ഐതിഹാസികമായ പ്രക്ഷോഭസമരം വിജയിപ്പിച്ച സമരപോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍
വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനങ്ങളും, സമീപനങ്ങളും തിരുത്തിക്കുന്നതിന് വേണ്ടി, സ്ഥാപനത്തിലെ തൊഴിലാളികളും, ഓഫീസര്‍മാരും ഐതിഹാസികമായ ഒരു പ്രക്ഷോഭസമരമാണ് ഫെബ്രുവരി 14 മുതല്‍ 19 വരെ തിരുവനന്തപുരം വൈദ്യുതിഭവനു മുന്‍പില്‍ നടത്തി വിജയിപ്പിച്ചത്. നമ്മുടെ സ്ഥാപനത്തിനെ സാമ്പത്തികമായി തകര്‍ക്കുന്നതും, പടിപടിയായുള്ള സ്വകാര്യവത്കരണത്തെ പരോക്ഷമായി...
നേർക്കാഴ്‌ചകളുടെ കൂട്ടുകാരി
ജീവിതത്തിന്റെ പാതിവഴിയിൽവച്ച് ‘നീ എഴുതണം’ എന്ന് നിർബന്ധം പിടിച്ച് പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ് അറ്റൻഡന്റ് ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്‌ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്‌ന പ്രഭാകരൻ പങ്കുവയ്‌ക്കുന്നു
ഇത് ബിന്ദു... ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ...
കഭീ കഭീ മേരെ ദിൽ മേം
1980കളിൽ ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നതിനു മുൻപ് ഒട്ടുമിക്ക വീടുകളിലും വാർത്തകളും സിനിമാ ഗാനങ്ങളും കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവിധ് ഭാരതിയുടെ ഹിന്ദി റിലേയിൽ വൈകുന്നേരങ്ങളിൽ കിഷോർ കുമാറിന്റേയും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറിന്റേയും ഗാനങ്ങൾ പതിവാണ്. ഹിന്ദി...
വാനമ്പാടിക്ക് പ്രണാമം
കദളി കൺകദളി ചെങ്കദളി പൂവേണോ
കവിളിൽ പൂമദമുള്ളൊരു
പെൺപൂവേണോ പൂക്കാരാ..."
1995നുമുൻപ് ജനിച്ചിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലെങ്കിലും മൂളിയിട്ടുണ്ടാവും ഈ ഗാനം.
വയലാർ രാമവർമ്മയുടെ വരികൾക്ക് സലിൽ ചൗധരി സംഗീതം നൽകിയ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ 1974ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനമാണിത്. പ്രശസ്ത എഴുത്തുകാരൻ...
ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്.
2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും...
സുസ്ഥിര വികസനവും ലിംഗസമത്വവും
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും...
മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനം
വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട് മുമ്പ് മെച്ചപ്പെട്ട കൂലിക്കും ക്ലിപ്‌തമായ ജോലിസമയത്തിനും വേണ്ടി സ്‌ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്‌മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന് കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ് നൂറ്റാണ്ടിനിപ്പുറം ഈ ദിനം...
മാര്‍ച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
കേന്ദ്ര സർക്കാരിന്റെ തീവ്ര ഉദാരവൽക്കരണ നയങ്ങൾക്കെതിരെ, ഇന്ത്യൻ തൊഴിലാളിവർഗ്ഗം 2022 മാര്‍ച്ച് 28, 29 തീയ്യതികളിൽ പണിമുടക്കുകയാണ്. പത്ത് ദേശീയ ട്രേഡ് യൂണിയനുകളും, മറ്റ് വിവിധ കേന്ദ്ര-സംസ്ഥാന ഫെഡറേഷനുകളും പങ്കെടുത്തു കൊണ്ട് ന്യുഡല്‍ഹിയില്‍ വെച്ച് നവംബര്‍ 11ന് നടന്ന ദേശീയ കണ്‍വന്‍ഷനാണ് ഫെബ്രുവരി...
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാതല പര്യടനം
സംസ്ഥാന നേതൃത്വത്തിന്റെ ജില്ലാ തല പര്യടനത്തിനു കാസര്‍ഗോഡ് ജില്ലയില്‍നിന്നും തുടക്കമായി. തുടർന്ന് കണ്ണൂര്‍, വയനാട് ജില്ലകളിലും പൂര്‍ത്തിയാക്കി. നിലവിൽ വൈദ്യുതി മേഖലയിലെയും കെഎസ്ഇബി യിലെയും വിവിധ വിഷയങ്ങള്‍ സംഘടനാംഗങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് ജനറല്‍ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റും ഉള്‍പെടുന്ന നേതാക്കള്‍ ജില്ലകളില്‍ സന്ദര്‍ശനം...
ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്. കൂലിയും കൂലി വർദ്ധനവും വാങ്ങിയെടുക്കുക എന്നതിലുപരിയായി വ്യക്തമായ സാമൂഹിക...
ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം
വൈദ്യുതിമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില്‍ ഫെബ്രുവരി ഒന്നുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന്‍ മാത്രമേ ചണ്ഡിഗഡിലെ വൈദ്യുതിത്തൊഴിലാളികള്‍ തീരുമാനിച്ചിരുന്നുള്ളൂ. എന്നാല്‍ ഈ പ്രക്ഷോഭത്തെ അവഗണിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണ...
അതിശയകരമായ ജീവിതം
ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക് അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ...
എന്റെ സ്വപ്നയാത്ര
എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ...
വൈദ്യുതി ബോര്‍ഡിന്റെ നിക്ഷേപ പദ്ധതിയും താരിഫ് പെറ്റീഷനും
വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള എ.ആര്‍.ആര്‍ ആന്റ് ഇ.ആര്‍.സിയും താരീഫ് പെറ്റീഷനും സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഉപഭോക്താക്കളുടേയും ബോര്‍ഡിലെ വിവിധ തൊഴിലാളി ഓഫീസര്‍ സംഘടനകളുടേയും അഭിപ്രായം തേടുകയുണ്ടായി. ജനുവരി 29നാണ് ഉപഭോക്തൃ വിഭാഗങ്ങളുടെ യോഗം നടന്നത്. ജനുവരി മുപ്പതിന് ബോര്‍ഡിലെ വിവിധ സംഘടനകളുടെ...
സില്‍വര്‍ ലൈന്‍ പദ്ധതി കേരള വികസനത്തിനൊരു രജതരേഖ
കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് കെ-റെയില്‍. കെ-റെയില്‍ എന്നത് കേരളസംസ്ഥാനവും ഇന്ത്യന്‍റെയില്‍വേയും ചേര്‍ന്ന് കേരളത്തിലെ റെയില്‍ വികസനത്തിന് രൂപം കൊടുത്തിട്ടുള്ള പ്രത്യേകോദ്ദേശ കമ്പനിയാണ്. ഈ കമ്പനി ഏറ്റെടുത്തിട്ടുള്ള തിരുവനന്തപുരം-കാസർഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍വേ പദ്ധതിയായ സില്‍വര്‍ ലൈന്‍ ആണ് തര്‍ക്കവിഷയം....
പെൺകുട്ടി പാന്റിടുമ്പോൾ
ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പെൺകുട്ടികൾ പാൻ്റിടുന്നത് സംബന്ധിച്ച കോലാഹലങ്ങൾ കണ്ടപ്പോൾ, ഇരുപതാം നൂറ്റാണ്ടിൽ പാൻറിട്ടു നടന്ന ഓർമ്മകൾ ഉണരുന്നു. അക്കാലത്തെ മനുഷ്യരൊക്കെ എത്ര ഭേദം!
എന്റെ നാട്ടിൽ പാൻ്റിട്ട് പഠിക്കാൻ പോയ ആദ്യത്തെ പെൺകുട്ടി ഞാനായിരുന്നു - 32 വർഷങ്ങൾക്ക് മുമ്പ്. എന്റെ...