കുന്നു കേറിപ്പോകുന്ന പെൺകുട്ടി …
കുന്നു കേറിപ്പോകുന്ന പെണ്‍കുട്ടി.....
കുന്നിന്റെ ഉച്ചിയിലാണ്
അവളുടെ പള്ളിക്കൂടം.
നിറയെ മഞ്ചാടി പിടിക്കുന്ന
ഒരു മരം
കാറ്റിൽ, മരത്തിൻ
ചില്ലയിൽ, കുയിൽ...
വെളുത്തചുണ്ടിൽ
തേൻപാട്ട് നിറഞ്ഞു
ചിലപ്പോൾ തുളുമ്പിപ്പോയി..
മരം മഞ്ചാടിച്ചോപ്പിൽ
മകരത്തിന്റെ നീലയിൽ
പീലി പോലെ ഇല പടർത്തി
കുന്നിനു മുകളിൽ
സ്കൂൾ മുറ്റത്ത് നിറഞ്ഞു നിന്നു. .
കാറ്റത്ത് ചൊരിഞ്ഞു വീഴുന്ന
ചുവന്നു തുടുത്ത മഞ്ചാടികൾ
തൂത്തുകളയാൻ
വയ്യാതെ മണ്ണിൽ പുതഞ്ഞ്
കിടക്കില്ല.
അവ
ചുവപ്പ് പൊട്ടുകളായി
കുഞ്ഞു നെറ്റികളിൽ
ഒട്ടിയിരിക്കും
വട്ടപ്പൂക്കളായി
ഫ്രോക്കുകളുടെ തുഞ്ചത്ത്
തൊങ്ങൽ...
വെളിച്ചം അകലെയാണോ?
ഇരുട്ടാണ് ചുറ്റും......
ഈ തടവറയ്ക്കുള്ളില്‍ ഇരുട്ടു മാത്രം
ചിറകു വിരിച്ച് പറക്കണമെന്നുണ്ട്
എന്റെ ആകാശമെവിടെ?
എന്നെ നോക്കി കണ്‍ചിമ്മിയ നക്ഷത്രങ്ങളെവിടെ?
ഞാന്‍ പ്രണയിച്ച നിലാവെവിടെ?
എന്റെ ചിറകുകള്‍ ഛേദിക്കപ്പെട്ടിരിക്കുന്നു.
ആകാശം ഓര്‍മ്മ മാത്രം
അകലെ വെളിച്ചമുണ്ടോ?
എന്റെ കാലുകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ചങ്ങലക്കെട്ടില്‍ വീര്‍ത്തു പൊട്ടിയിരിക്കുന്നു.
ഒരിക്കല്‍ ഞാന്‍ സ്വപ്നം കണ്ടിരുന്നു
ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്നു.
പക്ഷെ നിങ്ങളെന്നെ കൂട്ടിലടച്ചു.
എന്റെ ആകാശത്തിനു മതിലുകെട്ടി
അതിന്റെ...
കൊറോണ കൊണ്ടുപോയ ഓണം
ചെറുകഥ
തിരുവോണം ആയതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നുവെങ്കിലും എരഞ്ഞോളി പാലത്തിന്റെ പണി നടക്കുന്നതിനാൽ കാറ് മെല്ലെയാണ് പോയ്ക്കൊണ്ടിരുന്നത് . കാറിന്റെ പിൻസീറ്റിലിരുന്ന എന്റെ പതിനാലു വയസ്സായ മകന്റെ കണ്ണുകൾ പാലത്തിന്റെ പണിയെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളിലുംഅവിടെ നിന്നും തെല്ല്...
ഇല്ല
-കവിത
സമയമില്ലപണികൾ തീരുന്നില്ല.സങ്കടത്താലുറക്കംതളിർത്തില്ലസ്വപ്നമൊക്കെയുംതോളത്തു തൂക്കിയി-ട്ടലറി മിന്നലിൻതീവണ്ടി പോയില്ല.നിഴലുകൾക്കുപിന്നാമ്പുറത്തെവിടെയോനിലവിളിക്കാറ്റുകണ്ടിട്ടറിഞ്ഞില്ല.വഴികളിൽ മുഖംമൂടിവില്ക്കുന്നവർഒച്ചമായ്ച്ചുചിരിച്ചതറിഞ്ഞില്ല.പനിപിടിച്ചപകലുകൾക്കപ്പുറംതനിയെ ഊളിയി-ട്ടോർമ പകുത്തില്ല.കെട്ടഴിഞ്ഞഴി-ഞ്ഞൂർന്നു വീഴുംഇരുട്ടുച്ചിയിൽ തട്ടിനോവാതിരുന്നില്ല.പകയൊഴിച്ചുപതപ്പിച്ച ചിന്തകൾനിമിഷ നേരത്തി-ലെണ്ണാൻ കഴിഞ്ഞില്ല.മതിലുകെട്ടി-ത്തിരിച്ചൊരാകാശത്ത്ചിറകടിക്കാൻമനസ്സും തുനിഞ്ഞില്ല.ഒരു നിലാക്കുളിർപൊട്ടിവീഴും പോലെആർദ്രമൗനമുരുണ്ടങ്ങുപോയില്ല.പല്ലു പോയകഥകൾകേട്ടങ്ങനെവില്ലുവണ്ടികിതച്ചങ്ങു വന്നില്ല.മുല്ല പോലെമണംതുന്നി കാഴ്ചകൾചില്ലു ചിത്രംവരയ്ക്കാൻ മറന്നില്ല.ഇല്ലൊരാളുംവരില്ലെന്നറിഞ്ഞിട്ടുംതെല്ലു സങ്കടംതോന്നാതിരുന്നില്ല.
അതിശയകരമായ ജീവിതം
ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക് അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ...
നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര
കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...
പുഗലൂർ എച്.വി.ഡി.സി സബ്‌സ്റ്റേഷനിലേക്ക് പഠനയാത്ര
കെ എസ് ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ സി ഡി പി സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഗലൂർ എച് വി ഡി സി സബ്‌സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ഫെബ്രുവരി 29 നു രാവിലെ ഷൊർണ്ണൂരിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള...
സ്മൃതി
കളഞ്ഞു പോയതെന്തോ
തിരഞ്ഞു തിരഞ്ഞു ഞാനാ
ഒഴിഞ്ഞ ശവപ്പറമ്പിലേക്ക് നടന്നു
അതിന്റെ ഇരുണ്ട കോണിൽ
ഞാൻ ആരും കാണാതെ
വെറുതെ ചിക്കിപ്പരതി നിന്നു
അവിടെയിടിഞ്ഞ സാമ്രാജ്യത്തിന്റെ
അരികു തട്ടിയെൻ പെരുവിരൽ
ആഴത്തിൽ മുറിഞ്ഞു
കിനിഞ്ഞ ചോര ഞാൻ
കുടഞ്ഞെറിഞ്ഞത് ദൂരെ
സ്മൃതിമണ്ഡപത്തിൽ തട്ടിച്ചിതറി
അവിടെ വീശിയ തണുത്ത-
കാറ്റിപ്പോൾ മൃതിഗന്ധമല്ലാ-
അധിപന്റെ ഗതകാലപ്രണയം
മണത്തു
നിരന്ന സാമ്രാജ്യങ്ങൾ മുഴുവനും
അളന്നിട്ടും അവനുള്ളിൽ
ഒരു മഹാസാമ്രാജ്യം തീർത്തും
ഒഴിഞ്ഞു തന്നെ കിടന്നു.
തിരഞ്ഞു...