വൈദ്യുതി സ്വകാര്യവത്കരണ നയങ്ങള്ക്കെതിരെ പടരുന്ന പ്രതിഷേധം
കാഞ്ഞങ്ങാട്: "ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ…." ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല് കോ ഓര്ഡിനേഷന് കമ്മിറ്റി...
നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.
കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക്...
മികച്ച പങ്കാളിത്തത്തോടെ കണ്ണൂരിലെ പവര്ക്വിസ് -2019 പ്രാഥമിക തലം
കണ്ണൂര് ഗവ: പോളിടെക്നിക്കില് നടന്ന പവര്ക്വിസ് പ്രാഥമിക തലം മുഹമ്മദ് ഷമല് നേതൃത്വം നല്കി.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് 'പവര് റ്റു റിബില്ഡ്' എന്ന സന്ദേശവുമായി നടത്തുന്ന പവര് ക്വിസ് -2019 ന്റെ പ്രാഥമികതല...
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്ത്തുക- പത്തനംതിട്ട ജില്ലാ ജനറല്ബോഡി
പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന പത്തനംതിട്ട ജനറൽ ബോഡി സോണൽ സെക്രട്ടറി ശ്രീ ആർ ബാബു ഉത്ഘാടനം ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികമായ എം.ജി സുരേഷ് കുമാർ ബനവലന്റ് ഫണ്ട് അവാർഡ് വിതരണം...
തിരുവനന്തപുരം ജില്ലയിലെ ഏകദിന വനിതാ കൂട്ടായ്മ
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ വനിതാസബ്കമ്മിറ്റി വിവിധ ജില്ലകളിലായി സംഘടിപ്പിച്ച് വരുന്ന വനിതാകൂട്ടായ്മകളില് ഏറെ ശ്രദ്ധേയമായിരുന്നു തിരുവനന്തപുരത്ത് വെച്ച് നടന്നത്. അവതരണത്തിലെ വൈവിധ്യവും വിഷയങ്ങളുടെ സമഗ്രതയുംകൊണ്ട് സമ്പുഷ്ടമായത് മാത്രമല്ല വനിതാ ഓഫീസര്മാരുടെ വലിയ പങ്കാളിത്തം കൊണ്ടും പ്രതീക്ഷിച്ചതിലും മികച്ച ...
സൂര്യന് വെളിച്ചമേകി KSEB കോട്ടയം സെൻട്രൽ സെക്ഷൻ ജീവനക്കാർ
ഇത് കഥയല്ല ജീവിതമാണ്, പച്ചയായ ജീവിതം ,അരക്ഷിതമായ ഭൗതിക സാഹചര്യങ്ങളിൽ പിറന്നുവീണതെങ്കിലും നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമായി മാറിയ സൂര്യസ്വാമി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥ .തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയൂം ഒപ്പം കുടുംബാംഗങ്ങളുടെ...
വയലാർ സ്മൃതിസന്ധ്യ കണ്ണൂരില്
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് കണ്ണൂര് ജില്ലാ കമ്മിറ്റിയുടെ വായനാ ക്ലബ് അറിവ് പ്രതിമാസ പരിപാടിയുടെ ഭാഗമായി കള്ച്ചറല് സബ്കമ്മിറ്റിയുടെ സഹകരണത്തോടെ കെഎസ്ഇബി ഓഫീസേഴ്സ് ഹൗസിൽ വെച്ച് വെച്ച് വയലാർ സ്മൃതി സന്ധ്യ സംഘടിപ്പിച്ചു. അറിവ് ചെയർപേഴ്സൺ...
രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം – ശിലാസ്ഥാപനം നടത്തി
രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷനോഫീസിന് പുതിയ കെട്ടിടം ശിലാസ്ഥാപനം 2019 നവംബർ 22 ന് വൈകുന്നേരം 4 മണിക്ക് വൻ ജനാവലിയെ സാക്ഷിയാക്കി ബേപ്പൂർ നിയോജക മണ്ഡലം എം എൽ എ സഖാവ് വി.കെ സി.മമ്മദ്കോയ നിർവ്വഹിച്ചു. രാമനാട്ടുകര, ഫറോക്ക് മുൻസിപ്പാലിറ്റികളിലെയും,...
പുസ്തകയാത്ര
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് പുസ്തകപ്പുര ഒരുക്കുന്നു. ജില്ലയിലെ സംഘടനാംഗങ്ങളില് നിന്നാണ് പുസ്തകപ്പുരയ്ക്ക് ആവശ്യമായ പുസ്തകങ്ങള് ശേഖരിക്കുന്നത്. പുസ്തകപ്പുരയിലേയ്ക്ക് അക്ഷരങ്ങളെ ക്ഷണിച്ചു കൊണ്ടു വരാൻ ആറ്റിങ്ങൽ ഡിവിഷൻ മേഖലയിലേക്കാണ് ആദ്യം യാത്ര പോയത്. പുതുമയുള്ള ആർദ്രമായ അനുഭവങ്ങൾ അവിടെ കാത്തിരുപ്പുണ്ടായിരുന്നു.
“നവ കേരളം നവീന ഊർജ്ജം “-തിരുവനന്തപുരം ജില്ല
കേരളത്തിന്റെ ഊർജഭദ്രത ഉറപ്പു വരുത്താൻ കേരള സർക്കാരും KSEB യും മുന്നോട്ടു വച്ചിട്ടുള്ള പദ്ധതി കൾ ജനങ്ങളിലേക്ക് എത്തിക്കാൻ KSEBOA മുന്നോട്ട് വയ്ക്കുന്ന "നവ കേരളം നവീന ഊർജ്ജം " എന്ന കർമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലയിലെ ഉൽഘാടനം...
ജനകീയ പ്രശ്നങ്ങൾക്ക് ദ്രുത പരിഹാരങ്ങളുമായി തൃശൂർ വൈദ്യുതി അദാലത്ത്
സൗരോർജ ഉൽപ്പാദനത്തിലും വിതരണത്തിലും വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മന്ത്രി ശ്രീ.എം എം മണി പറഞ്ഞു. ജില്ലാ ജനകീയ വൈദ്യുതി അദാലത്തും സംസ്ഥാനതല സമാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഊർജ രംഗത്ത് സോളാർ ഊർജമാണ് ചെലവ് കുറഞ്ഞത്. രാത്രിയും...
രാജ്ഭവന് മാര്ച്ചിന് ഐക്യദാര്ഢ്യവുമായി ജില്ലാമാര്ച്ച് കണ്ണൂരില്
പി.എഫ് ആര്.ഡി.എ നിയമം പിന് വലിക്കുക, നിര്വചിക്കപ്പെട്ട പെന്ഷന് എല്ലാ ജീവനക്കാര്ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില് നടത്തിയ ജില്ലാ മാര്ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....
പരാതി പരിഹാരത്തിനും വൈദ്യുതവേഗം – വൈദ്യുത അദാലത്ത് ആലപ്പുഴയിൽ
ആലപ്പുഴയിലെ കളർകോടിൽ നടന്ന ജനകീയ വൈദ്യുതഅദാലത്ത് ജനങ്ങൾക്ക് കളറായി. വിവിധ നിയമപ്രശ്നങ്ങളിൽ വഴിമുടക്കി നിന്ന പരാതികൾ ഏറെയുണ്ടായിട്ടും തിങ്ങിനിറഞ്ഞ ജനത്തിന് പരാതികളില്ലാതെ അതിവേഗ പരിഹാരം ഉണ്ടാക്കുന്ന ജനസമ്മത വേദിയായി കളർകോടിലെ അദാലത്ത് മാറി. വൈദ്യുതമന്ത്രി...
നവകേരളം നവീന ഊർജം ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
നവകേരളം നവീന ഊർജം ജനകീയ വികസന സെമിനാർ 2020 ഫെബ്രുവരി 24ന് ശ്രീകണ്ഠാപുരം മുനിസിപ്പൽ ചെയർമാൻ ശ്രീ പി.പി. രാഘവൻ ഉത്ഘാടനം ചെയ്തു. പരിപാടിയെക്കുറിച്ചുള്ള വിശദീകരണം PMU AEE രതീഷ് സി കെ നൽകി. മഴവിൽ പദ്ധതികളെപ്പറ്റിയും പ്രാദേശിക വികസനത്തെപ്പറ്റിയുമുള്ള...
നവകേരളം-നവീന ഊര്ജ്ജം: സെമിനാറുകള്ക്ക് കോട്ടയം ജില്ലയില് തുടക്കമായി
കോട്ടയം: കേരളത്തിലെ വികസനപ്രവര്ത്തനങ്ങള്ക്ക് കുതിച്ചുചാട്ടം ലക്ഷ്യം വെച്ച് ഊര്ജ്ജമേഖലയില് നടക്കുന്ന നവീന പ്രവര്ത്തനങ്ങളെ ജനസമക്ഷം അവതരിപ്പിക്കുന്ന "നവ കേരളം നവീന ഊര്ജ്ജം" എന്ന സെമിനാര് പരമ്പരയുടെ കോട്ടയം ജില്ലയിലെ ഉദ്ഘാടനം 2020 ഫെബ്രുവരി 14 രാവിലെ...
നിര്വചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ലഭ്യമാക്കാൻ രാജ്ഭവൻ മാർച്ച് നടത്തി
പി.എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിര്വചിക്കപ്പെട്ട പെൻഷൻ എല്ലാപേർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതുമേഖല ജീവനക്കാരുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ 2020 ജനുവരി 4 ന് രാജ്ഭവൻ മാർച്ച് നടത്തി. ...