കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.

239

കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ ലോക്ക് ഔട്ടിൽ ആയതോടെ ശമ്പള വരുമാനക്കാരൊഴികെയുള്ളവർ വലിയ ബുദ്ധിമുട്ടിലായിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ഈ നാട്ടിലെ ജനങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്താനുള്ള കഠിന ശ്രമത്തിലാണ് കേരള സർക്കാർ. 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് മുഖ്യ മന്ത്രി ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ വരും ദിവസങ്ങളിൽ ഈ മഹാമാരിയെ നേരിടാൻ കൂടുതൽ ചെലവ് വേണ്ടി വരും.

ഈ സാഹചര്യത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ( CMDRF) ഉദാരമായി സംഭാവന ചെയ്യാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനയായ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ജനപക്ഷത്ത് നിന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. ഒരു മാസത്തെ ശമ്പളമെങ്കിലും തവണകളായി CMDRFലേക്ക് നൽകണം എന്നതാണ് സംഘടന തീരുമാനിക്കുന്നത്.പത്ത് തവണകളായി വിഹിതം നൽകിയാൽ ഒരു മാസം 3 ദിവസത്തെ ശമ്പളം ആണ് നൽകേണ്ടി വരിക. ഏവരും നാടിൻ്റെ ഈ ദുരിത ഘട്ടത്തിൽ കൈത്താങ്ങാകുന്ന തീരുമാനത്തിൽ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്യുന്നു.