വൈദ്യുതി മേഖലയുടെ ചരിത്രം, വികാസം, നാഴികക്കല്ലുകൾ, വർത്തമാന സംഭവ വികാസങ്ങൾ, ഭാവി സാദ്ധ്യതകൾ, പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനും വളർന്നുവരുന്ന വിദ്യാർത്ഥി സമൂഹത്തിൽ വൈദ്യുതിയുടെ രാഷ്ട്രീയത്തെപ്പറ്റി അവബോധമുണ്ടാക്കാനും ലക്ഷ്യമിട്ട് കാലങ്ങളായി കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ചു വരുന്ന പവർ ക്വിസിൻ്റെ 2022 വർഷത്തിലെ മത്സരങ്ങൾ ആരംഭിക്കുകയായി. 2022 ഒക്ടോബർ 20 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് സംസ്ഥാനത്തെ 1500 നടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വിസ് സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്ററി, കോളേജ്. പോളീടെക്നിക്, ഐടി ഐ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം.
ഇന്ത്യയില്‍ ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ ഏറ്റവും അധികം പങ്കാളിത്തമുള്ളതാണ് ഇത്. ‘വൈദ്യുതി നമ്മുടെ അവകാശം’ എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം. ഓരോ സ്ഥാപനത്തില്‍ നിന്നും ആദ്യമെത്തുന്ന രണ്ട് പേര്‍ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടും.കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും പഠന ഗവേഷണ സ്ഥാപനമായ ഇന്‍സ്ഡെസും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലം, സംസ്ഥാന തലം എന്നീ ഘട്ടങ്ങളിലായി ആകർഷകമായ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. മത്സരത്തിൽ ഊർജ്ജ മേഖലയെ കൂടാതെ പൊതു വിജ്ഞാനവും ഉള്‍പ്പെടുത്തിയിരിക്കുന്നു. മാതൃകാ ചോദ്യങ്ങൾ കെ. എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ വെബ് സൈറ്റ് www.kseboa.org ൽ ലഭ്യമാണ്.
പവര്‍ക്വിസ് മാതൃകാ ചോദ്യങ്ങളുടെ Link: