ഉത്തര്‍ പ്രദേശ് – വൈദ്യുതി ജീവനക്കാരുടെ പ്രക്ഷോഭം വിജയിച്ചു

സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ കുറേ നാളുകളായി ഉത്തര്‍പ്രദേശിലെ വൈദ്യുതി ജീവനക്കാര്‍ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി. ഏപ്രില്‍ 5-ന് സംസ്ഥാന ഊര്‍ജ്ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യുപിപിസിഎല്‍) ചെയര്‍മാനുമായ അലോക് കുമാറും പവര്‍ എംപ്ലോയീസ്...

മാറ്റത്തിന്റെ കാഹളവുമായി സാര്‍വ്വദേശീയ വനിതാ ദിനം

വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലായി ആചരിക്കുന്ന സര്‍വ്വദേശീയ വനിതാദിനം വിവിധ ജില്ലകളില്‍ സമുചിതമായി ആഘോഷിക്കുകയുണ്ടായി. ലോകത്തിന്റെ നേര്‍പാതിക്കവകാശിയായ സ്ത്രീകള്‍ തുല്യനീതിയും തുല്യ അവസരങ്ങളും നിഷേധിക്കപ്പെട്ട തൊഴില്‍ സ്ഥലത്ത് നേരിട്ട വിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ 1917 മാര്‍ച്ച് 8ന്...

പാര്‍ലമെന്റ് മാര്‍ച്ച് – 2018 ഏപ്രില്‍ 3

നിര്‍ദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതിക്കെതിരെ എന്‍സിസിഒഇഇഇ യുടെ നേതൃത്വത്തിൽ രാജ്യത്തെ വൈദ്യുതി ജീവനക്കാർ നടത്തുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കാൻ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് വിവിധ ജില്ലകളിൽ നിന്ന് ഞങ്ങൾ ഇരുപത് പേർ ഏപ്രിൽ മൂന്നാം തിയതി രാവിലെ...

കണ്ണു തുറക്കാത്ത

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല. ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം. ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര...

Legal Aspects of Section 126 of Electricity Act 2003

മാര്‍ച്ച് 15ന് കണ്ണൂർ പാർക്കൻസ് ഓഡിറ്റോറിയത്തിൽ വച്ച് 'Legal Aspects of Section 126 of Electricity Act 2003' എന്ന വിഷയത്തിൽ നടന്ന പരിശീലന പരിപാടി കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മോസസ് രാജ്‌കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ...

മാസ്റ്റര്‍ ട്രസ്റ്റ്

വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും...

എന്‍ എസ് ഡെയ്സിയുടെ പുസ്തക പ്രകാശനം

സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ "വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍" എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക...

ഒരു സമ്പൂർണ്ണ വൈദ്യുതീകരണ ഗാഥ – പാര

പുഷ്കരാക്ഷൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍; സെക്ഷന്‍ 126 ന്റെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്ന് പഠിക്കുകയാണ്. സാറ് 'ഗുഡ് ഫെയ്ത്ത്' നെപ്പറ്റി വാചാലനാകുകയാണ്. അസ്സസിംഗ് ആപ്പീസർ എന്നു വച്ചാൽ നിങ്ങളെന്നതാ കരുതീരിക്കുന്നേ?... ഭയങ്കര പവറാന്നേ. ലൈസൻസീലെ ഒരുത്തനും നിങ്ങളെ ചോദ്യം ചെയ്യാൻ ഒക്കത്തില്ലാന്നേ.... അസസ്സിംഗ് അപ്പീസർക്ക്...

കേരളത്തിലെ വൈദ്യുതി മേഖല – പ്രശ്നങ്ങൾ, സാദ്ധ്യതകൾ

വൈദ്യുതി മേഖല പൊതുവിൽ വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാൻ വൈദ്യുതി ഉത്പാദന - ഉപഭോഗ രീതികൾ മാറുകയാണ്. കേന്ദ്രീകൃത വൈദ്യുതോത്പാദന നിലയങ്ങളും അവിടെ നിന്നും വൈദ്യുതി ഉപഭോഗ കേന്ദ്രങ്ങളിലേക്കെത്തിക്കുന്ന പ്രസരണ - വിതരണ ശൃംഖലയുമെന്ന നിലയിൽ...

എന്‍ സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്‍വെന്‍ഷന്‍ – 2018 ജനുവരി 11

കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്‍ പാസ്സാക്കാനുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്‍സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര്‍ മെമ്മോറിയലില്‍ വച്ച്  2018 ജനുവരി 11ന് നടന്ന കണ്‍വെന്‍ഷനില്‍...