തെരുവോര കുടുംബ സംഗമം – ജില്ലകളില്‍ ആവേശകരമായ പ്രചരണം
രാജ്യത്ത് സ്ത്രീകള്‍ക്ക് എല്ലായിടവും എല്ലായ്പോഴും സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള സാമൂഹ്യ ബോധത്തിന്റെ സൃഷ്ടി ആവശ്യപ്പെട്ട് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തെരുവോര കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ കോഴിക്കോട് പുരോഗതിയിലേക്ക്. പരിപാടിയുടെ പ്രചരണാര്‍ത്ഥം വിവിധ ജില്ലകളില്‍ പോസ്റ്റര്‍ പ്രചരണം ഡിസംബര്‍ 18,19തീയതികളിലായി...
ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം
സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...
നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്
കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും...
പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും...
വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും – FEEC സെമിനാർ @ കോഴിക്കോട്
വൈദ്യുതി മേഖല വികസനവും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ, ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & കൺസ്യൂമേഴ്സ് (FEEC) ന്റ നേതൃത്വത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെട്ടു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനയിലെയും മറ്റുമായെത്തിച്ചേർന്ന ശ്രോതാക്കളാൽ...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ...
തിരുവനന്തപുരം ജില്ലയിലെ ഏകദിന വനിതാ കൂട്ടായ്മ
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാസബ്കമ്മിറ്റി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച് വരുന്ന വനിതാകൂട്ടായ്മകളില്‍ ഏറെ ശ്രദ്ധേയമായിരുന്നു തിരുവനന്തപുരത്ത് വെച്ച് നടന്നത്. അവതരണത്തിലെ വൈവിധ്യവും വിഷയങ്ങളുടെ സമഗ്രതയുംകൊണ്ട് സമ്പുഷ്ടമായത് മാത്രമല്ല വനിതാ ഓഫീസര്‍മാരുടെ വലിയ പങ്കാളിത്തം കൊണ്ടും പ്രതീക്ഷിച്ചതിലും മികച്ച ...
രാത്രി ഞങ്ങളുടേതുമാണ് – തെരുവോരകുടുംബസംഗമം -കോഴിക്കോട് ബീച്ചിൽ
ഡിസംബർ 21 വൈകുന്നേരം 7 മണി മുതൽ ഡിസംബർ 22 രാവിലെ 7 മണി വരെ
ഭീകരമായ ലൈംഗിക ക്രൂരതകളാണ് രാജ്യം മുഴുവൻ അരങ്ങേറുന്നത്. പ്രായഭേദമന്യേ സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. പ്രാഥമികമായി ഭരണഘടനാപരമായി ലഭിക്കേണ്ട തുല്യത...
പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍
28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി. 20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ...
ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്
പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ...
‘ഇത്തിരി നേരം ഒത്തിരി കാര്യം’ – കണ്ണൂരില്‍ വനിതാ കൂട്ടായ്മ
ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പ്രമേയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വനിതാസബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാകൂട്ടായ്മയെ കുറിച്ച് തലശ്ശേരി ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രമ്യ എഴുതിയ കുറിപ്പ് :
കെ.എസ് ഇബി...
തിരുവനന്തപുരം മേയർ കെ.ശ്രീകുമാറിന് സ്വീകരണം.
കെ എസ് ഇ ബി യിലെ ഓഫീസർമാരും തൊഴിലാളികളും സംയുക്തമായി തിരുവനന്തപുരം മേയർ കെ ശ്രീകുമാറിന് വൈദ്യുതി ഭവനിൽ നവംബർ 22 ന് ഊഷ്മളമായ സ്വീകരണം നൽകി. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ. സത്യരാജ് അധ്യക്ഷനായ ചടങ്ങിൽ...
ഇടമൺ കൊച്ചി പവർ ഹൈവേ-തിരുവനന്തപുരം ജില്ലയിൽ വിളംബരജാഥ
കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതം എത്തിക്കുന്നതിനായി പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി ലൈൻ പ്രവൃത്തി പുനരുജ്ജീവിപ്പിച്ച് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ വരെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
സ്വപ്നസാക്ഷാത്കാരം ആവേശത്തോടെ വിളിച്ചറിയിച്ച് മലപ്പുറം വൈദ്യുതി ജീവനക്കാർ
ഇടമൺ- കൊച്ചി പവർ ഹൈവേ എന്ന ഒരു സ്വപ്നപദ്ധതി നാടിന് സമർപ്പിക്കുകയാണ്. കൂടംകുളം ആണവനിലയത്തിൽ നിന്നും കേരളത്തിനുള്ള വൈദ്യുതി വിഹിതമായ 266 മെഗാവാട്ട് എത്തിക്കുന്നതിനായി പവർഗ്രിഡ് കോർപറേഷനിലൂടെ ആരംഭിച്ച 400 കെവി...
നാടുണർത്തി വിളംബര ജാഥ – അവർ പറയില്ല, പക്ഷെ നമ്മൾ അറിയണം.
സത്യം എന്നും മൂടി വെയ്ക്കാനാവില്ല, ഒരുനാൾ അത് പുറത്ത് വരും - ഒന്നുമാക്കാതെ നടത്തുന്ന ഉത്ഘാടന മാമാങ്കമല്ല, കട്ട് മുടിച്ച് പൊട്ടിവീഴുന്ന പാലാരിവട്ടംപാലവുമല്ല, ശരിയായ വികസനം നാടിനുനൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിക്ക്...