വിവിധ ജില്ലകളിലെ വേദികളില്‍ നിന്ന് ഓണ്‍ലൈനായി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന കെ.എസ്സ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം രണ്ടാം ദിവസവും തുടരുന്നു. ഉച്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 28 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യത്തിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ജിവനക്കാരുടേയും വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രമേയങ്ങളും അവതരിപ്പിച്ച് പാസാക്കി.
ഉച്ചയ്ക്ക് ശേഷം സര്‍ വീസില്‍ നിന്ന് വിരമിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള യാത്രയയപ്പ് നടക്കും. ചടങ്ങ് മുന്‍ വൈദ്യുതി മന്ത്രി എം.എം.മണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചര്‍ച്ചകളില്‍ ഉയര്‍ന്ന വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറി മറുപടി നല്‍കും. പുതിയ നേതൃത്വത്തിനെ തെരഞ്ഞെടുക്കുന്നതോടെ സമ്മേളന നടപടികള്‍ക്ക് അവസാനമാകും. കേന്ദ്രകമ്മിറ്റി ഭാരവാഹികള്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, സോണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുക്കേണ്ടത്.








































