കേരളത്തിലെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍-റിപോര്‍ട്ട് സമര്‍പ്പണം

323

1994ല്‍ കല്ലട ചെറുകിട ജല വൈദ്യുത പദ്ധതി കമ്മീഷന്‍ ചെയ്തതിന് ശേഷം 26 വര്‍ഷം കഴിഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 145 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 23 ചെറുകിട ജല വൈദ്യുത പദ്ധതികള്‍ ഉണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് വിശദമായ ഒരു പഠനം നടന്നിട്ടില്ല.
മുന്‍ വൈദ്യുതി ബോര്‍ഡ് അംഗം ശ്രീ.കെ.അശോകന്റെ നേതൃത്വത്തില്‍ Instutute for sustainable development and energy studies (In-Sdes) കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.
സപ്തംബര്‍ 23ന് വൈകുന്നേരം നടന്ന ചടങ്ങില്‍ റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രി ശ്രീ. എം.എം.മണി റിപ്പോര്‍ട്ട് ഏറ്റു വാങ്ങി. എളമരം കരീം. എം.പി ഓണ്‍ ലൈന്‍ ആയിനടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്ഡെസ് ഡയറക്ടര്‍ ശ്രീ കെ.അശോകന്‍ റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വെബിനാറില്‍ Centre for Environment and Development ചെയര്‍മാന്‍ ശ്രീ വി.കെ ദാമോദരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടര്‍മാരായ ആര്‍.സുകു, ബിപിന്‍ ജോസഫ്, മിനി ജോര്‍ജ്ജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ലൈവ് ആയി നടന്ന പരിപാടിയുടെ വീഡിയോ ലിങ്ക് താഴെ

SHEP study report by In-Sdes – Submission and Webinar

ചെറുകിട ജല വൈദ്യൂത പദ്ധതികളെ സംബന്ധിച്ച് ഇന്‍സ്ഡെസ് തയ്യാറാക്കിയ പഠന റിപ്പോർട്ട് – സമർപ്പണവും വെബിനാറും. ഉത്ഘാടനം- വൈദ്യുതി മന്ത്രി ശ്രീ. എം.എം മണി അധ്യക്ഷന്‍ – ശ്രീ എളമരം കരീം എം.പിമുഖ്യ പ്രഭാഷണം – ശ്രീ. വി.കെ ദാമോദരന്‍

Posted by KSEB Officers' Association on Wednesday, September 23, 2020
കേരളത്തിലെ ജലവൈദ്യുത പദ്ധതികള്‍-വെബിനാര്‍