ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍

വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി സഹായിക്കുന്നതുമായ തീരുമാനങ്ങള്‍ തിരുത്തണമെന്ന്...

കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ മാത്രമേ ബി.പി.എല്‍ സൗജന്യ...

കൽക്കരി സമ്പത്തും കവരുന്നു

കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന്‌ ചോദിച്ചത്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസാണ്‌. ആത്‌‌മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ്‌ കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാൻ തീരുമാനിച്ചത്‌. 41 കൽക്കരി ബ്ലോക്കുകളാണ്‌ ഇ–-ലേലത്തിലൂടെ കൈമാറുന്നത്‌. പ്രധാനമന്ത്രി നേരിട്ടു പങ്കെടുത്താണ്‌...

ഉത്തർപ്രദേശിൽ 5 കർഷകരെ കാർ കയറ്റിക്കൊന്ന് കേന്ദ്രമന്ത്രിയുടെ മകൻ

യുപിയിലെ ലഖിംപൂര്‍ഖേരിയിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ വാഹനമോടിച്ചുകയറ്റി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ്കുമാർ മിശ്രയുടെ മകൻ 5 കർഷകരെ കൊലപ്പെടുത്തിയിരിക്കുന്നു. 8 കർഷകരുടെ നില ഗുരുതരമാണ്. ഇവരിൽ പലരും ഐസിയുവിലാണ്. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി...

കേരള ബദല്‍ സംരക്ഷിക്കപ്പെടണം – ജലവൈദ്യുതി ഉത്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുത്

കേരളത്തില്‍ പുതിയതായി ആരംഭിക്കുന്നതും, കെ.എസ്.ഇ.ബി നിലവില്‍ ഏറ്റെടുത്തിരിക്കുന്നതുമായ ജലവൈദ്യുതി പദ്ധതികൾ തെഹരി (THDCIL) - കെ എസ്സ് ഇ ബി സംയുക്ത കമ്പനി രൂപീകരിച്ച്, പ്രസ്തുത കമ്പനി വഴി മാത്രം പദ്ധതികൾ പൂർത്തീകരിക്കാൻ പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പദ്ധതി...

ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം

മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി ഉണ്ടാകുന്നു. ബോർഡിന്റെ ആവർത്തന...

ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി

ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ വാട്സ് ആപ് ...

സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ

ജനുവരി ഒന്നിന് പുതുവല്‍സര ദിനത്തില്‍ ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍...

അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്

ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...

ആഗോള ഊർജ്ജ പ്രതിസന്ധിയും സുഡാനിലെ പട്ടാളഭരണവും

അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021 ആഗോള ഊർജ്ജ പ്രതിസന്ധി മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി നേരിട്ടു. 1970കൾക്കുശേഷം ഇത്...

ഓടരുതമ്മാവാ ആളറിയാം

മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ്‍ 30ലെ മലയാള മനോരമയില്‍ കെ.എസ്.ഇ.ബി. മുന്‍ സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. എ.ഐ. ക്യാമറ വന്നു,...

സി.എം.ഡി.യുടെ പുതുവല്‍സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം

പുതുവല്‍സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും പങ്കുവെച്ചു. എട്ടുമിനിട്ടോളം മാത്രം...

കേന്ദ്ര നയങ്ങള്‍ക്കെതിരെ താക്കീതുമായി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

തപൻസെൻ കിസാൻ സംഘർഷ് റാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത് ഈ റാലിയിൽ പങ്കെടുത്ത ആരും ദില്ലിയിലേക്ക് ആഗ്രഹപൂർവ്വം വന്നതല്ല. കേന്ദ്രസർക്കാർ നയങ്ങൾ അവരെ അവിടെ വരാൻ നിർബ്ബന്ധിതരാക്കിയതാണ്. ആ നയങ്ങൾ കൊണ്ട് ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന അവർ തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം

ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.1994ല്‍ കല്ലട ചെറുകിട...

ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന-കേന്ദ്ര ബഡ്ജറ്റ്

ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്‌തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക്‌ ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ...

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ