന്തോഷ്, കെ എം ഷാജി, ടി പി സൂരജ്ആ ലക്കോട്ട് പി സി രാജൻ , ടി പ്രഭാകരൻ, വി ജി സോമൻ, പി കെ ഗ്രിനീഷ്, പി കെ ലക്ഷ്‌മണൻ, പൂവ്വത്ത്- പി വി സുരേന്ദ്രൻ, ഹരി മിനിയാടൻ, പ്രജീഷ്, ഐ വി നാരായണൻ, വിനയൻ, കെ പവിത്രൻ, തളിപ്പറമ്പിൽ – വി രാജീവൻ, ചന്ദ്രൻ, രാജേഷ് മാണാട്ട്, വിജേഷ് എന്നിവർ സംസാരിച്ചു. പഴയങ്ങാടിയിലെ സമാപനത്തിൽ -സോമി ജോസഫ്, ഇ പി ബാലൻ, ഐ വി ശിവരാമൻ, എ രാധാകൃഷ്ണൻ, എൻ വി അജിത്ത് എന്നിവർ സംസാരിച്ചു.
രണ്ടാംദിനം ജാഥയ്ക്ക് ശ്രീകണ്ഠപുരത്ത് ആദ്യ സ്വീകരണം നൽകി. പി മാധവൻ അധ്യക്ഷനായി. ജാഥാലീഡർ കെ രഘുനാഥൻ, മാനേജർ ടി പി സൂരജ് കുര്യാക്കോസ്, പക്കർ ഹാജി, സി രവീന്ദ്രൻ, എൻ വി അജിത്ത്, കെ അശോകൻ, ലക്ഷ്മണൻ, രാജേഷ് മങ്ങാട്ട് എന്നിവർ സംസാരിച്ചു. കെ വി രമേഷ് സ്വാഗതം പറഞ്ഞു. പയ്യാവൂരിൽ എം സി നാരായണൻ അധ്യക്ഷനായി. രാജേഷ് മണാട്ട്, പി കെ സുനിഷ്, കെ പവിത്രൻ, ഭാസ്‌കരൻ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ ഇ എസ് സത്യൻ അധ്യക്ഷനായി. ജയപ്രകാശ്, ഗ്രിനിഷ് എന്നിവർ സംസാരിച്ചു. മട്ടന്നൂരിൽ എം രാജൻ അധ്യക്ഷനായി. ജാഥാ ലീഡർ കെ രഘുനാഥൻ, എൻ വി അജിത്ത്, എ ബി പ്രമോദ് എന്നിവർ സംസാരിച്ചു.
ബാന്റ് മേളത്തിന്റെ അകമ്പടിയോടെ മുദ്രാവാക്യം വിളിച്ചാണ് ഒരോ സ്വീകരണ കേന്ദ്രങ്ങളിലും പ്രവർത്തകർ ജാഥയെ വരവേറ്റത്. 50 ഓളം ബൈക്കുകള്‍ ജാഥയിലുടനീളം അമ്പടിയായുണ്ടായിരുന്നു.വിവിധ വർഗ്ഗബഹുജന സംഘടനാ നേതാക്കൾ ഹാരാർപ്പണം നടത്തി.
മൂന്നാം ദിവസം ജാഥയ്ക്ക് പിണറായിയിൽ ആദ്യസ്വീകരണം നൽകി. എം എസ് നിഷാദ് ഉദ്ഘാടനം ചെയ്തു. കോയിപ്രത്ത് രാജൻ അധ്യക്ഷനായി. എൻ വി അജിത്ത് സംസാരിച്ചു. കതിരൂരിൽ പവിത്രൻ അധ്യക്ഷനായി. സി ഷൈജു സംസാരിച്ചു. കൂത്തുപറമ്പിൽ എൻ സുകുമാരൻ അധ്യക്ഷനായി. എം വി ലതീഷ്, ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. പാനൂരിൽ കെ കെ സുധീർകുമാർ അധ്യക്ഷനായി. പി കെ ഗ്രിനീഷ്, ശ്രീരാജ് എന്നിവർ സംസാരിച്ചു. ചൊക്ലിയിൽ ഇ വിജയൻ ഉദ്ഘാടനം ചെയ്തു. കെ ടി കെ പ്രദീപൻ അധ്യക്ഷനായി. രാജേഷ് മണാട്ട്, എ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
മഞ്ഞോടിയിൽ പ്രമോദ് അധ്യക്ഷനായി. ബേബി ജോസഫ് സംസാരിച്ചു. തലശേരിയിൽ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്ഘാടനം ചെയ്തു. എസ് ടി ജയ്സൺ അധ്യക്ഷനായി. ടി പി സൂരജ് സംസാരിച്ചു. വർഗ്ഗ ബഹുജന സംഘടനകളുടെ നിരവധി പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ ജാഥയെ വരവേറ്റു. 25ഓളം Bike കൾ ജാഥയിലുട നീളം അകമ്പടിയായുണ്ടായിരുന്നു.
എല്ലാ കേന്ദ്രങ്ങളിലും നിരവധി വർഗ്ഗബഹുജന സംഘടനാ നേതാക്കൾ ഹാരാർപ്പണം നടത്തി.യുവജന പ്രസ്ഥാനങ്ങളുടെയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും പ്രവർത്തകരുടെ സ്വീകരണ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യവും ആവേശം പകരുന്നതായിരുന്നു. പാനൂരിലെ സ്വീകരണ കേന്ദ്രത്തിൽ വ്യത്യസ്ത ആശയക്കാരായ ബഹുജന സംഘടനകളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു