വൈദ്യുതി നിയമഭേദഗതി ബില്‍-2021-വിനാശത്തിന്റെ വിളംബരം
2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്.
അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി...
ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി
2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും...
വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം
വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന് പാർലമെന്റിന്റെ സ്‌റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബിൽ സ്‌റ്റാൻഡിങ് കമ്മിറ്റിക്കു വിടാൻ കേന്ദ്ര...
സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പോരാട്ടവുമായി ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ
യു.പിയിലെ വൈദ്യുതി തൊഴിലാളി സംയുക്ത സമരസമിതിയുടെ പ്രസ്താവന :യുപി വൈദ്യുതി മേഖലയിലെ തൊഴിലാളികളും എൻജിനീയർമാരും പണിമുടക്കവും ജയിൽനിറയ്ക്കൽ സമരവുമായി മുന്നോട്ടു പോകുന്നതിന് നിർബന്ധിതരാകുന്നു.പൂർവാഞ്ചൽ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡിന്റെ സ്വകാര്യവത്കരണം നിശ്ചയിച്ചുറപ്പിച്ച മാനേജ്മെന്റിന്റെ നിർബന്ധബുദ്ധിയും ധാർഷ്ട്യവുമാണ് മാനേജുമെന്റുമായുള്ള ചർച്ച പരാജയപ്പെടാൻ...
സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം
സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനംകേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിവിതരണ മേഖല സ്വകാര്യ വത്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കെര്‍തിരെ ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിച്ചു. ഒഡീഷ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ ചണ്ഢീഗഢിലും വിതരണമേഖല പൂര്‍ണമായും സ്വകാര്യകമ്പനികളെ...
കേന്ദ്രബജറ്റിനെതിരെ വൈദ്യുതി ജീവനക്കാരുടെ പ്രതിഷേധം
അപ്രായോഗിക നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായാണ് 2020ലെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളും കോര്‍പറേറ്റ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുകയുണ്ടയി. ജനങ്ങള്‍ക്ക് വേണ്ടിയെന്ന...
ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി
എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു
ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...
ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക
രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാനങ്ങളോടും വൈദ്യുതി സ്ഥാപനങ്ങള്‍ അടക്കമുള്ള...
സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം
മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.
വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല
ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ്...
സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തി.ല്‍വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലുംസംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഒരു വര്‍ഷത്തെ സാവകാശം...
പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല
വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഊർജ്ജ മേഖലയുടെ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണം...
സപ്തംബര്‍ 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്‍ഡ്യം
കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117 പദ്ധതികളിൽ നിന്നാണ് രാജ്യത്തിനാവശ്യമുള്ള 85 ശതമാനം കൽക്കരിയും ഉദ്പാദിപ്പിക്കുന്നത്....
2020 ജനുവരി എട്ടിന് ദേശീയ പണിമുടക്ക്
അടുത്ത വര്‍ഷം ജനുവരി എട്ടിന് പൊതു പണിമുടക്ക് നടത്താന്‍ കേന്ദ്ര തൊഴിലാളി സംഘടനകളുടെ ദേശീയ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. രണ്ടാം മോഡി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ – ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി,...
തളരാതെ തുടരുന്ന പോരാട്ടം
രാജ്യത്ത് വെളിച്ചമെത്തിക്കാന്‍ അശ്രാന്തപ്രവര്‍ത്തനം നടത്തുന്നതിനൊപ്പം തന്നെ സ്വകാര്യവതരണനയങ്ങള്‍ ഇരുട്ട് പരത്തുന്നതിനെതിരെ നിതാന്ത ജാഗ്രതയും പുലര്‍ത്തുകയാണ് വര്‍ഷങ്ങളായി വൈദ്യുതിമേഖലയെ മുന്നോട്ട് നയിക്കുന്ന ജീവനക്കാര്‍. രാജ്യത്ത് നടപ്പാക്കി വന്ന നവഉദാരവത്കരണ നയങ്ങളുടെ ഭാഗമായി വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ആദ്യ നടപടികളിലൊന്ന് 1991ല്‍ ഇലക്ട്രിസിറ്റി...
പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്
സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ -
വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്....