612 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കാൽ ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ 2018 – ലെ പവർ ക്വിസ് പ്രാഥമികതല മത്സരം നവംമ്പർ എട്ടാം തീയതി നടന്നു. പങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും, രാജ്യത്തെ ഊർജ്ജ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ക്വിസ് മത്സരം എന്ന ഖ്യാതി നിലനിർത്തിയാണ് പവർ ക്വിസ് 2018 ന്റെ പ്രാഥമിക തല മത്സരങ്ങൾ അവസാനിച്ചത്. നവകേരളം ഊര്‍ജ്ജ കേരളം എന്ന സന്ദേശമാണ് ഇപ്രാവശ്യം മത്സരത്തിലൂടെ പങ്കു വെക്കുന്നത്.
3473 വിദ്യാർത്ഥികൾ പങ്കെടുത്ത കോഴിക്കോട് ജില്ലയാണ് പങ്കാളിത്തത്തിൽ മുൻപിൽ. 2853 വിദ്യാർത്ഥികൾ പങ്കെടുത്ത പാലക്കാട് ജില്ലയാണ് രണ്ടാമത്. പവർ ക്വിസിൽ ഏറ്റവും ഉയർന്ന മാർക്ക് തിരുവനന്തപുരം ജില്ലയിലാണ് ലഭിച്ചിട്ടുള്ളത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനിൽ നിന്നും 1477 ഓഫീസർമാരാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത്. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഇതര വർഗ ബഹുജന സംഘടനകളിൽ നിന്നും 937 പേരും ക്വിസ് മത്സരങ്ങളിൽ സംഘാടകരായി എത്തി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1700 പരം അധ്യാപകരുടെ സാന്നിധ്യം ക്വിസ് മത്സരത്തിന് ഉണ്ടായിരുന്നു. ജില്ലാ തല മത്സരം നവംബര്‍ 28 ന് നടക്കും.