ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം

486

വൈദ്യുതി വാഹനങ്ങൾ, ചാർജിംഗ് സ്റ്റേഷനുകൾ, ഫിലമെന്റ് രഹിത കേരളം, ഐ ടി സേവനങ്ങൾ തുടങ്ങി ഊർജ്ജ മേഖലയിലെ വൈവിധ്യമാർന്ന പദ്ധതികളുടെ സംസ്ഥാന തല ഉദ്ഘാടനം 2020 നവംബർ 7 ശനിയാഴ്ച 3 മണിക്ക്.
വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കും. ബഹു. വൈദ്യുതി മന്ത്രി ശ്രീ. എം എം മണി അദ്ധ്യക്ഷനാകും.
വൈദ്യുതി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രനും ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ എൽ ഇ ഡി വിളക്കുകളുടെ വിതരണോദ്ഘാടനവും ഐ ടിസേവനങ്ങളുടെ പ്രഖ്യാപനവും ബഹു ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസകും എറണാകുളം, കോഴിക്കോട് സ്കാഡ കൺട്രോൾ റൂം പ്രഖ്യാപനം ബഹു. കൃഷി മന്ത്രി വി എസ് സുനിൽ കുമാറും നിർവ്വഹിക്കും. സോളാർ സബ്സിഡി സ്കീമിന്റെ പ്രഖ്യാപനവും വെബ് സൈറ്റ് ലോഞ്ചിംഗും ബഹു. തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രനും ആദ്യ ഇലക്ട്രിക് വാഹന ചാർജിംഗിന്റെ ഉദ്ഘാടനവും ഇ വെഹിക്കിൾ ചാർജിംഗ് ശൃംഖലാ പ്രഖ്യാപനവും ബഹു. സഹകരണ ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനും നിർവ്വഹിക്കും.
ഉദ്ഘാടനം നിർവ്വഹിക്കുന്ന പദ്ധതികൾ

 1. വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ 10 എണ്ണം
  അനർട്ട് സ്ഥാപിച്ചവ : തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം ഗസ്റ്റ് ഹൗസ്, ശംഖുമുഖം, കൊച്ചി മറൈൻ ഡ്രൈവ്
  കെഎസ്ഇബി സ്ഥാപിച്ചവ : നേമം, ഓലയിൽ, പാലാരിവട്ടം, വിയ്യൂർ, നല്ലളം, ചൊവ്വ
 2. ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരം ഉള്ള ഒരു കോടി എൽഇഡി ബൾബുകളുടെ വിതരണം
 3. വൈദ്യുതി വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്: 50 എണ്ണം
 4. പൊതു സ്ഥാപനങ്ങളുടെ സോളാർ വൽക്കരണം
  പൈലറ്റ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം
  പിണറായി, പിലിക്കോട്, നെടുങ്കണ്ടം, ആര്യാട് പഞ്ചായത്തുകളിൽ
 5. വൈദ്യുതി മേഖലയിലെ ഐടി സേവനങ്ങളുടെ വിപുലീകരണം
  • മുഴുവൻ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷ
  • വൈദ്യുതി ഓഫീസിൽ സന്ദർശന സമയം നിശ്ചയിക്കുന്നതിനുള്ള ഇ-സമയം
  • ഉപഭോക്താക്കൾക്ക് സ്വന്തം വൈദ്യുതി മീറ്റർ റീഡിങ് എടുത്ത് സമർപ്പിക്കാനുള്ള ‘സെൽഫ് മീറ്റർ റീഡിങ്’ സംവിധാനം
  • എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ
 6. വെബ്സൈറ്റുകളുടെ ലോഞ്ചിങ്
  • ഡാമുകളുടെ ജലനിരപ്പ് സുരക്ഷാ ക്രമീകരണങ്ങളും അറിയുന്നതിനുള്ള www.dams.kseb.in
  • സോളാർ പദ്ധതികൾക്കുള്ള പൊതു പോർട്ടൽ www.ekiran.kseb.in
 7. സോളാർ സബ്സിഡി പദ്ധതികളുടെ റോളിംഗ് ഔട്ട്
 8. വിതരണ മേഖലയിൽ സ്കാഡ പദ്ധതികളുടെ പ്രഖ്യാപനം കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ
 9. വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണ ഉദ്ഘാടനവും, സംസ്ഥാനത്തെ ചാർജിങ് ശൃംഖല പ്രഖ്യാപനവും
  ഉദ്ഘാടന ചടങ്ങ്, കെ എസ് ഇ ബിയുടെ ഫേസ്‌ബുക്ക് പേജിൽ തത്സമയം കാണാവുന്നതാണ്