Electricity Act 2003 & Other General Laws

303

കരിയര്‍ ഡെവലപ്മെന്റ് സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘Electricity Act 2003 & Other General Laws’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂണ്‍ 8 ന് വഞ്ചിയൂര്‍ ഓഫീസേഴ്സ് ഹൗസില്‍ നടന്ന പരിശീലന പരിപാടി സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ബിജുരാജ് നയിച്ചു.
രാവിലെ നടന്ന ഉത്ഘാടന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് റ്റി വി ആശ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്‍ പരിപാടി ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി രമേഷ് സ്വാഗതവും സി ഡി പി കണ്‍വീനര്‍ എസ് ആര്‍ സനില്‍കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു.