പ്രക്ഷോഭത്തിന്റെ വഴികളിലൂടെ

208

സ്ഥാപനവിരുദ്ധ ദുർവ്യയത്തിനെതിരെയുള്ള നിരന്തര ഇടപെടലുകളിൽ വിറളിപൂണ്ട മാനേജ്‌മെന്റ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനെയും സംഘടനാ നേതാക്കളെയും മീറ്റിങ്ങുകളിലും സമൂഹമാധ്യമങ്ങളിലൂടെയും അവഹേളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. വ്യവസായത്തെ മുച്ചൂടും മുടിക്കുന്ന മാനേജ്‌മെന്റ്‌ ചെയ്‌തികൾക്കെതിരെയുള്ള സംയുക്ത പ്രതിഷേധാനന്തരം വൈദ്യുതി മന്ത്രിയും ബോർഡ്‌ മാനേജ്‌മെന്റുമായി നടന്ന ചർച്ചകളിലെ ഉറപ്പുകൾ പാലിക്കപ്പെടാതെ വന്നപ്പോഴാണ്‌ സംഘടന സമരരംഗത്തേക്ക്‌ ഇറങ്ങിയത്‌.
രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്ക്‌ പരാജയപ്പെടുത്താനായി ബോർഡ്‌ അധികാരികൾ സ്വീകരിച്ച അപക്വമായ നടപടികളിൽപ്പെടുന്നതാണ്‌ സംഘടനയുടെ സംസ്ഥാന ഭാരവാഹിയായ ജാസ്‌മിൻ ബാനുവിന്റെ അന്യായമായ സസ്‌പെൻഷൻ. പണിമുടക്കിന്‌ രണ്ടുദിവസം മുമ്പ്‌ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത മാനേജ്‌മെന്റ്‌ പണിമുടക്കിൽ പങ്കെടുക്കുന്ന ഓഫീസർമാരുടെ പ്രമോഷനുൾപ്പെടെ തടഞ്ഞുവയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയുണ്ടായി. എല്ലാവിധ ഭീഷണികളെയും അവഗണിച്ചുകൊണ്ട്‌ ആദ്യദിവസത്തെ പണിമുടക്ക്‌ വൈദ്യുതി മേഖലയിൽ സമ്പൂർണ്ണവിജയമായി. അതുകൊണ്ടുതന്നെ 22.3.22 മുതൽ 27.3.22 വരെ വ്യക്തിപരമായ ആവശ്യങ്ങൾക്ക്‌ ലീവെടുത്ത ജാസ്‌മിൻ ബാനുവിനെ അന്യായമായി സസ്‌പെൻഡ്‌ ചെയ്‌ത്‌ ഉത്തരവിറക്കുകയും തിരുവനന്തപുരത്തെ പ്രധാന ഡിവിഷനിലെ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അൺ ആതററൈസ്‌ഡ്‌ ആബ്‌സന്റാണെന്നും അവർ സംസ്ഥാനം വിട്ടുപോയി എന്നും മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ലീവിൽ പോകുന്നതിനുമുമ്പ്‌ അനുവാദം വാങ്ങിയിരുന്നു എന്നും DYCEയുടെ നിർദേശാനുസരണം ചുമതല മറ്റൊരാൾ സ്വീകരിക്കുകയും അദ്ദേഹം കൃത്യനിർവഹണം നടത്തുകയുമാണെന്നുള്ള DYCEയുടെയും ‌CEയുടെയും റിപ്പോർട്ടുണ്ട്‌. തരംതാണ ഒരു യുട്യൂബ്‌ ചാനലിൽ വന്ന വാർത്തയാണ്‌ ആധികാരികമായി ചെയർമാൻ സസ്‌പെൻഷനാധാരമായ കാരണമായി പറഞ്ഞത്‌. പൊതുപണിമുടക്കിന്റെ ഒന്നാം ദിവസം ഉണ്ടായ ഈ സസ്‌പെൻഷനിലൂടെ രണ്ടാം ദിവസത്തെ പണിമുടക്ക്‌ പൊളിക്കാമെന്ന മോഹവും പൊലിഞ്ഞു. സസ്‌പെൻഷന്‌ ആധാരമായി കാണിച്ചിരിക്കുന്ന കാര്യങ്ങൾ വസ്‌തുതാവിരുദ്ധമാണെന്നും സസ്‌പെൻഷൻ അന്യായമാണെന്നും തനിക്ക്‌ നീതി ലഭ്യമാക്കണമെന്നുമുള്ള നിവേദനവുമായി സമീപിച്ച ജാസ്‌മിൻ ബാനുവിന്‌ നേരെ നിഷേധാത്മകമായ സമീപനമാണുണ്ടായത്‌. മാത്രവുമല്ല ഒരു എക്‌സിക്യൂട്ടീവ്‌ എൻജിനീയറുടെ സസ്‌പെൻഷൻ എന്ന നിലയിലല്ല ഒരു ഓഫീസേഴ്‌സ്‌ അസോസിയേഷൻ നേതാവിനെ സസ്‌പെൻഡ്‌ ചെയ്‌തുകൊണ്ട്‌ സംഘടനയോട്‌ പകപോക്കുന്ന രീതിയാണ്‌ ദൃശ്യമായത്‌. നിലവിലുള്ള നിയമങ്ങളെ കാറ്റിൽപ്പറത്തി, മുടന്തൻ ന്യായങ്ങൾ നിരത്തി നടത്തിയ പകപോക്കൽ സസ്‌പെൻഷൻ സംഘടനാപരമായി തന്നെ നേരിടേണ്ടത്‌ അനിവാര്യമായിരുന്നു.
ബോർഡ്‌ മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക, പ്രതികാര നടപടികൾ പിൻവലിക്കുക, ചർച്ചകളിലൂടെയും സമവായത്തിന്റെയും അടിസ്ഥാനത്തിൽ തീരുമാനമെടുക്കുക, സ്‌ത്രീത്വത്തെ അപമാനിക്കുന്ന സമീപനങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ 2022 ഏപ്രിൽ 5ന്‌ രാവിലെ 10 മണിമുതൽ ഉച്ചയ്‌ക്ക്‌ ഒരു മണിവരെ കെഎസ്‌ഇബിഒഎയുടെ വനിതാ സബ്‌കമ്മിറ്റി തിരുവനന്തപുരം വൈദ്യുതി ഭവനിൽ അർധദിന സത്യഗ്രഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ആ പ്രതിഷേധ സത്യഗ്രഹത്തെ വിലക്കിക്കൊണ്ടും അന്നേദിവസം ആർക്കും ലീവ്‌ അനുവദിക്കില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക്‌ ഡയസ്‌നോൺ ആണെന്നും കാണിച്ചുള്ള പരിപത്രം ഇറക്കുകയാണ്‌ ബോർഡ്‌ മാനേജ്‌മെന്റ്‌ ചെയ്‌തത്‌. അതുകൊണ്ടുതന്നെ പ്രക്ഷോഭം കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്താൻ തീരുമാനിച്ചു. വിചിത്രമായ ഡയസ്‌നോൺ ഭീഷണി തള്ളിക്കളഞ്ഞുകൊണ്ട്‌ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന്‌ മനസ്സിലാക്കി അന്നേദിവസം സെക്‌ഷൻ ഓഫീസേഴ്‌സ്‌ വരെ പങ്കെടുക്കേണ്ട റിവ്യൂ മീറ്റിങ്ങുകൾ നടത്താൻ മാനേജ്‌മെന്റ്‌ തീരുമാനിച്ചു. സത്യഗ്രഹത്തെ തകർക്കാനുള്ള വ്യാമോഹത്തെ പരാജയപ്പെടുത്തിക്കൊണ്ടാണ്‌ പ്രവർത്തകർ അഞ്ചാം തീയതിയിലെ സമരം വൻവിജയമാക്കിയത്‌.
ഭീഷണിപ്പെടുത്തി തകർക്കാൻ കഴിയുന്നതല്ല ജീവനക്കാരുടെ ആത്മാഭിമാനവും സംഘബോധവുമെന്ന്‌ വിളിച്ചുപറയുന്ന തരത്തിലായിരുന്നു അഞ്ചാം തീയതിയിലെ അർദ്ധദിന സത്യഗ്രഹം. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ പുഷ്‌പലത സത്യഗ്രഹസമരം ഉദ്‌ഘാടനംചെയ്‌തു. എം ജി സുരേഷ്‌കുമാർ, ബി ഹരികുമാർ, എച്ച്‌ മധു, അജിത (കെഎസ്‌ഇബിഡബ്ല്യുഎ), ഷാജികുമാർ (കെഎസ്‌ഇബിഇഎഫ്‌), ജോയ്‌ എ ജോൺസ്‌ (എകെഡബ്ല്യുഒഎ), ജാസ്‌മിൻബാനു, രഞ്‌ജനാദേവി, ബിന്ദുലക്ഷ്‌മി എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ ഫെഡറേഷൻ, അസോസിയേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ്‌ എന്നീ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ സമരപ്പന്തലിലെത്തി. എത്ര തകർക്കാൻ ശ്രമിച്ചിട്ടും തകരാത്ത സമരവീര്യം അലതല്ലി. സമരത്തിന്‌ ആഹ്വാനംചെയ്‌തു, പണിമുടക്കിന്‌ ആഹ്വാനംചെയ്‌തു, പ്രസംഗിച്ചു, പത്രസമ്മേളനം നടത്തി എന്നിങ്ങനെ വിവിധങ്ങളായ കുറ്റാരോപണത്തോടെ 2022 ഏപ്രിൽ 6ന്‌ കെഎസ്‌ഇബിഒഎ സംസ്ഥാന പ്രസിന്റിനെ സസ്‌പെൻഡ്‌ ചെയ്‌തുകൊണ്ട്‌ ഉത്തരവിറക്കി. ആ സസ്‌പെൻഷൻ മാനേജ്‌മെന്റിന്റെ യഥാർത്ഥ മുഖം പൊതുസമൂഹത്തിന്‌ ബോധ്യമാകുന്ന തരത്തിലുള്ളതായി. അസോസിയേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ്‌, ദർശന ചാരിറ്റബിൾ സൊസൈറ്റി പാലക്കാട്‌, എഫ്‌എസ്‌ഇടിഒ എന്നിങ്ങനെ വിവിധ സംഘടനകൾ സസ്‌പെൻഷൻ പിൻവലിക്കണമെന്നും സംഘടനയ്‌ക്ക്‌ ഐക്യദാർഢ്യവും രേഖപ്പെടുത്തി പ്രസ്‌താവനകളിറക്കി.
സംഘടനയുടെ പ്രസിഡന്റിനെ സസ്‌പെൻഡ്‌ ചെയ്‌തുകൊണ്ട്‌ സംഘടനയെ സസ്‌പെൻഡ്‌്‌ ചെയ്‌തേക്കാമെന്ന ചിന്ത വൃഥാവിലാണെന്ന്‌ പറഞ്ഞുകൊണ്ട്‌ സംഘടന സമരപരിപാടികൾ

തീരുമാനിച്ചു. ഏപ്രിൽ 7, 8 തീയതികൾ കരിദിനമായി ആചരിക്കുകയും സർക്കിൾ കേന്ദ്രങ്ങളിൽ മുദ്രാവാക്യം മുഴക്കുകയും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. 8ന്‌ സംഘടനയുടെ ജനറൽ സെക്രട്ടറിയെയും സസ്‌പെൻഡ്‌ ചെയ്‌തുകൊണ്ട്‌ ഉത്തരവിറക്കി. പ്രശ്‌നപരിഹാരത്തിനായി പുറത്തുനിന്നുണ്ടായ എല്ലാ ഇടപെടലുകളും നിരാകരിച്ചു. തുടർന്ന്‌ ഏപ്രിൽ 11 മുതൽ വൈദ്യുതി ഭവനുമുന്നിൽ അനിശ്ചിതകാല സത്യഗ്രഹവും ഏപ്രിൽ 19ന്‌ വൈദ്യുതി ഭവൻ വളയൽ എന്നും തീരുമാനിച്ചു. വർഗബഹുജന സംഘടനകളെല്ലാം നമ്മുടെ സമരത്തിന്‌ അനുഭാവം പ്രകടിപ്പിച്ച്‌ സംഘടനയുടെ ഓഫീസിൽ എത്തുകയുണ്ടായി. പൊതുസമൂഹത്തിൽ ഇടപെടുന്നതും സർവീസ്‌ മേഖലയിലുള്ളതുമായ എല്ലാ സംഘടനകളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സമരസഹായസമിതി രൂപീകരിക്കുകയും ആ സമരസഹായസമിതി രക്ഷാധികാരികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടുകൊണ്ട്‌ വൈദ്യുതി ഭവനുമുന്നിൽ ഏപ്രിൽ 11 മുതൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
സംഘടനാ നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിക്കുക, ജനപക്ഷ കേരള ബദലുകളെ തകർക്കുന്ന മാനേജ്‌മെന്റ്‌ നടപടികൾ തിരുത്തുക, പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിലുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ച്‌ നടത്തുന്ന സത്യഗ്രഹം വൻവിജയമാക്കുകയും ഒപ്പം ഓഫീസ്‌ പ്രവർത്തനങ്ങൾ കൃത്യതയോടെ നടക്കുകയും വേണം എന്ന്‌ സംഘടന തീരുമാനിച്ചതനുസരിച്ച്‌ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട സമര വോളന്റിയർമാരെ സമരകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.

മെന്ന്‌ മന്ത്രി ചാനലുകളിൽ പറയുമ്പോഴും അത്‌ നടപ്പായില്ല. മാത്രവുമല്ല പരസ്യമായി സമരത്തെയും ചാനലുകളിലൂടെ സംഘടനാ പ്രവർത്തകരെയും വനിതാ ജീവനക്കാരെയും അവഹേളിക്കുന്നത്‌ പൊതുജനങ്ങളുടെ ശ്രദ്ധയിൽ വന്നതുമാണ്‌. പണിമുടക്ക്‌ ദിവസങ്ങളിൽ യാതൊരു മുടക്കവും കൂടാതെ തടസ്സരഹിതമായി വൈദ്യുതി വിതരണം നടത്താനും ഓഫീസ്‌ പ്രവർത്തിപ്പിക്കാനും തയ്യാറായ ജീവനക്കാരെ പ്രത്യേകിച്ച്‌ പണിമുടക്കിൽ ഏർപ്പെട്ടുകൊണ്ട്‌ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജീവനക്കാരെ പ്രകീർത്തിച്ച്‌ ഔദ്യോഗിക പേജിൽ പോസ്റ്റിട്ട മാനേജ്‌മെന്റ്‌, പണിമുടക്കുമായി ബന്ധപ്പെട്ട ഒരു കേസിന്‌ സത്യവാങ്‌മൂലം സമർപ്പിച്ചിരിക്കുന്നത്‌ പണിമുടക്ക്‌ ദിവസം സാധാരണ ദിവസങ്ങളേക്കാൾ 50% വൈദ്യുതി തടസ്സങ്ങളുണ്ടായി എന്നാണ്‌.
അഞ്ച്‌ ദിവസങ്ങളിലായി നടന്ന സത്യഗ്രഹ സമരാനന്തരം ഏപ്രിൽ 19ന്‌ ആയിരം സഖാക്കളെ പങ്കെടുപ്പിച്ചുകൊണ്ട്‌ വൈദ്യുതി ഭവൻ വളയാൻ സംഘടന തീരുമാനിച്ചു. അതനുസരിച്ച്‌ എല്ലാ ജില്ലകളിൽനിന്നും നിശ്ചയിച്ചപ്രകാരം തലേദിവസം തന്നെ സമരകേന്ദ്രമായ തിരുവനന്തപുരത്ത്‌ എത്തിക്കൊണ്ടിരുന്നു. 19ന്‌ തിരുവനന്തപുരം പൊട്ടക്കുഴി എ കെ ജി പാർക്കിനുസമീപം കൃത്യം 9.30ന്‌ തന്നെ അതാത്‌ ജില്ലകളുടെ ബാനറിൻകീഴിൽ കൊടികളും പ്ലക്കാർഡുകളുമേന്തി തൂവെള്ള തൊപ്പി ധരിച്ച്‌ അംഗങ്ങൾ അണിനിരന്നു. വ്യവസായത്തെ സംരക്ഷിക്കുന്നതിനും ജീവനക്കാരെ അടിമകളായി കാണുന്ന മാനേജ്‌മെന്റ്‌ നയത്തിനെതിരെയും അന്യായ സസ്‌പെൻഷനും സ്ഥലംമാറ്റത്തിനും പ്രതികാരനടപടിക്കുമെതിരെയും മുദ്രാവാക്യം മുഴക്കിക്കൊണ്ട്‌ വൈദ്യുതി ഭവന്‌ മുന്നിലെത്തിയപ്പോൾ പോലീസ്‌ തടയുകയാണുണ്ടായത്‌. തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ പ്രദേശത്തേക്ക്‌ പ്രവേശിച്ച്‌ പ്രതിഷേധിക്കുന്നതിന്‌ തടസ്സം സൃഷ്ടിച്ചുകൊണ്ട്‌ നിരന്നുനിൽക്കുന്ന പോലീസുകാർ നിസ്സഹായരാണെന്ന്‌ അറിയിച്ചതിനെ തുടർന്ന്‌ പ്രത്യേകം തയ്യാറാക്കിയിരുന്ന വാഹനം വേദിയാക്കുകയും സമരക്കാർ വൈദ്യുതി ഭവനിന്റെ മതിലിന്‌ പുറത്തുകൂടി വൈദ്യുതി ഭവൻ വളയൽ എന്ന സംഘടനാ തീരുമാനം നടപ്പാക്കുകയും ചെയ്‌തു.
ആർ ബാബു വൈദ്യുതി ഭവൻ വളയൽ പ്രക്ഷോഭത്തിന്റെ യോഗത്തിന്‌ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി ഹരികുമാർ സ്വാഗതം പറഞ്ഞു. സിഐടിയു ജനറൽ സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, എഫ്‌എസ്‌ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ, കെഎസ്‌ഇബിഡബ്ല്യുഎ ജനറൽ സെക്രട്ടറി എസ്‌ ഹരിലാൽ, എസ്‌പിഎടിടിഒ വൈസ്‌ പ്രസിഡന്റ്‌ ഉണ്ണിക്കൃഷ്‌ണൻ, എകെഡബ്ല്യഒഎ ജനറൽ സെക്രട്ടറി സന്തോഷ്‌കുമാർ, കെഎസ്‌ആർടിഇഎ വർക്കിങ്‌ പ്രസിഡന്റ്‌ സി കെ ഹരികൃഷ്‌ണൻ, കെഎസ്‌ഇബിഒഎ സംസ്ഥാന ഭാരവാഹികളായ കെ ഇന്ദിര, ജാസ്‌മിൻബാനു, എച്ച്‌ മധു, ഉഷ, പ്രകാശ്‌കുമാർ എന്നിവർ അഭിവാദ്യം ചെയ്‌ത്‌ സംസാരിച്ചു. കെഎസ്‌ഇബിഒഎ പ്രസിഡന്റ്‌ എം ജി സുരേഷ്‌കുമാർ തുടർ പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ചു. കെഎസ്‌ഇബിഒഎ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ സുമാശേഖർ നന്ദി പറഞ്ഞു. എഫ്‌എസ്‌ഇടിഒ, കെഎസ്‌ഇബിഡബ്ല്യുഎ, എകെഡബ്ല്യുഒഎ, എസ്‌പിഎടിടഒ, എൻജിഒ യൂണിയൻ, കെഎസ്‌ആർടിഇഎ എന്നീ സംഘടനകൾ കൂറ്റൻ പ്രകടനവുമായി സമരത്തെ അഭിവാദ്യം ചെയ്യാനെത്തി.
വർഗബഹുജന സംഘടനകളിൽനിന്നും പൊതു ജനാധിപത്യ സാമൂഹ്യ സാംസ്‌കാരിക രംഗത്തുനിന്നും വലിയ പിന്തുണയാണ്‌ നമ്മുടെ ധർമസമരത്തിന്‌ ലഭ്യമായത്‌. സംഘടനയെയും സംഘടനാ സ്വാതന്ത്ര്യത്തെയും അസ്ഥിരപ്പെടുത്തിക്കൊണ്ട്‌ വ്യവസായത്തെ ഏകവ്യക്തീ കേന്ദ്രീകൃതമാക്കി കുറിചാർത്തി നിർത്താമെന്ന വികലധാരണ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഉണ്ടാക്കാൻ പോകുന്ന വിപത്തുകൾ വളരെ രൂക്ഷമായിരിക്കും. ഭിന്നിപ്പിച്ചും അവഹേളിച്ചും വ്യക്തിഹത്യ നടത്തിയും കലുഷിതമാക്കി ജീവനക്കാരുടെയും പൊതുജനങ്ങളുടേതുമായ ഈ സ്ഥാപനം നശിപ്പിക്കാൻ ആരെയും അനുവദിക്കുകയില്ല. എന്തുവിലകൊടുത്തും സംരക്ഷിക്കുകതന്നെ ചെയ്യും.


വളരെ ആവേശത്തോടുകൂടിയാണ്‌ സമര വോളന്റിയർമാർ ഓരോ ദിവസവും സമരത്തെ സമീപിച്ചത്‌. രാവിലെ 9.30ന്‌ തന്നെ വൈദ്യുതി ഭവനിൽ എത്തുന്ന വോളന്റിയർമാർ വൈദ്യുതി ഭവനുമുന്നിൽനിന്ന്‌ മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട്‌ സമരപ്പന്തലിലേക്ക്‌ പോകുകയും സത്യഗ്രഹത്തിൽ ഏർപ്പെടുകയുമായിരുന്നു.
ഏപ്രിൽ 11ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറിയും കെഎസ്‌ആർടിഇഎ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റുമായ ഹരികൃഷ്‌ണനാണ്‌ സത്യഗ്രഹസമരം ഉദ്‌ഘാടനംചെയ്‌തത്‌. സംഘടനയുടെ വർക്കിങ്‌ പ്രസിഡന്റ്‌ ആർ ബാബു അധ്യക്ഷനായി. എം ജി സുരേഷ്‌കുമാർ, ഹരികുമാർ, ജാസ്‌മിൻബാനു, എൻ ആർ പ്രവീൺ, ദിലീപ്‌കുമാർ, കെ എസ്‌ സുരേഷ്‌, ബി ബിജു, പി ടി പ്രകാശ്‌കുമാർ, എൻ സുബിൻ, നിമൽരാജ്‌, ബിന്ദുലക്ഷ്‌മി, എസ്‌ ബി കൃഷ്‌ണകുമാർ, ബിനു ജി കൃഷ്‌ണൻ, കെ മനോജ്‌, പ്രിയദർശൻ, ആർ വി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ, എൻജിഒ യൂണിയൻ, കെജിഒഎ, അസോസിയേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ്‌ എന്നിങ്ങനെ വിവിധ സംഘടനയുടെ അഭിവാദ്യ പിന്തുണയുമുണ്ടായിരുന്നു. സമരത്തിന്റെ ഒന്നാം ദിവസം തന്നെ മുൻ വൈദ്യുതി മന്ത്രി എ കെ ബാലന്റെ നേതൃത്വത്തിൽ മന്ത്രിയുമായി അനൗദ്യോഗിക ചർച്ച നടന്നു.
ഏപ്രിൽ 12ന്‌ നടന്ന സത്യഗ്രഹസമരം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. സുമാശേഖർ അധ്യക്ഷതവഹിച്ചു. പി ജയപ്രകാശ്‌, ടി പി സൂരജ്‌, പി പ്രീജ, നന്ദകുമാർ, ലതീഷ്‌, അനീഷ്‌ പാറക്കാടൻ, എൻ വി അജി ത്‌, സുദർശനൻ, നിത്യ, സന്ദീപ്‌ രാധാകൃഷ്‌ണൻ, കുട്ടപ്പൻകാണി, എം പി വിജേഷ്‌, സുരേന്ദ്രൻ, ദീപക്‌, അഷിത്‌, ആർ ബിജു, രാജൻ, സിസിർ, തോമസ്‌, ടി എസ്‌ ഷീബ, ബിന്ദു എന്നിവർ സംസാരിച്ചു. കെജിഒഎ, ലെജിസ്ലേച്ചർ സെക്രട്ടറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷൻ, കെഎസ്‌ഇബി കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ അസോസിയേഷൻ എന്നിങ്ങനെ വിവിധ സംഘടനകൾ അഭിവാദ്യവുമായെത്തി.
മൂന്നാം ദിവസമായ ഏപ്രിൽ 13ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു കേന്ദ്ര കൗൺസിൽ അംഗവുമായ എം ജി മീനാംബിക സമരം ഉദ്‌ഘാടനംചെയ്‌തു. സി ജഗദീശൻ അധ്യക്ഷനായി. സീമ, എച്ച്‌ മധു, ജ്യോതിരാജ്‌, പ്രകാശ്‌, കെ കെ സീന, ഒ വി രമേഷ്‌, ഒലീന, ലിസമോൻ, സുദീപ്‌, രഞ്‌ജനാദേവി, സി പ്രദീപൻ, ബിജു, അനിൽ, സനൽകുമാർ, ജിജി, ആർ ബാബു എന്നിവർ അഭിവാദ്യംചെയ്‌തു. കനത്ത മഴയെ അവഗണിച്ച്‌ സമരം ചെയ്യുന്നവരെ കാണുന്നതിന്‌ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമരപ്പന്തലിലെത്തി സമരത്തിന്‌ ഊർജം പകരുകയും ചെയ്‌തു.
നാലാം ദിവസത്തെ സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു ഉദ്‌ഘാടനംചെയ്‌തു. ദീപ അധ്യക്ഷത വഹിച്ചു. രഞ്‌ജീവ്‌, പി സുബ്രഹ്മണ്യൻ, കുര്യൻ സെബാസ്റ്റ്യൻ, മുൻ എംഎൽഎ ബി സത്യൻ, ജെ സത്യരാജൻ, കെ സജീവ്‌കുമാർ, ജെ മധുലാൽ, പി കെ രാജപ്പൻ, അനിൽപ്രസാദ്‌, മധുസൂദനൻപിള്ള, അനൂപ്‌രാജ്‌, പി എൻ പ്രദീപ്‌, ബൈജു, ഓമനക്കുട്ടൻ, യു പ്രകാശ്‌, കെ എസ്‌ സജീവ്‌, ബി അനിൽകുമാർ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌തു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ്‌ യൂണിയൻ, കെജിഎൻഎ, എൻജിഒ യൂണിയൻ എന്നിങ്ങനെ വിവിധ സംഘടനകൾ സമരപ്പന്തലിലേക്ക്‌ പ്രകടനമായി വന്നു.
അഞ്ചാം ദിവസമായ ഏപ്രിൽ 18ന്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ സംസ്ഥാന ട്രഷറർ സി കെ ഹരീന്ദ്രൻ എംഎൽഎ സമരം ഉദ്‌ഘാടനംചെയ്‌തു. തൻസീർ അധ്യക്ഷത വഹിക്കുകയും ദിലീപ്‌കുമാർ, സി ആർ ഗോപിനാഥൻനായർ, കെ ജയപ്രകാശ്‌, ജോസഫ്‌ വിജയൻ, സുദർശനൻ, കെ വി മനോജ്‌, പത്മകുമാർ, ദിലീപ്‌, മുഹമ്മദാലി, ഇന്ദിര, ഗോപകുമാർ എന്നിവർ സംസാരിക്കുകയും ചെയ്‌തു. കെഎസ്‌ഇബി സീനിയർ ഫോറം, കെഎസ്‌ഇബി കോൺട്രാക്ട്‌ വർക്കേഴ്‌സ്‌ യൂണിയൻ, ശ്രീചിത്ര സ്റ്റാഫ്‌ യൂണിയൻ, ബെഫി എന്നിങ്ങനെ വിവിധ സംഘടനകളുടെ അഭിവാദ്യ പ്രകടനം സമരത്തെ ആവേശഭരിതമാക്കി.
സത്യഗ്രഹ സമരത്തിനിടയിൽത്തന്നെ ജാസ്‌മിൻബാനുവിന്‌ അനുഭാവപൂർവമായിട്ടുള്ള ഹൈക്കോടതി ഉത്തരവ്‌ ലഭ്യമായി. നീതികരിക്കാനാകാത്ത സസ്‌പെൻഷൻ എന്നാണ്‌ ജാസ്‌മിൻബാനുവിനെ അന്യായമായി സസ്‌പെൻഡ്‌ ചെയ്‌തതിനെ കോടതി പരാമർശിച്ചത്‌. ജാസ്‌മിൻബാനു മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചുമതല കൈമാറി ലീവെടുത്തതാണെന്ന്‌ മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടുമുണ്ട്‌.
സത്യഗ്രഹ സമരത്തിനിടയിൽ തന്നെ അസിസ്റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനീയറിൽനിന്നും എക്‌സിക്യൂട്ടീവ്‌ എൻജിനീയറിലേക്കുള്ള പ്രമോഷൻ നടത്തുകയും കെഎസ്‌ഇബിഒഎയുടെ ജനറൽ സെക്രട്ടറി ബി ഹരികുമാറിനെ പ്രമോഷൻ ലിസ്റ്റിൽനിന്നും ഒഴിവാക്കിക്കൊണ്ട്‌ പ്രതികാരനടപടി തുടരുകയും ചെയ്‌തു. ജനറൽ സെക്രട്ടറിയെയും പ്രസിഡന്റിനെയും സംസ്ഥാന ഭാരവാഹിയെയും സ്ഥലംമാറ്റിക്കൊണ്ട്‌ തിരിച്ചെടുത്ത ഉത്തരവ്‌ പുറത്തിറക്കിക്കൊണ്ട്‌ പ്രതികാരനടപടിയുടെ ആക്കം കൂട്ടുകയും ചെയ്‌തു. പ്രതികാര നടപടികൾ ഉപേക്ഷിച്ച്‌ പ്രശ്‌നപരിഹാരം നടത്തു