ഹാൻ കാങ്
മുന്നേറ്റങ്ങള്‍
2024-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിനു ലഭിച്ചു. സാഹിത്യ നൊബേൽ നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജയാണ് ഹാൻ കാങ്.എഴുത്തിന്റെ മൗലികതയും രാഷ്ട്രീയവും കണക്കിലെടുത്താണ് മിക്കപ്പോഴും ഈ പുരസ്കാരം നൽകപ്പെടുന്നത്....
ബ്ലൂടൂത്തിന്റെ അന്തകൻ; ഇനി ശരീരമാണ് കേബിൾ
വയർലെസ്സിനും കേബിളിനും പകരം നമ്മുടെ ശരീരം തന്നെ ഒരു കണക്ടർ ആയി മാറിയാലോ..?? അതാണ് Wi-R. 100% സുരക്ഷിതമായ ഈ ഡാറ്റ വിനിമയ വിദ്യയിലേക്ക് ലോകം കടക്കുകയാണ്.
നമ്മുടെ ശരീരം തുടർച്ചയായി വൈദ്യുതി തരംഗങ്ങൾ നിർമ്മിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ തലച്ചോറിനെ ഒരു കമ്പ്യൂട്ടർ CPU ആയി കരുതുക. ആ CPU നമ്മുടെ ശരീരം മുഴുവൻ നിയന്ത്രിക്കുന്നത് വയർലെസ് ടെക്നോളജി വഴി അല്ല മറിച്ച് നാഡീവ്യൂഹം എന്ന വയറുകൾ വഴിയാണ്.
ഏതാനും വർഷങ്ങൾക്കുള്ളിൽ, ഒരു ക്രെഡിറ്റ് കാർഡോ സ്മാർട്ട്ഫോണോ ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ വിരൽ കൊണ്ട് ഒരു മെഷീനിൽ സ്പർശിച്ച് പേയ്മെന്റ് നടത്തുവാനും, നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഒരു ജിപിഎസ് റൂട്ട് ആക്സസ് ചെയ്യുവാനും, അല്ലെങ്കിൽ നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ള ഒരു ഫയൽ കൈ കുലുക്കിക്കൊണ്ട് മറ്റൊരാൾക്ക് കൈമാറുവാനും സാധിക്കുമെന്ന് ചുരുക്കം.
പവര് സെക്ടര് ന്യൂസ് – ഒക്റ്റോബര് 2024
ബാറ്ററി സ്വാപ്പിങ് ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി എം ഒ പി പുതിയ ഗൈഡ് ലൈൻ ഇറക്കി. ബാറ്ററി ചാർജിങ് ഓപ്പറേറ്റർമാർക്കും ഉടമസ്ഥതയുള്ളവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. ബാറ്ററിസ്വാപ്പിംഗ് ഒരു ബദല് മാർഗമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗൈഡ് ലൈൻ ഇറക്കിയിരിക്കുന്നത്.
ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം
വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ വൈദ്യുതിത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ...
ബ്രിക്സ് -കരുത്തും പ്രതീക്ഷയും
സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി- 7നെതിരെ ദക്ഷിണധ്രുവ രാഷ്ട്രങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ബ്രിക്സ് ഉയർന്നു വന്നത്. ഇപ്പോള് നാല് പുതിയ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ബ്രിക്സ് പ്ലസ് എന്ന പേരാണ് ഉള്ളത്. കഴിഞ്ഞ വർഷം അംഗങ്ങളായ ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ ) എന്നീ രാഷ്ട്രങ്ങളാണ് പുതിയ അംഗങ്ങൾ.
പുതിയ ഡിജിറ്റൽ ട്രെൻഡുകൾ
2024 അവസാന പാദത്തിലേക്ക് എത്തുമ്പോൾ രക്ഷകർത്താക്കൾക്കും പുതിയ തലമുറയ്ക്കും ആശ്വാസം നൽകുന്ന പുതു പുത്തൻ ഡിജിറ്റൽ ട്രെൻഡുകൾ വരവായി... രക്ഷകർത്താക്കളുടെ നിയന്ത്രണത്തിൽ സാമ്പത്തിക ഇടപാടുകളിൽ കുട്ടികൾക്കും പങ്കാളിത്തം നൽകുന്ന ഫീച്ചറുകളും, സുരക്ഷിതമായ സാമൂഹ്യ മാദ്ധ്യമ ഇടപെടലുകളിൽ കുട്ടികളെ സഹായിക്കാൻ രക്ഷകർത്താക്കളെ...
കെ.എസ്.ഇ.ബി ലിമിറ്റഡിനെ നവീകരിക്കാം, മുന്നേറാം
കഴിഞ്ഞ പത്തിരുപത് വർഷങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമാണ് KSEB. എന്നാൽ ആ മാറ്റങ്ങൾ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും നേടാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയും നിലനിൽക്കുന്നു. രാജ്യത്താകെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും വിഭജനത്തിനും അനുകൂലമായ നയങ്ങൾ നിലനിൽക്കുമ്പോഴും പൊതുമേഖലയിൽ...
പരമ്പരാഗത സോളാർ പാനലുകൾ വിസ്മൃതിയിലാവുമോ?
വീടുകളുടെ ചുമരുകളിൽ നിന്നും ജനാലകളിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിൽ നിന്നും സോളാർ വൈദ്യുതി ഉല്പാദിപ്പിക്കുന്ന സാധ്യതകൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ. പരമ്പരാഗതമായി നമ്മൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോളാർ പാനലുകൾക്ക് പകരം വീടുകളുടെ ചുമരുകളിലും ജനാലുകളിലും പൂശാവുന്ന മൈക്രോ സോളാർ സെല്ലുകൾ അടങ്ങിയ...
പ്രവർത്തന കാര്യക്ഷമതഉയർത്തുന്ന നിലയിൽപുന:സംഘടനയും ജീവനക്കാരുടെ പുന:ക്രമീകരണവും നടത്തുക
ജനറല്‍ സെക്രട്ടറിയുടെ പേജ് -ഒക്ടോബര്‍ 2024
കേരളത്തിന്റെ ഊർജ്ജം എന്ന വിശേഷണത്തോടെ നിലകൊള്ളുന്ന കെ എസ് ഇ ബി എൽ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഇനിയും ഒട്ടേറെ മുന്നോട്ടുപോകേണ്ടതുണ്ട്. വൈദ്യുതി സേവനങ്ങള്‍ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മെച്ചപ്പെടുത്താൻ നല്ല...
മാര്‍ച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്‍ഹിയില്‍ വെച്ച് നവംബര്‍ 11ന് നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഫെബ്രുവരി...
എന്റെ സ്വപ്നയാത്ര
എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...
നേർക്കാഴ്ചകളുടെ കൂട്ടുകാരി
ജീവിതത്തിന്റെ പാതിവഴിയിൽവച്ച് ‘നീ എഴുതണം’ എന്ന് നിർബന്ധം പിടിച്ച് പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ് അറ്റൻഡന്റ് ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്ന പ്രഭാകരൻ പങ്കുവയ്ക്കുന്നു
ഇത് ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...
സുസ്ഥിര വികസനവും ലിംഗസമത്വവും
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും...
യുദ്ധവും നിലപാടുകളും
ചിലിയിലെ ഇടത് പക്ഷ മുന്നേറ്റത്തിന് ശേഷം മറ്റൊരു സോഷ്യലിസ്റ്റ് വിജയം കൂടി കൂട്ടിച്ചേർക്കുകയാണ് പോർച്ചു ഗലില് ജനുവരി 30ന് നടന്ന തെരഞ്ഞെടുപ്പിലൂടെ. പൊതു തെരഞ്ഞെടുപ്പില് മധ്യ-ഇ ടതുപക്ഷ സോഷ്യലിസ്റ്റ് പാർടി വിജയം നേടി നിലവിലെ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ വീണ്ടും അധികാരത്തിൽ എത്തി....
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം
വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് മെച്ചപ്പെട്ട കൂലിക്കും ക്ലിപ്തമായ ജോലിസമയത്തിനും വേണ്ടി സ്ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന് കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ് നൂറ്റാണ്ടിനിപ്പുറം ഈ ദിനം...
ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ
വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈ കോഡ് ചട്ടം 152 ൽ വിശദീകരിക്കുന്നുണ്ട്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം സംഭവിക്കുന്ന ഇത്തരം അപാകതകൾ സെക്ഷൻ 126 പ്രകാരമുള്ള അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.