ജനാധിപത്യം കുടുംബത്തില്‍- സെമിനാര്‍

475

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്യത്തിൽ സമകാലീന വിഷയങ്ങളിൽ ഊന്നിയുള്ള സെമിനാറുകളും നടക്കുന്നു.
സാമൂഹ്യ പുരോഗതിയിലധിഷ്ഠിതമായി സാങ്കേതിക മുന്നേറ്റങ്ങൾ ഉണ്ടാവുമ്പോഴും നമ്മെ പിറകോട്ടടിപ്പിക്കുന്ന വിധത്തിൽ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തകർത്താടുന്നു. സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകമായ കുടുംബത്തിൽ തന്നെ ജനാധിപത്യ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതും അവയ്ക്ക് സാമൂഹ്യ അംഗീകാരം ലഭിക്കുന്നതുമായ പരീക്ഷണ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. വിദ്യാസമ്പന്നത കൊണ്ട് ഉയർന്ന് നിൽക്കുമ്പോഴും ലോകമെങ്ങും പടർന്ന് നിൽക്കുമ്പോഴും മലയാളികൾക്കും ഈ വിഷയത്തിൽ അഭിമാനിക്കാനേറെയില്ല എന്നതാണ് സമീപകാല സംഭവങ്ങൾ അടിവരയിടുന്നത്.

https://www.facebook.com/kseboa.org/videos/1435224566864451/


ജനാധിപത്യം കുടുംബത്തിൽ എന്ന വിഷയത്തിൽ എറണാകുളം ജില്ലാ കമ്മിറ്റി ഓൺലൈനായി സെമിനാര്‍ നടത്തി. പ്രഭാഷണ മേഖലയില്‍ തിളങ്ങുന്ന വ്യക്തിത്വം ശ്രീ.സുനിൽ പി ഇളയിടം ആണ് മുഖ്യ അവതരണം നടത്തിയത്. സംസ്ഥാന വനിതാ കണ്‍വീനര്‍ ശ്രീലാകുമാരി.എ.എന്‍ മോഡറേറ്ററായി.

https://www.facebook.com/kseboa.org/videos/1435224566864451/