പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.
ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ഭരണ മികവിന്റെയും ജന പക്ഷ വീക്ഷണത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി പാലക്കാട് അദാലത്തിന്റെ വിജയം. അലനല്ലൂരിലെ ശ്രീമതി കമലത്തിന്റേതടക്കം 20 ഓളം നിർധന കുടുംബങ്ങൾക്ക് സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ഭവന നിർമ്മാണത്തിന് തടസ്സമായി നിന്നിരുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെ ,സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 6 പേരുടെ പരാതികൾ ബഹുമാനപ്പെട്ട മന്ത്രി നേരിട്ട് കേട്ട് പരിഹരിച്ചു കൊണ്ട് അദാലത്തിനു തുടക്കം കുറിച്ചു.
വൈദ്യുതി കുടിശ്ശികകൾ, ലൈൻ മാറ്റി സ്ഥാപിക്കൽ, വൈദ്യുതി കണക്ഷനുള്ള തടസ്സങ്ങൾ, വോൾട്ടേജു ക്ഷാമം തുടങ്ങി രജിസ്റ്റർ ചെയ്ത 3350 പരാതികളിൽ 3094 പരാതികളും അദാലത്തിൽ പരിഹരിക്കപ്പെട്ടു.
സംഘടനയുടെ ജില്ല നേതൃനിരയുടെ മികച്ച ആസൂത്രണവും, സംഘടന ഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരുടെയും അശ്രാന്ത പരിശ്രമവും കൊണ്ടും വലിയ ജനപങ്കാളിത്തത്തോട് കൂടിയ പാലക്കാട് വൈദ്യുതി അദാലത് സുഗമമായും , ചിട്ടയോട് കൂടിയും, സമയ നിഷ്ഠയോട് കൂടിയും നടത്താൻ സാധിച്ചത് ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടന പ്രവർത്തന മികവ് ഒരിക്കൽ കൂടി തെളിയിച്ചു.