ജെൻഡർ സെൻസിറ്റൈസേഷൻ – സെമിനാർ, 2021 നവംബർ 13 വൈകുന്നേരം 7 മണിക്ക്

ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത് ജീവശാസ്ത്രപരമായി ആണോ...

കേരളം പറയുന്നു-സബ് കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍

സബ് കമ്മിറ്റി പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ച് കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കൾച്ചറൽ സബ് കമ്മിറ്റി കാലിക പ്രാധാന്യമുള്ള ഒരു വിഷയുമായി എത്തുന്നു. ചിന്തകനും പ്രഭാഷകനുമായ ഡോ.രാജാഹരിപ്രസാദ് കേരളം പറയുന്നത് എന്ന വിഷയം സമകാലീന സംഭവങ്ങളെ കോർത്തിണക്കി നമുക്കായി...

സഹായഹസ്തവുമായി വനിതാപ്രവര്‍ത്തകര്‍

കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു...

ആഗസ്ത് 18ന് അഫ്ഗാന്‍ ഐക്യദാര്‍ഢ്യം

അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ദയയോ കരുണയോ മാനവികതയോ തൊട്ടുതീണ്ടിയിട്ടാത്ത പിശാചുക്കളുടെ തോക്കിന് കീഴിൽ ജീവച്ഛവങ്ങളായി കഴിയാന്‍ അഫ്ഗാൻ ജനത നിര്‍ബന്ധിക്കപ്പെടുകയാണ്. രണ്ടര പതിറ്റാണ്ട് മുമ്പുള്ള താലിബാന്‍ ഭരണചരിത്രം ആവര്‍ത്തിക്കുന്നു. സ്ത്രീ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് കൊണ്ടു പോകുന്ന...

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക-പ്രമേയം

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രവീണ്‍സതീഷ് അവതരിപ്പിച്ച പ്രമേയത്തെ ഇടുക്കിയില്‍ നിന്നുള്ള സതീഷ് കുമാര്‍ കെ.പി പിന്തുണച്ചു.പ്രമേയം താഴെ കൊടുക്കുന്നു.

നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം- സംസ്ഥാന സമ്മേളന പ്രമേയം

നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം ; കേരള ബദൽ സംരക്ഷിക്കാം എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കോട്ടയത്ത് നിന്ന് ലേഖാനായര്‍ അവതരിപ്പിച്ച പ്രമേയത്തെ വയനാട് നിന്നും പ്രകാശന്‍ കെ.എം പിന്തുണച്ചു.പ്രമേയം താഴെ കൊടുക്കുന്നു.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും...

APAR സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക- പ്രമേയം

അപാര്‍ (APAR)സമ്പ്രദായത്തിലെ അപാകതകള്‍ പരിഹരിക്കുക, കരിയര്‍ സ്റ്റാഗ്നേഷന്‍ പരിഹരിക്കുക, സര്‍വീസ് ചട്ടങ്ങള്‍ അഭിപ്രായ സമന്വയത്തോടെ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ആലപ്പുഴ നിന്ന് മഹേഷ് കുമാര്‍ എം.ജി അവതരിപ്പിച്ച പ്രമേയത്തെ...

പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക-പ്രമേയം

പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങല്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. എറണാകുളത്ത് നിന്ന് തന്‍സീര്‍ അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് രാജശേഖരന്‍...

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക -പ്രമേയം അംഗീകരിച്ചു

ആഗോളവൽക്കരണ സാമ്രാജ്വത്വ നയങ്ങള്‍ക്കെതിരെ വളരുന്ന പ്രക്ഷോഭങ്ങളോട് ഐക്യപ്പെടുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കണ്ണൂരില്‍ നിന്നും ജഗദീശന്‍ സി അവതരിപ്പിച്ച പ്രമേയത്തെ പത്തനംതിട്ട നിന്നും രാജപ്പന്‍ പി.കെ പിന്തുണച്ചു. പ്രമേയം താഴെ കൊടുക്കുന്നു.

വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, പുന:സംഘടന നടപ്പിലാക്കുക

വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന പുന:സംഘടന നടപ്പിലാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് സജീവ്കുമാർ അവതരിപ്പിച്ച പ്രമേയത്തെ കാസർഗോഡ് നിന്ന് മധുസൂദനൻ...

ലിംഗസമത്വം ഉറപ്പുവരുത്തുക , വിവേചനരഹിതലോകത്തിനായി ഒന്നിക്കുക-സമ്മേളന പ്രമേയം

ലിംഗ സമത്വത്തിനായും വിവേചനരഹിതമായൊരു ലോകക്രമം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിനുമായുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ശ്രീജിത്ത് എസ്.ആര്‍ അവതരിപ്പിച്ച പ്രമേയത്തെ തൃശൂരില്‍ നിന്ന് ബീന.കെ.പിപിന്തുണച്ചു. ബീന.കെ.പിപിന്തുണച്ചു

വൈദ്യുതി നിയമ ഭേദഗതി പിന്‍വലിപ്പിക്കുക- സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം

ബഹുജന പിന്തുണയോടെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തുക, വൈദ്യുതി നിയമ ഭേദഗത പിന്‍വലിപ്പിക്കുക എന്നീ ആവശ്യങ്ങളിലുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബിജുരാജ് കെ.ആര്‍ അവതരിപ്പിച്ച പ്രമേയത്തെ മലപ്പുറത്ത് നിന്ന് ഒലീന പാറക്കാടന്‍ പിന്തുണച്ചു.

സമ്മേളനംതുടരുന്നു. ചര്‍ച്ച പൂര്‍ത്തിയായി

വിവിധ ജില്ലകളിലെ വേദികളില്‍ നിന്ന് ഓണ്‍ലൈനായി കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന കെ.എസ്സ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം രണ്ടാം ദിവസവും തുടരുന്നു. ഉച്ചയോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. 28 പ്രതിനിധികളാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യത്തിന്റേയും വൈദ്യുതി ബോര്‍ഡിന്റേയും ജിവനക്കാരുടേയും...

കാർഷിക- തൊഴിൽ നിയമങ്ങൾ റദ്ദാക്കുക- കെ.എസ്.ഇ.ബി.ഒ.എ സമ്മേളനം

കേന്ദ്രസർക്കാരിന്റെ വർഗീയ-കോർപ്പറേറ്റ് പ്രീണനവും ഭരണഘടനാ സ്ഥാപനങ്ങൾക്ക് നേരേയുള്ളകടന്നു കയറ്റവും അവസാനിപ്പിക്കുക;കാർഷിക തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂരില്‍ നിന്നും സൂരജ് ടി.പി അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് ബിനുമോള്‍ വി.ജെ പിന്തുണച്ചു.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ വൈദ്യുതി ബോര്‍ഡിനെ സജ്ജമാക്കുക- പ്രമേയം അംഗീകരിച്ചു

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനം അംഗീകരിച്ച വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും നവീകരിക്കുകയും ചെയ്ത് രാജ്യത്തിന് മാതൃകയാകുക, കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുക എന്ന പ്രമേയം എറണാകുളത്ത് നിന്നും റസ്സല്‍ അവതരിപ്പിച്ചു. പാലക്കാട് നിന്നും പ്രകാശന്‍.സി.കെ പിന്തുണച്ചു....
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ