2003 വൈദ്യുതി നിയമം നിലവിൽ വന്നതോടുകൂടി രാജ്യത്ത് ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം ആരംഭിച്ചിരുന്നു. വൈദ്യുതി ബോർഡുകളുടെ വിഭജനം, സ്വകാര്യ വിതരണ കമ്പനികളുടെ കടന്നു വരവ്, അവരെ പ്രോത്സാഹിപ്പിക്കുന്ന താരിഫ് നയവും ഘടനയും എന്നിവ വൈദ്യുതി നിരക്കുകൾ കുത്തനെ ഉയർത്തി. വൈദ്യുതിയുടെ ശരാശരി വില 2003 ൽ …. രൂപയിൽ താഴെ ഉണ്ടായിരുന്നത്, 2010 ആയപ്പോഴേക്കും …… രൂപയായി ഉയർന്നു. വൈദ്യുതി കമ്പോളത്തിൽ പീക്ക് സമയങ്ങളിൽ 15 രൂപ വരെ വൈദ്യുതിയുടെ വില എത്തിയിരുന്നു. റിലയൻസ്, അദാനി തുടങ്ങിയ സ്വകാര്യ കമ്പനികൾ, കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ വൈദ്യുതി ഉത്പാദന രംഗത്തേക്ക് വൻതോതിൽ മുതൽ മുടക്കി കടന്നു വന്നു. അൾട്രാ മെഗാ പവർ പ്രോജക്ടുകളിൽ പൊതുമേഖലാ കമ്പനികളെ പിന്തള്ളി വളരെ താഴ്ന്ന നിരക്ക് ക്വോട്ട് ചെയ്ത് ഇവർ കടന്നു വന്നത് ഉയർന്ന ലാഭം കണ്ടു കൊണ്ടാണ്.


എന്നാൽ, അശാസ്ത്രീയ താരിഫ് പരിഷ്ക്കരണം, ഉയർന്ന വൈദ്യുതി നിരക്ക്, സബ്സിഡി തുക തിരികെ കിട്ടാത്തത് എന്നിവ വിതരണ ലൈസൻസികളുടെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ചു. പവ്വർകട്ട്, ലോഡ് ഷെഡ്ഡിംഗ് ഉൾപ്പടെയുള്ള വൈദ്യുതി നിയന്ത്രണത്തിലേക്കും, ഉയർന്ന നിലയിലുള്ള വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെടാതെയോ, പിൻവാങ്ങിയോ നഷ്ടം കുറക്കുക എന്ന തീരുമാനത്തിലേക്കും വിതരണ ലൈസൻസികൾ എത്തിച്ചേർന്നു. സ്വാഭാവികമായും വൈദ്യുതി കമ്പോളത്തിൽ നിരക്ക് കുത്തനെ കുറയുന്നതിന് ഇതിടയാക്കി. ഒട്ടേറെ സ്വകാര്യ വൈദ്യുതി നിലയങ്ങൾ ഉത്പാദനം നിർത്തുകയും അടച്ചു പൂട്ടുകയും ചെയ്തു. കോടി ക്കണക്കിന് രൂപ മുതൽ മുടക്കിയതിനു ശേഷം റിലയൻസ് ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികൾ കരാറിൽ ഏർപ്പെട്ട വിവിധ പദ്ധതികളിൽ നിന്ന് പിൻമാറി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഗുജറാത്തിലെ 4620 MW ന്റെ മുന്ദ്ര പദ്ധതിയിൽ നിന്ന് അദാനി പവറിന് മുതൽ മുടക്കിനേക്കാൾ കൂടുതൽ നഷ്ടം ഉണ്ടായിട്ടുണ്ട്.
”ചങ്ങാതി”കളെ സഹായിക്കേണ്ട ”പ്രാഥമിക” ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ട് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വൈദ്യുതി നിയമ ഭേദഗതി 2018.