ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും...