Home Literature

Literature

Literature

പെണ്ണിര

മൈമുനയ്ക്ക് മണ്ണിരയെക്കാണണം തോട്ടുവക്കിലെ തുരങ്കത്തില്‍ സുറുമയിട്ട കണ്ണുകള്‍ മാറിമാറി നട്ടു മണ്ണിരയെക്കണ്ടില്ല. എന്റെ കൈയിലെ ചേമ്പിലപ്പൊതി തട്ടിപ്പറിച്ചുനോക്കി. ഒരു മാളവും മണ്ണിരയ്ക്ക് ഒളിയിടമാവില്ലെന്ന് മൈമൂന അറിഞ്ഞു. കണക്കുപെട്ടീന്ന് ചൂണ്ടയെ വിളിച്ചളവെടുത്ത് ഒത്തിരി മണ്ണിരക്കുപ്പായം വെട്ടിത്തയ്ച്ചു നല്‍കി. അമ്പലക്കുളത്തില്‍ മാത്രമല്ല അവളുടെ കണ്ണിലുമപ്പോള്‍ ജലം തേങ്ങിക്കിടന്നു. അന്നു പിണങ്ങിപ്പോയവളെ കുട്ടികള്‍ ഓലപ്പന്തലിനിട്ട കണ്ണുകളിലൂടെ കതിര്‍മണ്ഡപത്തില്‍ കണ്ടു. മൈമുനയെ താലികെട്ടുന്ന ചൂണ്ട മൈതീനെക്കണ്ടു. മൈതീനിക്കയുടെ ഊത്തകേറിയ ശരീരം മൈമുനയെ സന്തൂക്കിന്നിറക്കി * മയ്യത്തു നിസ്കാരത്തിനു കിടത്തി ആറടിമാളം ഒളിയിടമാണെന്ന് അവളറിഞ്ഞു കാണുമോ. നൗഷാദ് പത്തനാപുരം

വെളിച്ചം അകലെയാണോ?

ഇരുട്ടാണ് ചുറ്റും...... ഈ തടവറയ്ക്കുള്ളില്‍ ഇരുട്ടു മാത്രം ചിറകു വിരിച്ച് പറക്കണമെന്നുണ്ട് എന്റെ ആകാശമെവിടെ? എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെവിടെ? ഞാന്‍ പ്രണയിച്ച നിലാവെവിടെ? എന്റെ ചിറകുകള്‍ ഛേദിക്കപ്പെട്ടിരിക്കുന്നു. ആകാശം ഓര്‍മ്മ മാത്രം അകലെ വെളിച്ചമുണ്ടോ? എന്റെ കാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചങ്ങലക്കെട്ടില്‍ വീര്‍ത്തു പൊട്ടിയിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്നു. പക്ഷെ നിങ്ങളെന്നെ കൂട്ടിലടച്ചു. എന്റെ ആകാശത്തിനു മതിലുകെട്ടി അതിന്റെ...

നേർക്കാഴ്‌ചകളുടെ കൂട്ടുകാരി

ജീവിതത്തിന്റെ പാതിവഴിയിൽവച്ച്‌ ‘നീ എഴുതണം’ എന്ന്‌ നിർബന്ധം പിടിച്ച്‌ പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ്‌ അറ്റൻഡന്റ്‌ ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്‌ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്‌ന പ്രഭാകരൻ പങ്കുവയ്‌ക്കുന്നു ഇത്‌ ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...

സ്മൃതി

കളഞ്ഞു പോയതെന്തോ തിരഞ്ഞു തിരഞ്ഞു ഞാനാ ഒഴിഞ്ഞ ശവപ്പറമ്പിലേക്ക്‌ നടന്നു അതിന്റെ ഇരുണ്ട കോണിൽ ഞാൻ ആരും കാണാതെ വെറുതെ ചിക്കിപ്പരതി നിന്നു അവിടെയിടിഞ്ഞ സാമ്രാജ്യത്തിന്റെ അരികു തട്ടിയെൻ പെരുവിരൽ ആഴത്തിൽ മുറിഞ്ഞു കിനിഞ്ഞ ചോര ഞാൻ കുടഞ്ഞെറിഞ്ഞത്‌ ദൂരെ സ്മൃതിമണ്ഡപത്തിൽ തട്ടിച്ചിതറി അവിടെ വീശിയ തണുത്ത- കാറ്റിപ്പോൾ മൃതിഗന്ധമല്ലാ- അധിപന്റെ ഗതകാലപ്രണയം മണത്തു നിരന്ന സാമ്രാജ്യങ്ങൾ മുഴുവനും അളന്നിട്ടും അവനുള്ളിൽ ഒരു മഹാസാമ്രാജ്യം തീർത്തും ഒഴിഞ്ഞു തന്നെ കിടന്നു. തിരഞ്ഞു...

അതിശയകരമായ ജീവിതം

ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക്‌ അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ...

കൊറോണ കൊണ്ടുപോയ ഓണം

ചെറുകഥ തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല്...

ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം

വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ...

Popular Videos