നവകേരളം നവീന ഊർജ്ജം ജനകീയ വികസന സെമിനാർ ജില്ലാതല ഉത്ഘാടനം – കോഴിക്കോട് ജില്ല

190

വൈദ്യുതി മേഖലയിൽ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തി വരുന്ന ‘നവകേരളം നവീന ഊർജ്ജ’ ജനകീയ സെമിനാറിൻ്റെ കോഴിക്കോട് ജില്ലയിലെ ജില്ലാതല ഉദ്ഘാടനം ഫറോക്ക് ചെറുവണ്ണൂരിലെ ശ്രീഭുവനേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

ശ്രീ. വാഴയിൽ ബാലകൃഷ്ണൻ ചെയർമാൻ രാമനാട്ടുകര മുൻസിപ്പാലിറ്റിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങുകൾക്ക് ശ്രീ സി.കെ.അജയകുമാർ പ്രസിഡന്റ് കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്വാഗതം പറഞ്ഞു. ശ്രീ വി.കെ.സി. മമ്മദ് കോയ എം എൽ എ ബേപ്പൂർ നിയോജക മണ്ഡലം ഉത്ഘാടനം ചെയ്തു. ശ്രീ.പി.സി.രാജൻ ചെയർമാൻ വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി കോഴിക്കോട് കോർപ്പറേഷൻ, ശ്രീ. ആസഫ് ചെയർമാൻ മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ഫറോക്ക് മുൻസിപ്പാലിറ്റി, ശ്രീമതി ജമീല ചെയർമാൻ മരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി രാമനാട്ടുകര മുൻസിപ്പാലിറ്റി, ശ്രീമതി നിഷ.എം വൈസ് പ്രസിഡന്റ് കടലുണ്ടി ഗ്രാമപഞ്ചായത്ത് തുടങ്ങിയ ജനപ്രതിനിധികൾ ആശംസകളർപ്പിച്ചു സംസാരിച്ചു.

ബിന്ദു എൻ എസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ഫറോക്ക്, രാമനാട്ടുകര എന്നീ മുൻസിപ്പാലിറ്റികളെയും കടലുണ്ടി പഞ്ചായത്തിനെയും അടിസ്ഥാനമാക്കിയുള്ളതും ഇവിടങ്ങളിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തിയതുമായ വികസന സെമിനാർ മൂന്ന് ഭാഗങ്ങളായി ഒന്നാം സെക്ഷൻ സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗം ശ്രീ. അമർനാഥ് പി.ബി.അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ട്രാൻസ്ഗ്രിഡ്, രണ്ടാം സെക്ഷൻ സംഘടനയുടെ മേഖലാ കമ്മറ്റി അംഗം ശ്രീമതി രജനി പി നായർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇലക്ട്രിക്കൽ സബ്ഡിവിഷൻ ഫറോക്ക്, മൂന്നാം സെക്ഷൻ സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗം ശ്രീ .സജിൻ ഇസ്മയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഇലക്ട്രിക്കൽ സെക്ഷൻ കടലുണ്ടി എന്നിവർ വളരെ വിജ്ഞാനപ്രദമായി എടുത്തു. ശേഷം അസോസിയേഷൻ സോണൽ പ്രസിഡന്റ് ശ്രീമതി ബിന്ദു എൻ എസ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എം.യു. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നുയർന്ന സംശയങ്ങൾക്ക് വിശദമായ മറുപടി നൽകി വിഷയം ക്രോഡീകരിച്ചു.

അമർനാഥ് പി.ബി. വിഷയം അവതരിപ്പിക്കുന്നു

വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ കോർപ്പറേറ്റ് പ്രീണനവികസന സങ്കൽപങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുമ്പോൾ ജനകീയ ബദലുകൾ ഉയർത്തി പ്രതിരോധിക്കുന്നതിനുള്ള ശ്രമമാണ് നാം നടത്തുന്നത്. ഇത്തരം ബദലുകളെ ജനങ്ങളിൽ എത്തിക്കുന്നതിനുകൂടി ഉതകുന്ന പ്രവർത്തനമാണ് വികസന സെമിനാറിലൂടെ നടത്തപ്പെട്ടത്. സംഘടനാ ഭാരവാഹിയും സ്വാഗതസംഘം കൺവീനറുമായ ശ്രീ. നരൂദ പി.എം. അസിസ്റ്റന്റ് എഞ്ചിനീയർ നന്ദി പ്രകാശിപ്പിച്ചു.

സജിൻ ഇസ്മയിൽ വിഷയം അവതരിപ്പിക്കുന്നു

കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫറോക്ക് ഏരിയ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ ഒട്ടനവധി അംഗങ്ങൾ പങ്കുചേർന്നു.

രജനി പി നായർ വിഷയം അവതരിപ്പിക്കുന്നു

നരൂദ പി.എം നന്ദി പ്രകാശിപ്പിച്ചു