“പെൺയാത്ര @ 2020”-തിരുവനന്തപുരം ജില്ല
KSEBOA തിരുവനന്തപുരം ജില്ലാ വനിതാ സബ് കമ്മിറ്റി 24.01.2020 ന് "പെൺയാത്ര" സംഘടിപ്പിച്ചു. കൊല്ലം മുതൽ മൺറോതുരുത്ത് വരെയുള്ള ഈ ബോട്ട് യാത്രയിൽ 38 പേർ പങ്കെടുത്തു. തിരുവനന്തപുരത്തു നിന്നും രാവിലെ 7:45 ന് ബസ്സിൽ യാത്ര തിരിച്ച സംഘം...
‘ഇത്തിരി നേരം ഒത്തിരി കാര്യം’ – കണ്ണൂരില്‍ വനിതാ കൂട്ടായ്മ
ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പ്രമേയത്തില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ വനിതാസബ്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വനിതാകൂട്ടായ്മയെ കുറിച്ച് തലശ്ശേരി ഡിവിഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രമ്യ എഴുതിയ കുറിപ്പ് :
കെ.എസ് ഇബി...
നീതിക്കായ് ഒന്നിച്ച്- രാത്രിയെ സ്വന്തമാക്കി തെരുവോര കുടുംബ സംഗമം കോഴിക്കോട്
സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സാമൂഹ്യ പ്രതിരോധം ലക്ഷ്യമിട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശമുയര്‍ത്തിയ തെരുവോര കുടുംബ സംഗമം ആയിരങ്ങൾ അണിനിരന്ന് കോഴിക്കോട് കടപ്പുറത്തെ ഇരവിനെ അക്ഷരാർത്ഥത്തിൽ പകലാക്കി മാറ്റി....
നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര
കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക്...
ശ്രദ്ധേയമായ വനിതാ ക്യാമ്പ്
2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...
കൊല്ലം – വനിതാ ദിനാഘോഷം സൂസൻ കോടി ഉദ്ഘാടനം ചെയ്തു
KSEBOA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. കൊല്ലം സരസ്വതി ഹാളിൽ നടന്നചടങ്ങ് സംസ്ഥാന സാമൂഹുക്ഷേമ വികസന ബോഡ് ചെയർപേഴ്സണും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ശ്രീമതി. സൂസൻ കോടി...
ജെൻഡർ സെൻസിറ്റൈസേഷൻ – സെമിനാർ, 2021 നവംബർ 13 വൈകുന്നേരം 7 മണിക്ക്
ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത്
ജീവശാസ്ത്രപരമായി ആണോ...
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ഒക്ടോബര്‍ 6ന് പ്രതിഷേധ സംഗമം
രാജ്യത്ത് സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും ഭരണകൂടഭീകരതക്കും എതിരെ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധിക്കുന്നു.
2020 ഒക്ടോബർ 6ന് രാത്രി എട്ടുമണിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഫേസ്ബുക്ക് പേജില്‍ ലൈവ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയാണ്.
സ്ത്രീകൾ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടണം- വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ്റെ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ഒമ്പതാം സംസ്ഥാന വനിതാസമ്മേളനം 10.08.2021 ന് ഓൺലൈനിൽ നടന്നു. സംസ്ഥാന വനിതാ സബ്കമ്മിറ്റി ചെയർപേഴ്സൺ ബീന കെ.പി. അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ വനിതാ സബ് കമിറ്റി കൺവീനർ ശ്രീലാകുമാരി എ. എൻ. പ്രവർത്തന...
സുസ്ഥിര വികസനവും ലിംഗസമത്വവും
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും...
കലാസന്ധ്യ @കണ്ണൂർ – വൈദ്യുതി ജീവനക്കാരുടെ വനിതാദിന പരിപാടി
മെച്ചപ്പെട്ട തൊഴിലവകാശങ്ങൾക്കും വോട്ടവകാശത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ തുന്നൽ തൊഴിലാളികളായ വനിതകൾ നടത്തിയ ചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്ന ദിനം.
ആരുടെയും അടിമകളല്ല വനിതകളെന്നും മാന്യമായ തൊഴിലിനും കൃത്യമായ തൊഴിൽ സമയത്തിനും ന്യായമായ കൂലിക്കും, പ്രസവാവധിയടക്കമുള്ള ആനുകൂല്യങ്ങൾക്കും,...
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം
വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് മെച്ചപ്പെട്ട കൂലിക്കും ക്ലിപ്‌തമായ ജോലിസമയത്തിനും വേണ്ടി സ്‌ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്‌മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന് കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ് നൂറ്റാണ്ടിനിപ്പുറം ഈ ദിനം...
സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍
കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...
വനിതാ ദിനാഘോഷം -തിരുവനന്തപുരം ജില്ല
തുല്യതയുടെ തലമുറ എന്ന മുദ്രാവാക്യത്തോടെയാണ് ഈ വർഷത്തെ സാർവദേശീയ വനിതാ ദിനം എത്തി ചേർന്നിരിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ് തിരുവനന്തപുരം ജില്ലയിലെ...
ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം
മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി...
വനിതാദിനം-ജില്ലകളിലെങ്ങും ആവേശപ്രചരണം
മാര്‍ച്ച് 8ന്റെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രചരണം വിവിധജില്ലകളില്‍ കെ.എസ്.ഇ.ബിഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ അവേശത്തോടെ ഏറ്റെടുത്തു. എല്ലാ ഓഫീസുകളിലും പോസ്റ്റര്‍ എത്തിച്ചതോടെ അസോസിയേഷന്‍ അംഗങ്ങള്‍ കൂട്ടം ചേര്‍ന്നാണ് പോസ്റ്റര്‍ പതിക്കുന്നത്. ജില്ലകളിലെ വനിതാ സബ്കമ്മിറ്റി പ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വംനല്‍കുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച്...

































