EEFI/ NCCOEEE

EEFI/ NCCOEEE activities

വൈദ്യുതി വിതരണ മേഖല വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ അണിചേരുക

വൈദ്യുതി ജീവനക്കാരുടേയും പൊതു സമൂഹത്തിന്റെയും എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റി വെച്ച വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നു. വൈദ്യുതി വിതരണ മേഖലയെ കണ്ടന്റും കാര്യേജും എന്ന രീതിയില്‍ വിഭജിക്കുക എന്നതാണ് വൈദ്യുതി നിയമ ഭേദഗതി...

സ്വകാര്യവത്കരണ ഗൈഡ് ലൈൻ കത്തിക്കൽ -തരംഗമായി പ്രതിഷേധം

മാറിയ കാലത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തന രീതികളും മാറുന്നതിൻ്റെ ദൃഷ്ടാന്തമായിരുന്നു സപ്തംബർ 29 ൻ്റെ പ്രതിഷേധം. രാജ്യത്തെ വൈദ്യുതവിതരണ മേഖലകളുടെ സ്വകാര്യവത്കരണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് മാർഗ്ഗ നിർദ്ദേശങ്ങൾ കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചത് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനോടൊപ്പം കുടുംബാംഗങ്ങളും.

NCCOEEE കാസര്‍കോട് ജില്ലാതല കണ്‍വെന്‍ഷന്‍

വൈദ്യുതി നിയമം ഭേദഗതി ചെയ്തു കൊണ്ട് രാജ്യത്തെ വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വൈദ്യുതി മേഖലയിലെ തൊഴിലാളികളും ഓഫീസര്‍മാരും എഞ്ചിനീയര്‍മാരും നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനു മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ യുടെ നേതൃത്വത്തില്‍ ജീവനക്കാരേയും ബഹുജനങ്ങളെയും...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു

വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ KSEB കോൺട്രാക്ട് വർക്കേഴ്സ്...

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്‍ക്കാര്‍...

വൈദ്യുതി മേഖലയിലെ പ്രക്ഷോഭങ്ങള്‍ നിലയ്ക്കുന്നില്ല

രാജ്യത്തെ വൈദ്യുതിത്തൊഴിലാളികള്‍ ദീര്‍ഘകാലമായി പ്രക്ഷോഭത്തിലാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് മറ്റൊരു പാര്‍ലമെന്റ് മാര്‍ച്ചുകൂടി നടക്കുകയാണ്. 2014 ഡിസംബര്‍ 19ന് ലോകസഭയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വൈദ്യുതി നിയമ ഭേദഗതി ചര്‍ച്ചക്കെടുത്ത് മുന്നോട്ടു കൊണ്ടു പോകാനുള്ള തീരുമാനമുണ്ടായാല്‍ രാജ്യവ്യാപകമായി മിന്നല്‍പണിമുടക്കടക്കമുള്ള നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നാഷണല്‍...

ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി

2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും...

സപ്തംബര്‍ 24ന്റെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ പണിമുടക്കിന് NCCOEEEയുടെ ഐക്യദാര്‍ഡ്യം

കൽക്കരി ഖനന മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ രാജ്യത്തെ കൽക്കരി ഖനി തൊഴിലാളികളുടെ ദേശീയ ഫെഡറേഷനുകൾ സെപ്റ്റംബർ 24 പണിമുടക്ക് നടത്തുകയാണ്. പൊതുമേഖലയിലുള്ള 117 പദ്ധതികളിൽ നിന്നാണ് രാജ്യത്തിനാവശ്യമുള്ള 85 ശതമാനം കൽക്കരിയും ഉദ്പാദിപ്പിക്കുന്നത്....

ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി

എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...

കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം

കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന്‌ ബില്ലാണ്‌ കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില,...

പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല

വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഊർജ്ജ മേഖലയുടെ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണം...

എന്‍സിസിഒഇ ഇ ഇ സമരസന്ദേശ ജാഥ-ആവേശമായി കണ്ണുരില്‍

നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ജില്ലാ കമ്മിറ്റിയുടെ സമരസന്ദേശ ജാഥ ജില്ലയിൽ പര്യടനം ജൂണ്‍ 26 ന് തുടങ്ങി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ...

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ബിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്കു വിടാൻ കേന്ദ്ര...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍...

ഇന്ധന വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധമിരമ്പി

കോവിഡ് മഹാമാരി രോഗികളുടേയും മരണത്തിന്റേയും എണ്ണം ദിനംപ്രതി കൂട്ടിക്കൊണ്ടിരിക്കുന്നതിന്റെ ഭീതിയും ദുരിതവും രാജ്യത്ത് നടമാടുമ്പോഴാണ് ഇരുട്ടടിയടിയായി പെട്രോളിന്റേയും ഡിസലിന്റേയും വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്ന നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. രാജ്യാന്തര വിപണയിൽ വില കുറയുമ്പോൾ അറിയാതെയും വില...

മഹാധര്‍ണ്ണ – സമരഭടന്‍മാര്‍ക്ക് യാത്രയയപ്പ്

സംഘടനയെ പ്രതിനിധീകരിച്ച് മഹാധര്‍ണ്ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരുവനന്തപുരം പവര്‍ഹൗസില്‍ വച്ച് യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് റ്റി വി ആശ, സെക്രട്ടറി ബി രമേശ് എന്നിവര്‍ സംസാരിച്ചു. മഹാധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ഡിവിഷന്‍ കേന്ദ്രീകരിച്ച് നടന്ന യോഗങ്ങളില്‍ ജി മനോജ് (നെയ്യാറ്റിന്‍കര), എസ് ഷാജഹാന്‍...

വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ പടരുന്ന പ്രതിഷേധം

കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി...

Popular Videos