ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്
ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.യു എ പി എ പോലുള്ള കരി നിയമങ്ങൾ...
കാര്‍ഷിക ബില്‍-ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിക്കുക
ലോകത്ത് കോവിഡിന്റെ ഏറ്റവും ഭീഷണമായ അവസ്ഥ നേരിടുന്ന രാജ്യമാണ് ഇന്ത്യ. ഇത് മറയാക്കി ജനവിരുദ്ധനടപടികൾ ഒന്നൊന്നായി നടപ്പാക്കുകയാണ് ബിജെപി ഭരണം. 11 ഓർഡിനൻസാണ് സുപ്രധാന വിഷയങ്ങളിൽ പാസാക്കിയത്. ഒടുവിൽ പാർലമെന്റിനെ മറികടക്കാനും ബിജെപി മടിക്കില്ലെന്ന് തെളിയിച്ചു.
കാലങ്ങളായി ജനമനസ്സിൽ അലയടിക്കുന്ന...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക
രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
ഭരണഘടന ഉറപ്പു നൽകുന്ന തുല്യ നീതി ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടക്കം തെരുവിൽ രാവും പകലും പ്രതിഷേധിക്കുന്നു. ഈ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് ഭരണകൂടങ്ങളുടെ ഭാഗത്ത്...
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും ഇന്ദിര കെ വനിത...
അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്
ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...
വെല്ലുവിളികളെ നേരിട്ട് ട്രാൻസ് ഗ്രിഡ് പദ്ധതി
സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കെ.എസ്.ഇ.ബി ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രസരണശൃംഖലാ വികസന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. ഏറെക്കാലമായി വേണ്ടത്ര വികസനം ഇല്ലാതിരുന്ന പ്രസരണ മേഖലയെ നവീകരിച്ച് സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന...
ജീവനക്കാരുടെ ഐക്യത്തെയും ശക്തിയെയും ആരും വിലകുറച്ചു കാണരുത്- എ.കെ ബാലന്‍
2010 ഫെബ്രുവരി 16 എന്റെ ഔദ്യോഗിക ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ല, പാലക്കാട് പൂർണമായി വൈദ്യുതീകരിച്ച് ചരിത്രം സൃഷ്ടിച്ചത് ഈ ദിവസമാണ്. അന്നത്തെ യു പി എ ഗവണ്മെന്റിലെ ഊർജ വകുപ്പ് മന്ത്രി ശ്രീ. സുശീൽകുമാർ ഷിൻഡെ 50000 ത്തോളം വരുന്ന ജനങ്ങളെ...
പ്രണയം പ്രാണനെടുക്കുമ്പോൾ
കേരളത്തിൽ പ്രണയക്കൊലപാതകങ്ങൾ കൂടുന്നുവോ? ഈ അടുത്ത ദിവസങ്ങളിൽ വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഏറെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഒരു വിഷയമാണിത്.
പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320 മരണങ്ങളാണ് ഉണ്ടായത് എന്നാണ്...
മാസ്റ്റര്‍ ട്രസ്റ്റ്
വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു...
പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്
സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ -
വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്. ഭരണകൂട ഭീകരതയുടെ വർത്തമാനങ്ങൾ...
ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ് മാർച്ച് 27ന് ഇൻസ്‌ഡെസ് ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ് നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്‌ഘാടനം നിർവഹിച്ചു....
ജവഹർലാലിന്റെ തെറ്റു തിരുത്തുമ്പോള്‍!
"മൂലധനമാണ് നിർണ്ണായക ശക്തിയെന്നും, അക്കാരണത്താല്‍ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞുവെന്നുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ എർപ്പെടുത്തല്‍!” -ഫ്രെഡറിക് എംഗൽസ്
രാജ്യത്തിന്റെ സമ്പത്തുകളെല്ലാം വിൽപ്പനക്ക് വച്ച് സ്വകാര്യവത്കരണനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതീകമായിരുന്ന എയർ...
വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ കൈമാറി
വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് - ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി.
കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന കേരള സർക്കാർ വിദ്യാർത്ഥികൾക്കായി...
നവംബർ 26ന് അഖിലേന്ത്യാ പണിമുടക്ക്
ഏഴ് അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന് അഖിലേന്ത്യാ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍ ഓൺലൈനായാണ് യോഗം ചേർന്നത്. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി,...
നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത് . മോദിസർക്കാർ...
ബൈജുവിന്റെ കുടുംബത്തിന് കെ.എസ്.ഇ.ബി.ഒ.എ യുടെ കൈത്താങ്ങ്
പ്രളയത്തിന്റെ രണ്ടാം വരവ് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് തീരാ നഷ്ടം സൃഷ്ടിച്ച ദിനമാണ് 2019ആഗസ്റ്റ് 9. അന്നേ ദിവസമാണ് വൈദ്യുതി പുന:സ്ഥാപന ജോലിക്കിടെ അപകടത്തിൽപെട്ട് ലൈന്‍ മെയിന്റനന്‍സ് സെക്ഷന്‍ വിയ്യൂരിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീ.കെ.എ ബൈജുവിനെ നമുക്ക് നഷ്ടപ്പെട്ടത്....