എറണാകുളം ജില്ലാ സമ്മേളനം

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് എറണാകുളം ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ന് മൂവാറ്റുപുഴ മേള ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജഗദീശൻ...

കോവിഡിൽ തളരാതെ വായനാദിനം

അക്ഷരജാലകം എന്ന വായനാദിന പരിപാടി കോഴിക്കോട് ജില്ലാ വനിതാ ലൈബ്രറി സബ് കമ്മറ്റികളുടെ നേതൃത്വത്തിൽ കൊണ്ടാടി. കോവിഡ് - 19 സാഹചര്യം കണക്കിലെടുത്ത് zoom application ൽ നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ ഒട്ടനവധി അംഗങ്ങൾ പങ്കാളികളായി തികച്ചും വേറിട്ട അനുഭവമായി...

പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിച്ച ഓഫീസര്‍മാര്‍ക്ക് അഭിവാദ്യം

കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ശ്രീമതി ജാസ്മിന്‍ ബാനുവിനെ അകാരണമായി സസ്പെന്റു ചെയ്യുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത കെ.എസ്.ഇ.ബി. മാനേജ്മെന്റിന്റെ നടപടിക്കെതിരെ ലെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 05-03-2022ന്...

മാർക്കറ്റ് കപ്ലിംഗ് രാജ്യത്തെ ഊർജ്ജ മേഖലയ്ക്ക് അനിവാര്യമോ ?

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX), പവർ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (PXIL), ഹിന്ദുസ്ഥാൻ എനർജ്ജി എക്സ്ചേഞ്ച് (HEX) എന്നീ പവർ എക്സ്ചേഞ്ചുകൾ വഴിയാണ് രാജ്യത്തെ പവർമാർക്കറ്റ് പ്രവർത്തിച്ചു വരുന്നത്. നിലവിൽ ഈ മാർക്കറ്റുകൾ പൂർണ്ണ സ്വതന്ത്രമായി പ്രവർത്തിയ്ക്കുന്നവയും മാർക്കറ്റിലുള്ള വൈദ്യുതിയുടെ...

നോബേല്‍ പ്രൈസ് -വിവേചനത്തിനെതിരേയുള്ള വനിതാമുന്നേറ്റം

ഇറാനിലെ നീതിക്കായുള്ള പോരാട്ടത്തിന് സമാധാന നോബേല്‍: അസമത്വവും അനീതികളും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളും അടിച്ചമർത്തലുകളും കൂടിവരുന്ന സാഹചര്യത്തിൽ 2023 ലെ നൊബേൽ പുരസ്‌കാരങ്ങൾ രണ്ടു വനിതകൾക്ക് ലഭിച്ചിരിക്കുന്നു എന്നുള്ളത് തികച്ചും ആശാവഹമാണ്‌. ഇറാൻ...

വൈദ്യുതി താരിഫ് പരിഷ്കരണം-പൊതു തെളിവെടുപ്പ് പൂർത്തിയായി

2023 - 24 മുതൽ 2026 - 27 വരെയുള്ള സംസ്ഥാനത്തെ വൈദ്യുതി റീട്ടൈൽ താരീഫ്, ബൾക്ക് സപ്ലെ താരീഫ്, മറ്റ് ചാർജ്ജുകൾ എന്നിവ പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയടക്കമുള്ള വിതരണ കമ്പനികൾ കെ.എസ്.ഇ.ആർ.സി.ക്ക് സമർപ്പിച്ച പെറ്റീഷനുമുകളിലുള്ള...

പ്രക്ഷോഭത്തിന്റെ വഴികളിലൂടെ

സ്ഥാപനവിരുദ്ധ ദുർവ്യയത്തിനെതിരെയുള്ള നിരന്തര ഇടപെടലുകളിൽ വിറളിപൂണ്ട മാനേജ്‌മെന്റ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷനെയും സംഘടനാ നേതാക്കളെയും മീറ്റിങ്ങുകളിലും സമൂഹമാധ്യമങ്ങളിലൂടെയും അവഹേളിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. വ്യവസായത്തെ മുച്ചൂടും മുടിക്കുന്ന മാനേജ്‌മെന്റ്‌ ചെയ്‌തികൾക്കെതിരെയുള്ള സംയുക്ത പ്രതിഷേധാനന്തരം വൈദ്യുതി മന്ത്രിയും ബോർഡ്‌ മാനേജ്‌മെന്റുമായി നടന്ന ചർച്ചകളിലെ ഉറപ്പുകൾ പാലിക്കപ്പെടാതെ...

കേരളീയം – കേരളത്തിന്റെ ഉത്സവം

കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഒരാഴ്ചക്കാലം നമ്മുടെ തലസ്ഥാന നഗരിയിൽ 'കേരളീയം 2023' മഹോത്സവം നടക്കുകയാണ്. കേരളം ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ആർജ്ജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരിക തനിമയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് കേരളീയം കൊണ്ട്...

ടോട്ടക്‌സ്‌ മാതൃകാ സ്‌മാർട്ട്‌ മീറ്റർ വ്യാപനത്തിനെതിരെ എൻസിസിഒഇഇഇയുടെ സമരപ്രഖ്യാപനം

ആര്‍.ഡി.എസ്.എസ്. പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനെതിരെ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകള്‍ സംയുക്തമായി സംസ്ഥാനതല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ 10.05.2023 നു തിരുവനന്തപുരത്ത് ബി ടി ആർ ഭവനിൽ വച്ചു സംഘടിപ്പിച്ചു...

മനുഷ്യ മതിലായി മാറിയ വൈദ്യുതി മേഖലാ സംരക്ഷണ ചങ്ങല

വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ തലസ്ഥാനത്ത് ജീവനക്കാരും പെൻഷൻകാരും തീർത്ത സംരക്ഷണ ചങ്ങലയ്ക്ക് ആവേശകരമായ പങ്കാളിത്തം. വൈദ്യുതി നിയമ ഭേദഗതി പാസാക്കാനുള്ള ജനവിരുദ്ധ നടപടിക്കെതിരെ തലസ്ഥാനത്ത് ഒഴുകിയെത്തിയ ആയിരങ്ങള്‍ വൈദ്യുതി ഭവന്‍ മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യമതില്‍ തീര്‍ത്തു. കേന്ദ്ര...

വനിതാ സമ്മേളനം-പോസ്റ്റർ ഡിസൈൻ മത്സരം

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.ആഗസ്റ്റ്‌ പത്താം തീയതി നടക്കുന്ന വനിതാ സമ്മേളനത്തിന്റെ പോസ്റ്ററുകളാണ്‌ തയ്യാറാക്കേണ്ടത്‌.മത്സര നിയമാവലി കെഎസ്ഇബിയിലെ ജീവനക്കാർക്കും / കരാർ തൊഴിലാളികൾക്കും മത്സരത്തിൽ...

കെഎസ്‌ഇബിയെ പൊതുമേഖലയിൽ സംരക്ഷിക്കാൻ ബഹുജന പ്രക്ഷോഭം ഉയരുന്നു

കെഎസ്‌ഇബിയിലെ ഏതാണ്ട്‌ 70 ശതമാനത്തിലധികം ഓഫീസർമാരെ പ്രതിനിധീകരിക്കുന്ന ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഏപ്രിൽ ആദ്യവാരം മുതൽ സമാനതകളില്ലാത്ത ഉജ്വലമായ പ്രക്ഷോഭത്തിലായിരുന്നു. 2022 മാർച്ച്‌ 28, 29 തീയതികളിൽ നടന്ന ദേശീയ പണിമുടക്ക്‌ പൊളിക്കാൻ ബോർഡ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ച ധാർഷ്‌ട്യത്തിന്റെയും അമിതാധികാര നടപടികളുടെയും...

പലായനങ്ങളുടെ രാഷ്ട്രീയം-സെമിനാര്‍ ആഗസ്ത് 1ന്

ലോക രാഷ്ട്രീയത്തിന്റെ വികാസത്തിന്റെ ഒരു പങ്ക് പലായനങ്ങളിലൂടെയാണ്. മതങ്ങളുടെ ആവിര്‍ഭാവത്തിനും രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും ഇതിഹാസങ്ങളുടെ പിറവിക്കും പഴയകാല പലായനങ്ങള്‍ ഒരു നിദാനമായിരുന്നു എന്ന് കാണാം. രാജ്യങ്ങള്‍ക്കകത്തും പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ക്കും അന്നും ഇന്നും വഴിമരുന്നിടുന്നതിനും പലയിടത്തും പലായനങ്ങള്‍ക്കുള്ള പങ്ക് പ്രസക്തമാണ്. അരക്ഷിതരായ...

എന്‍സിസിഒഇഇഇ സമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി

നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാസമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി...

Popular Videos