രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം
അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള സംഘടന എന്ന നിലയിൽ ഡിസംബർ 20 പ്രതിഷേധ ദിനമായി ആചരിക്കും.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെടും പ്രതിഷേധക്കാരെ തെരുവിൽ അടിച്ചമർത്തുന്നതിലും കൊലപ്പെടുത്തുന്നതിലും പ്രതിഷേധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ഡിസംബർ 20 ന് ഉച്ചക്ക് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പ്രകടനവും വിശദീകരണവും നടത്തും.
ഡിസംബർ 21 ന് കോഴിക്കോട് വച്ച് നടക്കുന്ന തെരുവോര കുടുംബ സംഗമ വേദിയിലും പൗരത്വ നിയമദേദഗതിക്കെതിരെയുള്ള സന്ദേശം മുന്നോട്ട് വയ്ക്കും.