ഒരു ഷോക്കോസ്‌ അപാരത

രാവിലെ പത്രംനോക്കി കൊണ്ടിരിക്കെ പതിവില്ലാതെ അച്ഛൻ വീട്ടിലേക്ക് കയറിവരുന്നു. ഇടയ്ക്കിടയ്ക് വരുന്നതാണെങ്കിലും രാവിലെയുളള വരവിൽ എന്തെങ്കിലും കാണാതിരിക്കില്ല. വന്നപാടെ ഏതോ അത്ഭുതം കാണുന്നതുപോലെ ആകെയൊരു നോട്ടം. പെട്ടെന്ന് അകത്തുനിന്നും ഭാര്യയും എത്തി. അച്ഛൻ ഇത്ര നേരത്തെ എത്തിയോ എന്ന അവളുടെ...

മാർച്ച്‌ 8 സാർവ്വദേശീയ വനിതാ ദിനം

വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട്‌ മുമ്പ്‌ മെച്ചപ്പെട്ട കൂലിക്കും ക്ലിപ്‌തമായ ജോലിസമയത്തിനും വേണ്ടി സ്‌ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്‌മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന്‌ കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ്‌ നൂറ്റാണ്ടിനിപ്പുറം ഈ ദിനം...

ഓഫീസര്‍ സംഘടനാ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ബോര്‍ഡ് തീരുമാനങ്ങള്‍ പിന്‍വലിക്കണം

സംഘടനാ പ്രൊട്ടക്ഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉത്തരവ്വൈദ്യുതി ബോര്‍ഡ് അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നതിനും വിവിധ വിഷയങ്ങള്‍ അപ്പോഴപ്പോള്‍ ബോര്‍ഡധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും സഹായകരമായ നിലയിലാണ് വൈദ്യുതിബോര്‍ഡിലെ ഓഫീസര്‍-തൊഴിലാളി സംഘടനകള്‍ക്ക് സംഘടനാ പ്രൊട്ടക്ഷന്‍ അനുവദിച്ചിരിക്കുന്നത്. കാലാകാലങ്ങളിൽ നടത്തുന്ന റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കുന്ന...

സുസ്ഥിര വികസനവും ലിംഗസമത്വവും

ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും...

ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു....

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി-മറ്റൊരു മാര്‍ഗ്ഗം സാധ്യമല്ലേ?

കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള മുഴുവന്‍ വൈദ്യുതിമീറ്ററുകളും സ്മാര്‍ട്ട് മീറ്ററുകളാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടന്നു വരികയാണ്. കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന ആര്‍.ഡി.എസ്.എസ്. സ്കീമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ അനുമതി ഇതിനകം പദ്ധതിക്ക് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പദ്ധതി...

കഭീ കഭീ മേരെ ദിൽ മേം

1980കളിൽ ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നതിനു മുൻപ് ഒട്ടുമിക്ക വീടുകളിലും വാർത്തകളും സിനിമാ ഗാനങ്ങളും കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവിധ്‌ ഭാരതിയുടെ ഹിന്ദി റിലേയിൽ വൈകുന്നേരങ്ങളിൽ കിഷോർ കുമാറിന്റേയും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറിന്റേയും ഗാനങ്ങൾ പതിവാണ്. ഹിന്ദി...

വൈദ്യുതിരംഗം കഴിഞ്ഞ മാസത്തില്‍-ഫെബ്രുവരി 2022

നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം ജനുവരി 2022ലെ പീക്ക് ഡിമാൻഡ് 192.07 ജിഗാവാട്ട് ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 1.09% അധികമാണ്. ഊർജ്ജ ഉപഭോഗം 112.67 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇതും മുൻ വർഷത്തേക്കാൾ 2.34% അധികമാണ്. ഗ്രീൻ മാർക്കറ്റ്...

ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്‌

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്. 2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും...

വാനമ്പാടിക്ക്‌ പ്രണാമം

കദളി കൺകദളി ചെങ്കദളി പൂവേണോ കവിളിൽ പൂമദമുള്ളൊരു പെൺപൂവേണോ പൂക്കാരാ..." 1995നുമുൻപ് ജനിച്ചിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും ഈ ഗാനം. വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ 1974ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണിത്. പ്രശസ്ത എഴുത്തുകാരൻ...

ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും

അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 ആഗോള ഊർജ്ജ പ്രതിസന്ധി മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി...

സ്മാർട്ട് മീറ്ററിലും ബദൽ വേണം

കെ.എസ്.ഇ.ബി. ഓഫീസേർസ് അസ ോസിയേഷൻ അടക്കമുള്ള സംഘടനകൾ സ്മാർട്ട് മീറ്ററിന് എതിരാണ് എന്നൊരുപ്രചരണം നടക്കുന്നുണ്ട്. സ്മാർട്ട് മീറ്റർ നടത്തിപ്പിന് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന ടോട്ടക്സ് മാതൃക, റവന്യൂ വിഭാഗം പൂർണ്ണമായും സ്വകാര്യവൽക്കരിക്കുകയും കണ്ടന്റും കാര്യേജും വേർതിരിക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഈ സമീപനത്തെയാണ് സംഘടനകൾ...

യഥാര്‍ത്ഥത്തില്‍ നടന്നത് വര്‍ഗ്ഗ സമരമാണ്- ഒറ്റയാള്‍ പോരാട്ടമല്ല

പൊതുവിൽ മുഖ്യധാരാ തമിഴ് സിനിമയ്ക്ക് ഒരു പ്രശ്നം ഉള്ളത് അതെപ്പോഴും നായകന് മാത്രം വീരപരിവേഷം നൽകി,നായക താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ കൂടി ആവേശം കൊള്ളിച്ചു ബോക്സ്‌ ഓഫീസ് വിജയങ്ങൾ നേടിയെടുക്കുന്നു എന്നതാണ്.യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കി മാറ്റുമ്പോഴും പലപ്പോഴും നായക കേന്ദ്രീകൃതമായ...

എന്റെ സ്വപ്നയാത്ര

എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...

ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍

വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി...

മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം

MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി...

Popular Videos