കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് സപ്തംബര്‍ 28,29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സ്‌ഡെസില്‍ വച്ച് നടക്കും . എല്ലാ ജില്ലകളിലും ക്യാമ്പിന്റെ പ്രചരണാര്‍ത്ഥം പോസ്റ്റര്‍ കാമ്പയിനുകള്‍ നടത്തി.








സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ശ്രീ.എ.കെ പദ്മനാഭന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി ശ്രീമതി.പ്രീതി ശേഖര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ. കെ.കെ ശിവദാസന്‍, വനിതാ കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം.രാധ മുതലായവര്‍ ക്ലാസുകള്‍ നയിക്കും. വിവിധ ജില്ലകളില്‍ നിന്നായി 65 വനിതാ പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
