ഒരു പകൽ കൊണ്ട് കോവിഡ് ആശുപത്രിക്ക് ട്രാൻസ്ഫോർമർ വെച്ച് വൈദ്യുതി കണക്ഷൻ – വൈദ്യുതി വേഗത്തിൽ വീണ്ടും കെ.എസ്.ഇ.ബി
ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ വാട്സ് ആപ് ...
ഉത്തരമേഖലാ പഠന ക്യാമ്പ്
മാർച്ച് 3 ന് കോഴിക്കോട് കാലിക്കറ്റ് ടവറിൽ വെച്ച് KSEBOA ഉത്തരമേഖലാ പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഡോ: എം ജി സുരേഷ്കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നായി 95 പ്രവർത്തകർ ക്യാമ്പിൽ...
കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും
താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ മാത്രമേ ബി.പി.എല്‍ സൗജന്യ...
അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്
ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര...
ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി
2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും എഞ്ചിനീയര്‍മാരും ഓഫീസര്‍മാരും എല്ലാം...
ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ്
കെഎസ്‌ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ഉത്തര മധ്യ മേഖല സോണൽ ഏകദിന പഠനക്യാമ്പ് മാർച്ച് 27ന് ഇൻസ്‌ഡെസ് ഷൊർണൂരിൽ നടത്തി. സിഇസി അംഗം പ്രദീപൻ സി സ്വാഗതം ആശംസിച്ചു. സോണൽ പ്രസിഡന്റ് നിത്യ പി എം അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്‌ഘാടനം നിർവഹിച്ചു....
ബോര്‍ഡ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കുക- അര്‍ദ്ധദിന സത്യാഗ്രഹം
മികച്ച തൊഴിലന്തരീക്ഷവും മികവാർന്ന പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായിരുന്ന കെ.എസ്.ഇ.ബി ചുരുങ്ങിയ നാളുകൾ കൊണ്ട് മോശപ്പെട്ട തൊഴിൽ സാഹചര്യമുള്ള സ്ഥാപനമായി മാറിയിരിക്കുന്നു. സ്ഥാപന മേധാവിയിൽ ഏകാധികാര പ്രവണത കലശലായ ജ്വരമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം സ്ഥാപനത്തിന്റെ നിലനിൽപ്പ് പോലും അപകടപ്പെടുത്തുന്ന നടപടികളും നിരന്തരമായി ഉണ്ടാകുന്നു. ബോർഡിന്റെ ആവർത്തന...
നവകേരളം നവീന ഊർജ്ജം – വൈദ്യുതി മേഖലയില്‍ മഴവിൽ പദ്ധതികളുമായി ഒരു കേരള ബദൽ
കേരള ജനതക്ക് ഊർജ്ജ ഭദ്രത ഉറപ്പുവരുത്താനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള ജനോപകാരപ്രദമായ 7 പദ്ധതികൾ. ഇടതുപക്ഷ സർക്കാർ എന്നും ജനങ്ങളോടൊപ്പമെന്നു കാണിക്കുന്ന മറ്റൊരുദാഹരണംകൂടെ - കെ എസ് ഇ ബി യും സർക്കാറും ചേർന്ന് നടപ്പാക്കുന്ന ഈ സപ്ത പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുവാനും നടപ്പിലാക്കിയ ജനോപകാര നടപടികൾ ഉപഭോക്താക്കൾക്കുറപ്പുവരുത്താനുമുതകുന്ന...
കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.
കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ
വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ
കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള
പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ...
കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി
വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് എടുത്തുപോകുന്നത്.
കോർപ്പറേറ്റുകൾ നിങ്ങളെ തെരഞ്ഞെടുക്കുമ്പോൾ
വൈദ്യുതി മേഖലയിൽ വിഭാവനം ചെയ്യുന്ന പുതിയ വൈദ്യുതി നിയമ ഭേദഗതിയുടെ പ്രധാനപ്പെട്ട ഉദ്ദേശ്യമായി കേന്ദ്ര സർക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഈ മാറ്റത്തിലൂടെ ഉപഭോക്തക്കൾക്ക് വൈദ്യുതി വിതരണകമ്പനികളെ തെരഞ്ഞെടുക്കുവാൻ അവസരം ഉണ്ടാകും എന്നതാണ്. വസ്ടുത ഇതുതന്നെയാണോ എന്നത് മനസ്സിലാക്കാന്‍ ചില കണക്കുകള്‍ പരിശോധിക്കുന്നത് നല്ലതാണ്. പട്ടികയില്‍ കൊടുത്തിരിക്കുന്നത്...
ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുക്കുക
അടുത്ത കാലത്തായി കെ.എസ്.ഇ.ബി മാനേജ്മെന്റ് ബോധപൂർവമായി കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ സംഘടനാ സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ വളർച്ചക്കും ഉപഭോക്തൃ സംതൃപ്തിക്കും വലിയ സംഭാവനകൾ ചെയ്യാൻ ഓഫീസർ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടന എന്ന നിലയ്‌ക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനെ...
സേവനം വിരൽതുമ്പിൽ
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ നയപരിപാടികൾക്ക് അനുസൃതമായി ഈ രംഗത്ത് വൻ പുരോഗതി കൈവരിക്കാൻ കെ എസ് ഇ ബിക്ക് കഴിഞ്ഞു. കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥാപനത്തിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ സ്വന്തം മാനവശേഷി...
നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം
ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത് . മോദിസർക്കാർ...
കേരള ബദല്‍ സംരക്ഷിക്കപ്പെടണം – ജലവൈദ്യുതി ഉത്പാദന മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കരുത്
കേരളത്തില്‍ പുതിയതായി ആരംഭിക്കുന്നതും, കെ.എസ്.ഇ.ബി നിലവില്‍ ഏറ്റെടുത്തിരിക്കുന്നതുമായ ജലവൈദ്യുതി പദ്ധതികൾ തെഹരി (THDCIL) - കെ എസ്സ് ഇ ബി സംയുക്ത കമ്പനി രൂപീകരിച്ച്, പ്രസ്തുത കമ്പനി വഴി മാത്രം പദ്ധതികൾ പൂർത്തീകരിക്കാൻ പവർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പദ്ധതി...
എ.കെ.സിയെ സ്മരിക്കുമ്പോള്‍
കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ...