പ്രളയത്തില്‍ തകര്‍ന്ന കക്കയം പവര്‍ഹൗസിലെ മെഷീനുകള്‍ ഉത്പാദനം തുടങ്ങി

ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി. അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം...

പവർ ക്വിസ്സ് 2019-വയനാട് ജില്ല

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വർഷം തോറും നടത്തി വരുന്ന പവ്വർ ക്വിസിന്റെ വയനാട് ജില്ലാതല മത്സരം 23-10-19 കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു.. ഊർജ്ജ മേഖലയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക...

പവർക്വിസ്സ് ജില്ലാതലം 2019 -കോഴിക്കോട് ഗവൺമെൻറ് കോളേജ് മടപ്പള്ളിക്ക് ഒന്നാം സ്ഥാനം

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി...

പവർ ക്വിസ് 2019- കണ്ണൂർ ജില്ലാതല മത്സരം

കേരള പുനർ നിർമാണത്തിന് ശക്തി പകരുക (പവർ റ്റു റിബിൽഡ്) എന്ന സന്ദേശവുമായി ഇന്ത്യയിലെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും വലിയ ക്വിസ് മത്സരത്തിന്റെ ജില്ലാ തലങ്ങള്‍ പൂര്‍ത്തിയായി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പവർ ക്വിസിന്റെ കണ്ണൂര്‍ ജില്ലാതല...

കാസര്‍ഗോഡ് ജില്ലാ പവര്‍ ക്വിസ്-2019

കാസർഗോഡ്: എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് നടത്തിയ പവർക്വിസ് ജില്ലാതല മത്സരത്തിൽ പിലിക്കോട് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ അനുരാഗ്.കെ, ഹരിജിത്ത്.കെ, എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഹൊസ്ദുർഗ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ...

പവർ ക്വിസ് 2019 – തിരുവനന്തപുരം ജില്ലാ തല മത്സരം: യൂണിവേഴ്സിറ്റി കോളേജ് ജേതാക്കള്‍

ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ...

സ്മാർട്ട് മീറ്ററിംഗ് ഒരു പുത്തൻ ചുവടുവെപ്പ് – പഠന ക്ലാസ്

വൈദ്യുത മേഖലയിലെ പുതിയമാറ്റങ്ങൾക്ക് പ്രതീക്ഷ നല്‍കുന്ന സ്മാർട്ട് മീറ്ററിംഗിനെ കുറിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെയും ഫീക്ക് എന്ന കെ.എസ്.ഇ.ബി പെൻഷനേഴ്സ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ വടകരയിൽ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വിഷയത്തിൽ രാജഗിരി എഞ്ചിനിയറിംഗ് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് വിഭാഗം...

സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് നടന്നു

കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാവുന്ന പുരപ്പുറ സോളാർ പദ്ധതിക്കായുള്ള ടെന്ററിംഗ് അനുബന്ധ സൗര ബിഡേഴ്സ് മീറ്റ് തിരുവനന്തപുരത്ത് വെച്ച് ഒക്ടോബര്‍ 5ന് നടന്നു. 2019 സെപ്റ്റമ്പർ 19-ന് ഡൽഹിയിൽ നടത്തിയ ആദ്യ ബിഡേഴ്സ് മീറ്റ് പോലെ തന്നെ മികച്ച പ്രതികരണമാണ്...

വിദ്യാലയങ്ങള്‍ക്ക് ആഘോഷമായി പവര്‍ ക്വിസ്സ് 2019

കെ എസ് ഇ ബി ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പവര്‍ക്വിസ്സ് 2019 പ്രാഥമിക തലമത്സരം 03.10.2019ന്...

തിരുവനന്തപുരം ജില്ലയിൽ പവർക്വിസിന്ആവേശകരമായ തുടക്കം

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പവർ ക്വിസിന് തിരുവനന്തപുരം ജില്ലയിൽ ഗംഭീരമായ തുടക്കം. എഴുപത്തിയാറു വിദ്യാലയങ്ങളിൽ  നടത്തിയ പ്രാഥമികതല മത്സരങ്ങളിൽ ഏകദേശം നാലായിരത്തോളം വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ്  ഈ വിജ്ഞാന വിരുന്നിനു പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ മിക്കയിടത്തും ടൈ ബ്രേ ക്കിലൂടെയാണ് വിജയികളെ...

മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്‍ക്വിസ് -2019 പ്രാഥമിക തലം

കണ്ണൂര്‍ ഗവ: പോളിടെക്നിക്കില്‍ നടന്ന പവര്‍ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല്‍ നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ 'പവര്‍ റ്റു റിബില്‍ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര്‍ ക്വിസ് -2019 ന്റെ പ്രാഥമികതല...

പവര്‍ ക്വിസ് ഒരു വ്യത്യസ്ത അനുഭവം

കാസര്‍ഗോഡാണ്. പവര്‍ ക്വിസിനുള്ള അറിയിപ്പുകിട്ടിയപ്പോ തന്നെ സ്കൂളുകള്‍ അന്വേഷിക്കാന്‍ ആരംഭിച്ചു. വടക്കേ അറ്റത്തുള്ള അതിര്‍ത്തി ഗ്രാമമായതിനാല്‍ മലയാളം സ്കൂളുകള്‍ കമ്മി. രണ്ടും കല്‍പിച്ച് ഒരു സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ സമീപിച്ചു. കുട്ടികള്‍ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലല്ലോ എന്ന്...

ആവേശം പകര്‍ന്ന നേതൃത്വ പരിശീലന ക്യാമ്പ്

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2019 സപ്തംബർ 28 , 29 തീയ്യതികളിലായി ഷോർണൂർ lnSDES ൽ വച്ച് ദ്വിദിനവനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ട പ്രഭാഷണങ്ങൾ വിഷയങ്ങളുടെ പ്രത്യേകത...

ശ്രദ്ധേയമായ വനിതാ ക്യാമ്പ്

2019 Sept. 28 29 തീയതികളിൽ InSDES ൽ സംസ്ഥാന വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച വനിതാ നേതൃത്വ പരിശീലന ക്യാമ്പ് സംഘടനാ മികവ് കൊണ്ടും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണവും കൊണ്ടും വളരെ ശ്രദ്ധേയമായി . CITU അഖിലേന്ത്യ...

വനിതാ നേതൃത്വ ക്യാമ്പ് എ.കെ.പദ്മനാഭന്‍ ഉത്ഘാടനം ചെയ്തു.

എ.കെ പദ്മനാഭന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ദ്വിദിന വനിതാ നേതൃത്വ പഠന ക്യാമ്പ് 2019 സപ്തംബര്‍ 28ന് ഇന്‍സ്ഡെസില്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉത്ഘാടനം സി.ഐ.ടിയു ദേശീയ വൈസ് പ്രസിഡന്റ് ശ്രീ എ.കെ പദ്മനാഭന്‍ ഉത്ഘാടനം...

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം ജില്ലയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച കായികമേളയുടെ ഭാഗമായ ഷട്ടില്‍ ബാഡ്മിന്റന്‍ മത്സരം ജൂണ്‍ 17-ന് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. സംഘടനയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ഇഇഎഫ്ഐ വൈസ് പ്രസിഡന്റുമായ ബി പ്രദീപ് ടൂര്‍ണ്ണമെന്റ്...

ജനദ്രോഹകരവും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നതുമായ വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുക

രാജ്യം കൊവിഡ് 19 മഹാമാരിയുടെ ഭീതിയിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും മുഴുകിയിരിക്കുകയാണല്ലോ. ഇതിനിടയില്‍ 2020 ഏപ്രില്‍ 17ന് വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദ്ദേശം പ്രസിദ്ധീകരിച്ചുകൊണ്ട് ഇക്കാര്യത്തിലുള്ള അഭിപ്രായം 21ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തണമെന്നാണ്...

Popular Videos