കേരളം പറയുന്നു-സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍

98

സബ് കമ്മിറ്റി പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൾച്ചറൽ സബ് കമ്മിറ്റി കാലിക പ്രാധാന്യമുള്ള ഒരു വിഷയുമായി എത്തുന്നു. ചിന്തകനും പ്രഭാഷകനുമായ ഡോ.രാജാഹരിപ്രസാദ് കേരളം പറയുന്നത് എന്ന വിഷയം സമകാലീന സംഭവങ്ങളെ കോർത്തിണക്കി നമുക്കായി അവതരിപ്പിക്കുന്നു.ജനാധിപത്യത്തിൻ്റെ കാതൽ കാർന്ന് തിന്ന് കൊണ്ട്, ഫാസിസത്തിൻ്റെ പ്രയോഗ ഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ പ്രാധാന്യമേറെയുള്ള ഈ വിഷയം നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.
കെ.എസ്.ഇ.ബി.ഒ .എ സംസ്ഥാന പ്രസിഡൻ്റ് ഡോ.എം.ജി സുരേഷ് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
തൃശൂർ എലൈറ്റ് ഹോട്ടലിൽ വെച്ച് കേരളപ്പിറവി ദിനം വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉrലാടനവും പ്രഭാഷണവും ഫേസ് ബുക്ക് ലൈവിലും ലഭ്യമായിരിക്കും. നേരിട്ട് പരിപാടിയ്‌ക്കെത്താൻ സാധിക്കാത്തവർ കെ. എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഫേസ് ബുക്ക് പേജിലൂടെ പരിപാടിയിൽ പങ്കെടുക്കാൻ എവരേയും ക്ഷണിക്കുന്നു. മറക്കാതെ Fb പേജിൽ എത്തുക.
www.fb.com/kseboa.org/live