ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം  എതിർപ്പ് അവഗണിച്ചാണ്‌  ഏകപക്ഷീയമായി  ബില്ല്‌  അവതരിപ്പിച്ചത്‌. ...

ഇടമൺ- കൊച്ചി പവർ ഹൈവേ ഉദ്ഘാടന വിളംബരവുമായി വൈദ്യുതി ജീവനക്കാർ

2019 നവംബർ 18ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടമൺ- കൊച്ചി പവർ ഹൈവേയുടെ പ്രാധാന്യം നാടൊട്ടുക്കും വിളംബരം ചെയ്ത് വൈദ്യുതി ജീവനക്കാർ പാതയോരങ്ങളിൽ ആവേശത്തോടെ അണിനിരന്നു. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നാഴികക്കല്ലാകുന്ന പദ്ധതിയുടെ പൂർത്തീകരണം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്...

പവർ ക്വിസ് 2019 – തിരുവനന്തപുരം ജില്ലാ തല മത്സരം: യൂണിവേഴ്സിറ്റി കോളേജ് ജേതാക്കള്‍

ജില്ലാ തല പവർ ക്വിസ് മത്സരം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ (സി.ഇ.ടി ) 2019 ഒക്ടോബർ 23 ന് നടന്നു.വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 76 ടീമുകൾ പങ്കെടുത്ത ജില്ലാതല പവർ ക്വിസ് മത്സരം മികച്ച നിലവാരം പുലർത്തി. പ്രാഥമിക റൗണ്ടിൽ കൂടുതൽ...

ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും...

പുസ്തകയാത്ര

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്പുര ഒരുക്കുന്നു. ജില്ലയിലെ സംഘടനാംഗങ്ങളില്‍ നിന്നാണ് പുസ്തകപ്പുരയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്. പുസ്തകപ്പുരയിലേയ്ക്ക് അക്ഷരങ്ങളെ ക്ഷണിച്ചു കൊണ്ടു വരാൻ ആറ്റിങ്ങൽ ഡിവിഷൻ മേഖലയിലേക്കാണ് ആദ്യം യാത്ര പോയത്. പുതുമയുള്ള ആർദ്രമായ അനുഭവങ്ങൾ അവിടെ കാത്തിരുപ്പുണ്ടായിരുന്നു.

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം

കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ്‌ ഇ ബി...

തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം-സമഷ്ടി തിരുവനന്തപുരം

ഈയിടെ നമ്മുടെ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ കാരണവും, അതിന്റ ശാസ്ത്രവും തേടി പോകുകയാണ് തുടർ കൊലപാതകങ്ങളുടെ മന:ശാസ്ത്രം എന്ന പ്രഭാഷണം. KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ...

വനിതാ ദിനാചരണം @ മലപ്പുറം

മലപ്പുറം ജില്ലയിലെ വനിതാ ദിനാചരണം 10-3-2020 ചൊവ്വാഴ്ച മലപ്പുറത്ത് പ്രശാന്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സോണൽ കമ്മിറ്റി അംഗം സത്യഭാമ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ജയശ്രീ.ടി.എസ് അധ്യക്ഷയായിരുന്നു. റിട്ടേർഡ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ഡോ. കനകലത...

കോഴിക്കോട് ജില്ലാ ജനറൽ ബോഡി – 2020

2020 പുതുവർഷത്തെ വരവേറ്റ് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽബോഡി യോഗം ജനുവരി 29ന് ഹോട്ടൽ ന്യൂനളന്ദാ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. അസോസിയേഷൻ കോഴിക്കോട് ജില്ലാ...

രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി ജില്ലാമാര്‍ച്ച് കണ്ണൂരില്‍

പി.എഫ് ആര്‍.ഡി.എ നിയമം പിന്‍ വലിക്കുക, നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ എല്ലാ ജീവനക്കാര്‍ക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേന്ദ്ര സംസ്ഥാന ജീവനക്കാരും പൊതുമേഖലാ ജീവനക്കാരും അധ്യാപകരും ഒരുമിച്ച് കണ്ണുരില്‍ നടത്തിയ ജില്ലാ മാര്‍ച്ച് പങ്കാളിത്തം കൊണ്ട് ആവേശം വിതറി....

റെക്കോർഡ് ജനപങ്കാളിത്തത്തോടെ പാലക്കാട് വൈദ്യുതി അദാലത്ത്

പരിഗണിച്ചതും തീർപ്പാക്കിയതും ആയ പരാതികളുടെ എണ്ണത്തിൽ ഇത് വരെ നടന്ന മറ്റു വൈദ്യുതി അദാലത്തുകളെ എല്ലാം കവച്ചു വെച്ചു കൊണ്ട് പാലക്കാട് ജില്ല അദാലത് 16.2.2020 നു വിജയകരമായി സമാപിച്ചു.

നാടുണർത്തി വിളംബര ജാഥ – അവർ പറയില്ല, പക്ഷെ നമ്മൾ അറിയണം.

സത്യം എന്നും മൂടി വെയ്ക്കാനാവില്ല, ഒരുനാൾ അത് പുറത്ത് വരും - ഒന്നുമാക്കാതെ നടത്തുന്ന ഉത്ഘാടന മാമാങ്കമല്ല, കട്ട് മുടിച്ച് പൊട്ടിവീഴുന്ന പാലാരിവട്ടംപാലവുമല്ല, ശരിയായ വികസനം നാടിനുനൽകി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന്റെ ഇച്ഛാശക്തിക്ക്...

ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് വച്ച് സിഐടിയു സംസ്ഥാന സമ്മേളനം

സിഐടിയു പതിനാലാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഡിസംബർ 17,18,19 തീയതികളിൽ നടന്നു. തൊഴിലാളി വിരുദ്ധ നയങ്ങളും പുതിയ നിയമങ്ങളും കോഡുകളും അശാന്തി തീർക്കുന്ന മേഖലയിൽ എല്ലാ തൊഴിലാളി സംഘടനകളും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നത്നോടൊപ്പം താഴെ തട്ട് വരെയുള്ള തൊഴിലാളികളുടെ...

അദാലത്തിൽ പെയ്തിറിങ്ങിയ നന്മ

നിത്യവൃത്തിക്ക് ഒരു ചെറിയ ഹോട്ടൽ തുടങ്ങുമ്പോൾ ഇടിവാളായി കറന്റുബിൽ വരും എന്ന് ആ വീട്ടമ്മ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഒരു ഇടിമിന്നലിൽ മീറ്റർ വികൃതി കാട്ടിയപ്പോൾ കറണ്ട് ബില്ല് "ഇടിവാൾ" തന്നെയായി.നിസ്സഹായരായ കെ എസ് ഇ ബി അധികൃതരുടെ...

എറണാകുളം ജില്ലാ സമ്മേളനം

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് എറണാകുളം ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ന് മൂവാറ്റുപുഴ മേള ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജഗദീശൻ...

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തുക- പത്തനംതിട്ട ജില്ലാ ജനറല്‍ബോഡി

പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് തുളസീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന പത്തനംതിട്ട ജനറൽ ബോഡി സോണൽ സെക്രട്ടറി ശ്രീ ആർ ബാബു ഉത്ഘാടനം ചെയ്തു റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര ഭാരവാഹികമായ എം.ജി സുരേഷ് കുമാർ ബനവലന്റ് ഫണ്ട് അവാർഡ് വിതരണം...

പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്‍ക്ക് അഭിവാദ്യങ്ങള്‍

പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുതിജീവനക്കാര്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്‍ക്കരണ നടപടികള്‍ തുടരില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്‍ഭര്‍ അഭിയാന്‍ പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍...

Popular Videos