EEFI/ NCCOEEE

EEFI/ NCCOEEE activities

വൈദ്യുതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു- സഭയ്ക്കകത്തും പുറത്തും പ്രതിഷേധം

വൈദ്യുതി വിതരണമേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുത ഭേദഗതി ബിൽ പ്രതിപക്ഷ പാർടികളുടെ കടുത്ത എതിർപ്പിനേത്തുടർന്ന്‌ പാർലമെന്റിന്റെ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്ക്‌ വിട്ടു. പ്രതിപക്ഷ പാർടികൾക്കൊപ്പം വൈദ്യുതി മേഖലയിലെ ജീവനക്കാരും കർഷക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്‌ ബിൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റിക്കു വിടാൻ കേന്ദ്ര...

ഡിസംബർ 23 -കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും

ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിസംബർ 23 ന് രാജ്യവ്യാപകമായി വൈദ്യുതി ജീവനക്കാർ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജില്ലാടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ...

സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനം

സപ്തംബര്‍.1- സ്വകാര്യവത്കരണ വിരുദ്ധ ദിനംകേന്ദ്ര സര്‍ക്കാര്‍ വൈദ്യുതിവിതരണ മേഖല സ്വകാര്യ വത്കരിക്കാനായി നടത്തുന്ന ശ്രമങ്ങള്‍ക്കെര്‍തിരെ ഇലക്ട്രിസിറ്റി എം പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വകാര്യവത്കരണ വിരുദ്ധ ദിനം ആചരിച്ചു. ഒഡീഷ സംസ്ഥാനത്തും കേന്ദ്രഭരണപ്രദേശമായ ചണ്ഢീഗഢിലും വിതരണമേഖല പൂര്‍ണമായും സ്വകാര്യകമ്പനികളെ...

ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി

2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ -ലഘുലേഖ പ്രകാശനം ചെയ്തു

വൈദ്യുതി മേഖല സ്വകാര്യവത്ക്കരണ നടപടികൾക്ക് ആക്കം കൂട്ടുന്ന വിധത്തിൽ ടോട്ടക്സ് മാതൃകയിൽ സ്മാർട്ട്‌ മീറ്റർ വ്യാപനം നടത്തുന്നതിനെതിരെ EEFI കേരള ഘടകം തയ്യാറാക്കിയ ലഘുലേഖ KSEB ഓഫീസ്സേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ KSEB കോൺട്രാക്ട് വർക്കേഴ്സ്...

27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു -രാജ്യവ്യാപക പ്രതിഷേധം

വൈദ്യുതി നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ 27 ലക്ഷത്തോളം വൈദ്യുതി ജീവനക്കാർ ജോലി ബഹിഷ്കരിച്ചു. ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സ്‌ നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്‌. അടിയന്തരജോലികളെ ഒഴിവാക്കി. സംയുക്ത കിസാൻ മോർച്ചയടക്കമുള്ള കർഷക,...

ജനവിരുദ്ധനയങ്ങൾ കേന്ദ്രം കെട്ടിയേൽപ്പിക്കുന്നു – എളമരം കരീം എം.പി

എൻസിസിഒഇഇഇ - സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ ആലുവയിൽ നടന്നു ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. അതുകൊണ്ടാണ് ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്കുമേൽ കെട്ടിയേൽപ്പിക്കുന്നത്. വൈദ്യുതി,...

സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ നടപ്പാക്കുക-ഇഫി ഡിവിഷന്‍ ധര്‍ണ്ണ ജനു.12ന്

സ്മാര്‍ട്ട് മീറ്റര്‍ വ്യാപനവുമായി ബന്ധപ്പെട്ട് സമീപ കാലത്ത് കേരള കൗമുദി, മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വഴി വലിയ കുപ്രചരണങ്ങളാണ് നടന്നത്. കെ.എസ്.ഇ.ബിയിലെ യൂണിയനുകള്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയെ അട്ടിമറിക്കുന്നുവെന്നും ഇത് കാരണം കേരളത്തിന് വലിയ നഷ്ടം ഉണ്ടാകുമെന്നും പ്രചരണം ഉണ്ടായി....

ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം

വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ വൈദ്യുതിത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ...

ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്. കൂലിയും കൂലി വർദ്ധനവും വാങ്ങിയെടുക്കുക എന്നതിലുപരിയായി വ്യക്തമായ സാമൂഹിക...

സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ

ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ സംസ്ഥാന-ഓഫ് എന്ന ആവശ്യവുമായി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഇലക്‌ട്രിസിറ്റി...

വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി

വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം...

NCCOEEE ദേശീയ കൺവൻഷൻ

വൈദ്യുതി നിയമ ഭേദഗതി 2022ന്റെ കരട് പ്രസിദ്ധീകരിക്കാതെയും, ഒരു തരത്തിലുള്ള ചർച്ച നടത്താതെയും പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കാനുള്ള ശ്രമം കേന്ദ്ര ഗവ: നടത്തുകയാണ്. ഇതിനെതിരായ കൂട്ടായ പ്രക്ഷോഭവും പ്രതിരോധവും ദേശീയ തലത്തിൽ സംഘടിപ്പിക്കുന്നതിന് വൈദ്യുതി തൊഴിലാളികളുടെയും...

മഹാരാഷ്ട്രയിലെ വൈദ്യുതി സമരത്തിന് ഐക്യദാർഢ്യം

MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ...

പോരാട്ടമല്ലാതെ മാര്‍ഗ്ഗമില്ല

വൈദ്യുതിമേഖലയുടെ കാര്യക്ഷമതയും സേവന മികവും വര്‍ദ്ധിപ്പിക്കുക, സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിലയിലുള്ള കുറഞ്ഞ താരിഫ് ഉറപ്പ് വരുത്തുക തുടങ്ങിയ ഒട്ടേറെ ആകര്‍ഷകമായ പ്രത്യക്ഷ വാഗ്ദാനങ്ങള്‍ ആണ് വൈദ്യുതി നിയമം 2003 നടപ്പിലാക്കുമ്പോള്‍ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഊർജ്ജ മേഖലയുടെ ഘട്ടം ഘട്ടമായുള്ള സ്വകാര്യവൽക്കരണം...

സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം

സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍...

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ്...

Popular Videos