ഗോവയിലേക്കൊരു യാത്ര
കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര് മാസത്തില് ഗോവയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പതിമൂന്നു അംഗംങ്ങളും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. കുറച്ച് കാലമായി ആലോചനയിലുണ്ടായിരുന്ന ഒരു കാര്യമാണ് ഇതോടു കൂടി സാക്ഷാത്കരിക്കപ്പെട്ടത്. നിത്യ ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് രണ്ടു ദിവസം...
എന്റെ സ്വപ്നയാത്ര
എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...
ഉച്ചച വെയിലും ഇളം നിലാവും – വനിതാ കമ്മിറ്റിയുടെ ഇ-മാഗസിൻ വായിക്കാം
You can download the pdf version of the e-magazine from the Downloads menu in the Publication category
നേർക്കാഴ്ചകളുടെ കൂട്ടുകാരി
ജീവിതത്തിന്റെ പാതിവഴിയിൽവച്ച് ‘നീ എഴുതണം’ എന്ന് നിർബന്ധം പിടിച്ച് പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ് അറ്റൻഡന്റ് ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്ന പ്രഭാകരൻ പങ്കുവയ്ക്കുന്നു
ഇത് ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...
അതിശയകരമായ ജീവിതം
ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക് അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ...
കുന്നു കേറിപ്പോകുന്ന പെൺകുട്ടി …
കുന്നു കേറിപ്പോകുന്ന പെണ്കുട്ടി.....
കുന്നിന്റെ ഉച്ചിയിലാണ്
അവളുടെ പള്ളിക്കൂടം.
നിറയെ മഞ്ചാടി പിടിക്കുന്ന
ഒരു മരം
കാറ്റിൽ, മരത്തിൻ
ചില്ലയിൽ, കുയിൽ...
വെളുത്തചുണ്ടിൽ
തേൻപാട്ട് നിറഞ്ഞു
ചിലപ്പോൾ തുളുമ്പിപ്പോയി..
മരം മഞ്ചാടിച്ചോപ്പിൽ
മകരത്തിന്റെ നീലയിൽ
പീലി പോലെ ഇല പടർത്തി
കുന്നിനു മുകളിൽ
സ്കൂൾ മുറ്റത്ത് നിറഞ്ഞു നിന്നു. .
കാറ്റത്ത് ചൊരിഞ്ഞു വീഴുന്ന
ചുവന്നു തുടുത്ത മഞ്ചാടികൾ
തൂത്തുകളയാൻ
വയ്യാതെ മണ്ണിൽ പുതഞ്ഞ്
കിടക്കില്ല.
അവ
ചുവപ്പ് പൊട്ടുകളായി
കുഞ്ഞു നെറ്റികളിൽ
ഒട്ടിയിരിക്കും
വട്ടപ്പൂക്കളായി
ഫ്രോക്കുകളുടെ തുഞ്ചത്ത്
തൊങ്ങൽ...
പുഗലൂർ എച്.വി.ഡി.സി സബ്സ്റ്റേഷനിലേക്ക് പഠനയാത്ര
കെ എസ് ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സി ഡി പി സബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച് വി ഡി സി സബ്സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള...
കൊറോണ കൊണ്ടുപോയ ഓണം
ചെറുകഥ
തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല്...