കേന്ദ്ര സർക്കാർ പുറത്തിറക്കിയ വൈദ്യുതി നിയമ ഭേദഗതി 2018 ന്റെ കരട് സംബന്ധിച്ച് അഭിപ്രായ രൂപീകരണത്തിനായി കെ.എസ്.ഇ.ബി. എൽ. ഒക്ടോബർ മാസം പത്താം തിയതി സംഘടിപ്പിച്ച ഏകദിന ശില്പശാല ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി ലിമിറ്റഡ് ചെയർമാൻ ശ്രീ എൻ എസ് പിള്ള അദ്ധ്യക്ഷത വഹിച്ച ശില്പശാലയിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ടി ജയരാമൻ, കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാൻ ടി എം മനോഹരൻ, റെഗുലേറ്ററി കമ്മീഷൻ മുൻ അംഗം പി പരമേശ്വരൻ, കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടർമാരായ ഡോ. വി ശിവദാസൻ, എൻ വേണുഗോപാൽ, പി വിജയകുമാരി, പി കുമാരൻ എന്നിവരും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി സി അനിൽകുമാർ, അനർട്ട് ഡയറക്ടർ ഡോ. ആർ ഹരികുമാർ, ഇഎംസി ഡയറക്ടർ കെ എം ധരേശൻ ഉണ്ണിത്താൻ എന്നിവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായി.

രുന്നു. എച്ച് റ്റി / ഇ എച്ച് റ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ, സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ, കെഎസ്ഇബി ലിമിറ്റഡിലെ വിവിധ ട്രേഡ് യൂണിയൻ / ഓഫീസർ സംഘടനാ പ്രതിനിധികൾ, വിവിധ തലങ്ങളിലുള്ള ഓഫീസർമാർ തുടങ്ങിയവരും ശിൽപ്പശാലയിൽ പങ്കെടുത്തു.

ബി പ്രദീപ് (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, കമേഴ്സ്യൽ & പ്ലാനിങ്) വിഷയം അവതരിപ്പിക്കുന്നു

2018 നിയമ ഭേദഗതി ജനദ്രോഹകരമാണ് എന്നും ലാഭത്തിന്റെ സ്വകാര്യവൽക്കരണത്തിനും, നഷ്‌ടത്തിന്റെ പൊതുമേഖലാ വൽക്കരണത്തിനും വഴി വയ്ക്കും എന്ന തരത്തിലാണ് ചർച്ചകളിലാകെ അഭിപ്രായങ്ങൾ രൂപപ്പെട്ടത്. വൈദ്യുതി നിയമ ഭേദഗതിയെ ചെറുത്തു തോൽപ്പിക്കാൻ ജനകീയ പ്രതിരോധത്തോടൊപ്പം നിയമ പോരാട്ടങ്ങളും രൂപപെടേണ്ടതുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യവും ഗൗരവമായി ചിന്തിക്കേണ്ടതാണ്. നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി 2018 പൊതുവിൽ സംസ്ഥാനത്തിന്റേയും രാജ്യത്തിന്റെയും വൈദ്യുതി മേഖലയെ ദോഷകരമായി ബാധിയ്ക്കും. വൈദ്യുതി മേഖലയിലെ കമ്പോളവൽക്കരം ഇന്ത്യയിൽ തികഞ്ഞ പരാജയമായിരുന്നു. കമ്പോളവൽക്കരണത്തിന്റെ ഭാഗമായി നിലവിൽ വന്ന സ്വകാര്യ കമ്പനികൾ വൈദ്യുതി ശൃംഖല മെച്ചപ്പെടുത്തുന്നതിനായി നടത്തിയ മൂലധന നിക്ഷേപം താരതമ്യേന തുച്ഛമാണ്. വികസിത രാജ്യമായ ബ്രിട്ടനിൽ വൈദ്യുതി മേഖലയെ പൊതുമേഖലയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാനുള്ള അവശ്യം ശക്തമായിരിക്കുകയാണ്. നിർദിഷ്ട നിയമ ഭേദഗതി നിർദ്ദേശങ്ങളിൽ ഭൂരിഭാഗവും സ്വകാര്യ കുത്തകകളുടെ താത്പര്യങ്ങൾ സംരക്ഷിക്കും വിധം ഏകപക്ഷീയമാണ് തുടങ്ങിയ അഭിപ്രായങ്ങളാണ് ചർച്ചയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്നത്.
ഇന്ത്യയുടെ പൊതുമുതൽ മൂലധനമാക്കി, ഇന്ത്യയിലെ ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തി, ജനകീയ ഇടപെടലുകളിലൂടെ സ്ഥാപിതമായ ഇന്ത്യയുടെ വൈദ്യുതി മേഖല സ്വകാര്യ കുത്തകയ്ക്ക് ലാഭം ഉണ്ടാക്കാനായി പൂർണ്ണമായി കൈമാറുന്ന ഭേദഗതി ചെറുത്തു തോൽപ്പിക്കണം. മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും നില നിൽക്കുമ്പോഴും ഓഫീസർ സംഘടനകളും ട്രേഡ് യൂണിയനുകളും വൈദ്യുതി നിയമ ഭേദഗതിയ്ക്കെതിരായി പൊതുജനങ്ങളെയാകെ കൂട്ടുചേർത്ത് ഒറ്റക്കെട്ടായി അണി നിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന പൊതു അഭിപ്രായം ചർച്ചകളിലാകെ ഉയർന്നു എന്നത് ശുഭ സൂചകമാണ്.

കെ എസ് ഉ ബി ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുന്നു