വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി.
കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന കേരള സർക്കാർ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പാഠ്യപദ്ധതി ആരംഭിച്ച് നടത്തപ്പെടുമ്പോൾ സമൂഹത്തിലെ സാമ്പത്തീകമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങായി കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേഷൻ.
അസോസിയേഷന്റെ തീരുമാനപ്രകാരം കേരളമാകമാനമാരംഭിച്ച പരിപാടിയുടെ കോഴിക്കോട് ജില്ലാതലം അംഗങ്ങളുടെ സംഭാവനകൾ ചേർത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ സെറ്റുകൾ വാങ്ങി നൽകി.

സാമൂഹിക പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്ന നടപടി മറ്റ് സുമനസുകൾക്ക് മാതൃകയാകാനായി നടത്തിയ പരിപാടി അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീമതി സീമ കെ.പി.ജില്ലാ പ്രസിഡൻ്റ് കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ ശ്രീ സാംബശിവറാവുവിനു നൽകി നിർവ്വഹിക്കപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥിയായി കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ പങ്കെടുത്തു. എം.കെ.മുനീർ എംഎൽഎ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി.മിനി, എ കെ പി ഷൈനി, സി കെ ഹാജിറ എന്നിവർ പങ്കെടുത്തു.