മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

528

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
സംസ്ഥാന സമ്മേളനം 2021 ഓഗസ്റ്റ് 14,15 തീയതികളിൽ നടക്കും.
നിങ്ങളുടെ കൈവശം ഉള്ള ഏതു മൊബൈൽ ഉപയോഗിച്ചും മത്സരത്തിനായി നൽകിയിരിക്കുന്ന തീമിനു അനുസൃതമായി ചിത്രങ്ങൾ പകർത്തി അയക്കാം.
മത്സര നിയമാവലി

  1. കെഎസ്ഇബിയിലെ ജീവനക്കാർക്കും / കരാർ തൊഴിലാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും.
  2. “സുരക്ഷ” എന്നതാണ് മത്സരത്തിന്റെ തീം. ഈ തീം നു അനുസൃതമായ ദൃശ്യങ്ങൾ നിങ്ങളുടെ മൊബൈലിൽ പകർത്തി മത്സരത്തിനായി നൽകിയിട്ടുള്ള വാട്ട്സ്ആപ്പ് (9447545884 ) നമ്പറിലേക്ക് അയച്ചുതരേണ്ടതാണ്. സുരക്ഷ എന്ന ആശയത്തിന് പ്രാമുഖ്യം ലഭിക്കുന്ന മിഴിവാർന്ന ചിത്രങ്ങൾ ആണ് മത്സരത്തിനായി പ്രതീക്ഷിക്കുന്നത്. ആശയം ഉൾക്കൊള്ളുന്നതെങ്കിൽ സെൽഫിയും മത്സരത്തിന് അയക്കാം. സ്വന്തമായി പകർത്തിയ JPEG ഫോർമാറ്റിൽ ഉള്ള ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. കോപ്പി റൈറ്റ് പരിധിയിൽ വരുന്ന ചിത്രങ്ങളോ, ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ചിത്രങ്ങളോ മത്സരത്തിന് അയക്കരുത്. കെഎസ്ഇബിയെ അവമതിക്കുന്നതോ, ഏതെങ്കിലും മത-രാഷ്ട്രീയ ഭരണഘടന സ്ഥാപനങ്ങളെ ആക്ഷേപിക്കുന്നതോ സഭ്യമല്ലാത്തതോ ആയ ചിത്രങ്ങൾ മത്സരത്തിന് പരിഗണിക്കില്ല.
  3. മത്സരത്തിനായി ഒരാൾക്ക് പരമാവധി രണ്ട്‌ ചിത്രങ്ങൾ വരെ അയക്കാം. ജഡ്ജിംഗ് പാനൽ ആവശ്യപ്പെട്ടാൽ മത്സരത്തിന് അയച്ച ചിത്രങ്ങളുടെ EXIF ഡാറ്റ നൽകാൻ മത്സരാർത്ഥി ബാധ്യസ്ഥനാണ്. 2021 ജനുവരി ഒന്നിനു ശേഷം പകർത്തിയതും മുൻപ്‌ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ ചിത്രങ്ങളാണ്‌ മത്സരത്തിനു പരിഗണിക്കുന്നത്‌. ഇതിനുമുമ്പ് മറ്റ് ഫോട്ടോഗ്രാഫി മത്സരങ്ങളിൽ സമ്മാനം ലഭിച്ച ചിത്രങ്ങൾ വീണ്ടും പരിഗണിക്കില്ല.
  4. നിങ്ങൾ അയക്കുന്ന ചിത്രത്തിനൊപ്പം, ഉപയോഗിച്ച മൊബൈൽ ഫോൺ മോഡൽ, മത്സരാർത്ഥിയുടെ പേര്‌ , ജോലിചെയ്യുന്ന ഓഫീസ്‌ ( ജോലിയിൽ നിന്ന് വിരമിച്ചവരാണെങ്കിൽ ഒടുവിൽ ജോലി ചെയ്തിരുന്ന ഓഫീസ്‌ ) എന്നീ വിവരങ്ങൾ കൂടി നൽകണം.
  5. ക്രോപ്പ്, ബോർഡർ പോലെ പരിമിതമായ എഡിറ്റിംഗ് അനുവദനീയമാണ്. എന്നാൽ ഫിൽറ്റർ, കളർ ഷെയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാട്ടർ മാർക്കോ മത്സരാർത്ഥിയുടെ പേരോ ചിത്രത്തിലെ ഒരു ഭാഗത്തും ഉൾപ്പെടുത്താൻ പാടില്ല.
  6. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. മത്സരത്തിന്റെ ഘടന,നിയമങ്ങൾ തുടങ്ങിയവ മാറ്റുവാൻ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനു പൂർണമായ അധികാരമുണ്ടായിരിക്കും. സംഘടന ചുമതലപ്പെടുത്തുന്ന മൂല്യനിർണയ കമ്മിറ്റി വിജയികളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനവും മികച്ച ചിത്രങ്ങളും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും
    ഒന്നാം സമ്മാനം – Rs 2000
    രണ്ടാം സമ്മാനം – Rs 1000
    ചിത്രങ്ങൾ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ: 9447545884
    ചിത്രത്തോടൊപ്പം അയക്കേണ്ട വിവരങ്ങൾ: പേര്, ജോലി ചെയ്യുന്ന/ ചെയ്തിരുന്ന ഓഫീസ്, മൊബൈൽ മോഡൽ നമ്പർ
    ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി: 2021 ഓഗസ്റ്റ് 5