വൈദ്യുതി നിയമവും നിയമഭേദഗതികളും വൈദ്യുതി വിതരണമേഖലയിൽ വരുത്തിയ മാറ്റങ്ങൾ
വൈദ്യുതി നിയമം 2003ഉം അതിന്റെ ഭേദഗതി നിര്ദ്ദേശങ്ങളും മറ്റു പരിഷ്കരണ നടപടികളുമൊക്കെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്തുക, ത്വരിതവികസനം ഉറപ്പുവരുത്തുക, ഉപഭോക്താക്കള്ക്ക് മെച്ചപ്പെട്ടതും ചെലവുകുറഞ്ഞതുമായ സേവനം ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള പ്രഖ്യാപിതലക്ഷ്യങ്ങളോടെയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല് ഈ ലക്ഷ്യങ്ങളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് ഈ മേഖലയിലെ...
ബീഹാറിലെ വൈദ്യുതിതൊഴിലാളികള്ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം
വൈദ്യുതിനിയമത്തെ പിന് പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള് നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില് ഉയര്ന്ന് വരുന്നത്. ഇതില് ഏറ്റവും ഒടുവില് ബീഹാറില് നിന്നുള്ള വാര്ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്...
എന് സി സി ഒ ഇ ഇ ഇ ദക്ഷിണ മേഖലാ കണ്വെന്ഷന് – 2018 ജനുവരി 11
കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില് പാസ്സാക്കാനുള്ള നീക്കങ്ങളില് നിന്നും കേന്ദ്രസര്ക്കാര് പിന്മാറണമെന്ന് നാഷണല് കോ-ഓര്ഡിനേഷന് കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് & എഞ്ചിനീയേഴ്സ് (എന്സിസിഒഇഇഇ) ദക്ഷിണ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരം ബി.റ്റി.ആര് മെമ്മോറിയലില് വച്ച് 2018 ജനുവരി 11ന് നടന്ന കണ്വെന്ഷനില്...
ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി
എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു
ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...
പൊതുമേഖലയുടെ മരണ വാറണ്ട്
എകഴിഞ്ഞ ആഗസ്ത് 8ന് ലോക്സഭയില് വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള വൈദ്യുതി (ഭേദഗതി) ബില് 2022 അവതരിപ്പിക്കുകയുണ്ടായി. പാര്ലമെന്റിനകത്തും പുറത്തും ശക്തമായ എതിര്പ്പുകള് ഉയര്ന്നുവന്നതിനെത്തുടര്ന്ന് ബില് പാര്ലമെന്റ് സ്റ്റാന്ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബില് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഊര്ജ...
പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്ക്ക് അഭിവാദ്യങ്ങള്
പോണ്ടിച്ചേരിയില് ഫെബ്രുവരി ഒന്നു മുതല് വൈദ്യുതിജീവനക്കാര് നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്ക്കരണ നടപടികള് തുടരില്ലെന്ന സര്ക്കാര് ഉറപ്പിനെത്തുടര്ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്ഭര് അഭിയാന് പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്ക്കാര് നടത്തിയ രണ്ടാമത്തെ നീക്കമാണ് തൊഴിലാളിപ്രക്ഷോഭങ്ങള്ക്കുമുന്നില് അടിയറവ് പറഞ്ഞത്. ഇക്കാര്യത്തില്...
മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം
MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ...
സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്ഡ് ഡയറക്ടര് അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തി.ല്വിദഗ്ദ്ധസമിതി റിപോര്ട്ട് പരാമര്ശ വിഷയങ്ങളില് കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലുംസംഘടനകള് മുന്നാട്ടുവെച്ച ആശങ്കകള് പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്.കേന്ദ്രസര്ക്കാരില് നിന്ന് ഒരു വര്ഷത്തെ സാവകാശം...
കേന്ദ്ര നയങ്ങള്ക്കെതിരെ താക്കീതുമായി കിസാന് മസ്ദൂര് സംഘര്ഷ് റാലി
തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ...
വൈദ്യുതി നിയമഭേദഗതി ബില്-2021-വിനാശത്തിന്റെ വിളംബരം
2021ഫെബ്രുവരി അഞ്ചാം തീയതി കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച വൈദ്യുതി നിയമ ഭേദഗതിയുടെ കരട് അക്ഷരാർത്ഥത്തിൽ രാജ്യത്തെ വൈദ്യുതി മേഖലയുടെ മരണമണിയാണ്.
അത് ഇന്ത്യയിലെ സാധാരണക്കാരോടും കർഷകരോടും തൊഴിലാളികളോടുമുള്ള യുദ്ധ പ്രഖ്യാപനം കൂടിയാണ്. മുമ്പും പലതവണ വൈദ്യുതി...
വൈദ്യുതി നിയമഭേദഗതി ബില് ലോക്സഭയില് അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം
വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന് പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടാൻ കേന്ദ്ര...
വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക
ഈ ബജറ്റ് സമ്മേളനത്തില് അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള് സംബന്ധിച്ച് കേന്ദ്ര സര്ക്കാര് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില് വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്പ്പെടുന്നു. സമരം ചെയ്യുന്ന കര്ഷകരോട് നടത്തിയ ചര്ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്ക്കാര്...
വൈദ്യുതി മേഖലയിലെ പ്രക്ഷോഭങ്ങള് നിലയ്ക്കുന്നില്ല
രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള് ദീര്ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില് മൂന്നിന് മറ്റൊരു പാര്ലമെന്റ് മാര്ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര് 19ന് ലോകസഭയില് അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനമുണ്ടായാല് രാജ്യവ്യാപകമായി മിന്നല്പണിമുടക്കടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നാഷണല്...
ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി
2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില് ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര് പണിമുടക്കുകയാണ്. നാഷണല് കോര്ഡിനേഷന് കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില് ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര് തൊഴിലാളികളും...
സപ്തംബര് 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്ഡ്യം
കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117 പദ്ധതികളിൽ നിന്നാണ് രാജ്യത്തിനാവശ്യമുള്ള 85 ശതമാനം കൽക്കരിയും ഉദ്പാദിപ്പിക്കുന്നത്....
ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം
സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...