ബ്ലൂടൂത്തിന്റെ അന്തകൻ; ഇനി ശരീരമാണ് കേബിൾ

വയർലെസ്സിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടർ ആയി മാറിയാലോ..?? അതാണ് Wi-R. 100% സുരക്ഷിതമായ ഈ ഡാറ്റ വിനിമയ വിദ്യയിലേക്ക് ലോകം കടക്കുകയാണ്. നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതി തരംഗങ്ങൾ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ CPU ആയി കരുതുക. ആ CPU നമ്മുടെ ശരീരം മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജി വഴി അല്ല മറിച്ച് നാഡീവ്യൂഹം എന്ന വയറുകൾ വഴിയാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഒരു ക്രെഡിറ്റ് കാർഡോ സ്മാർട്ട്ഫോണോ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ വിരൽ കൊണ്ട് ഒരു മെഷീനിൽ സ്പർശിച്ച് പേയ്മെന്റ് നടത്തുവാനും, നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഒരു ജിപിഎസ് റൂട്ട് ആക്സസ് ചെയ്യുവാനും, അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ള ഒരു ഫയൽ കൈ കുലുക്കിക്കൊണ്ട് മറ്റൊരാൾക്ക് കൈമാറുവാനും സാധിക്കുമെന്ന് ചുരുക്കം.

ഹാൻ കാങ്

മുന്നേറ്റങ്ങള്‍ 2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനു ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് ഹാൻ കാങ്.എഴുത്തിന്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്....

പ്രവർത്തന കാര്യക്ഷമതഉയർത്തുന്ന നിലയിൽപുന:സംഘടനയും ജീവനക്കാരുടെ പുന:ക്രമീകരണവും നടത്തുക

ജനറല്‍ സെക്രട്ടറിയുടെ പേജ് -ഒക്ടോബര്‍ 2024 കേരളത്തിന്റെ ഊർജ്ജം എന്ന വിശേഷണത്തോടെ നിലകൊള്ളുന്ന കെ എസ് ഇ ബി എൽ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. വൈദ്യുതി സേവനങ്ങള്‍ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മെച്ചപ്പെടുത്താൻ നല്ല...

കെ.എസ്.ഇ.ബി ലിമിറ്റഡിനെ നവീകരിക്കാം, മുന്നേറാം

കഴിഞ്ഞ പത്തിരുപത് വർഷങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമാണ് KSEB. എന്നാൽ ആ മാറ്റങ്ങൾ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും നേടാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയും നിലനിൽക്കുന്നു. രാജ്യത്താകെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും വിഭജനത്തിനും അനുകൂലമായ നയങ്ങൾ നിലനിൽക്കുമ്പോഴും പൊതുമേഖലയിൽ...

നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകഘട്ടം കഴിഞ്ഞ് മാങ്കുളം പദ്ധതി

മാങ്കുളം ജല വൈദ്യുത പദ്ധതിയുടെ ജല നിർഗമന സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടര കിലോമീറ്റർ ദൂരം വരുന്ന ടണൽ ഡ്രൈവിംഗ് ജോലികൾ പൂർത്തിയാക്കി. 4.2 മീറ്റർ വ്യാസവും രണ്ടര കിലോമീറ്റർ നീളവും കുതിര ലാടത്തിന്റെ ആകൃതിയിൽ ഉള്ളതുമായ പ്രസ്തുത ടണൽ...

പവർ ക്വിസ് 2024

പവർ ക്വിസ് 2024 ൻടെ ജില്ലാ തല മത്സരങ്ങൾ എല്ലാ ജില്ലകളിലും 6.11. 2024 ന് പൂർത്തിയായി. 14 ജില്ലകളിലായി 774 സ്ഥാപനങ്ങളിൽ നിന്നും 1511 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളായി. 528 OA അംഗങ്ങളും 239 ഇതര സംഘടനാംഗങ്ങൾ/ അധ്യാപകരും...

പുതിയ ഡിജിറ്റൽ ട്രെൻഡുകൾ

2024 അവസാന പാദത്തിലേക്ക് എത്തുമ്പോൾ രക്ഷകർത്താക്കൾക്കും പുതിയ തലമുറയ്ക്കും ആശ്വാസം നൽകുന്ന പുതു പുത്തൻ ഡിജിറ്റൽ ട്രെൻഡുകൾ വരവായി... രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ സാമ്പത്തിക ഇടപാടുകളിൽ കുട്ടികൾക്കും പങ്കാളിത്തം നൽകുന്ന ഫീച്ചറുകളും, സുരക്ഷിതമായ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകളിൽ കുട്ടികളെ സഹായിക്കാൻ രക്ഷകർത്താക്കളെ...

നോബേല്‍ പ്രൈസ് -വിവേചനത്തിനെതിരേയുള്ള വനിതാമുന്നേറ്റം

ഇറാനിലെ നീതിക്കായുള്ള പോരാട്ടത്തിന് സമാധാന നോബേല്‍: അസമത്വവും അനീതികളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും അടിച്ചമർത്തലുകളും കൂടിവരുന്ന സാഹചര്യത്തിൽ 2023 ലെ നൊബേൽ പുരസ്‌കാരങ്ങൾ രണ്ടു വനിതകൾക്ക് ലഭിച്ചിരിക്കുന്നു എന്നുള്ളത് തികച്ചും ആശാവഹമാണ്‌. ഇറാൻ...

കേരളീയം – കേരളത്തിന്റെ ഉത്സവം

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ചക്കാലം നമ്മുടെ തലസ്ഥാന നഗരിയിൽ 'കേരളീയം 2023' മഹോത്സവം നടക്കുകയാണ്. കേരളം ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ആർജ്ജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം കൊണ്ട്...