വനിതാദിനാഘോഷം ഇടുക്കി ജില്ലയില്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല വനിത സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7 ന് അന്താരാഷ്ട്ര വനിത ദിനം -2020 സമുചിതമായി ആഘോഷിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീമതി ജുമൈല ബീവി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര കമ്മറ്റി അംഗവും ഇടുക്കി...
ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍
സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം...
സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍
കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...
കലാസന്ധ്യ @കണ്ണൂർ – വൈദ്യുതി ജീവനക്കാരുടെ വനിതാദിന പരിപാടി
മെച്ചപ്പെട്ട തൊഴിലവകാശങ്ങൾക്കും വോട്ടവകാശത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ തുന്നൽ തൊഴിലാളികളായ വനിതകൾ നടത്തിയ ചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്ന ദിനം.
ആരുടെയും അടിമകളല്ല വനിതകളെന്നും മാന്യമായ തൊഴിലിനും കൃത്യമായ തൊഴിൽ സമയത്തിനും ന്യായമായ കൂലിക്കും, പ്രസവാവധിയടക്കമുള്ള ആനുകൂല്യങ്ങൾക്കും,...
കണ്ണു തുറക്കാത്ത
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.
ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം.
ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...
കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം
ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി...
ജെൻഡർ സെൻസിറ്റൈസേഷൻ – സെമിനാർ, 2021 നവംബർ 13 വൈകുന്നേരം 7 മണിക്ക്
ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത്
ജീവശാസ്ത്രപരമായി ആണോ...
വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.
എ.കെ പദ്മനാഭന്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...
“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല
KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ താക്കീതായി പ്രതിഷേധസംഗമം
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2019ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും നടക്കുന്നത് 88 ബലാല്‍സംഘക്കേസുകളാണ്. ഇതില്‍ 11 ശതമാനവും ദളിത് വിഭാഗങ്ങള്‍ക്കെതിരെയാണ്. ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ ഇത് 18%മാണ്. ദളിതര്‍ക്കെതിരായ...