General

Political and General News

ജനങ്ങളെ മറന്ന കേന്ദ്ര ബഡ്‌ജറ്റ്‌

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികമായ 2022 ൽ പുതിയ ഇന്ത്യയെ ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ 2017-18 കാലയളവിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രഖ്യാപിക്കപ്പെട്ട 2022ലെ New ഇന്ത്യയിൽ ആണ് നമ്മളിപ്പോൾ ഉള്ളത്. 2022ലെ ഈ പുതിയ ഇന്ത്യയിൽ എല്ലാവർക്കും വീട്, എല്ലാ വീട്ടിലും കുടിവെള്ളം, എല്ലാ വീട്ടിലും വൈദ്യുതി, കർഷകരുടെ വരുമാനം...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം

ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.1994ല്‍ കല്ലട ചെറുകിട...

ജി.എസ്.ടിയും പെട്രോളിയം ഉത്പന്നങ്ങളും

2017ൽ ഇന്ത്യയിൽ ജ ി . എ സ് . ട ി അഥവാ ചരക്കു സേവന നികുതി നിലവിൽ വന്നെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളും മദ്യവും ഇപ്പോഴും അതാത് സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതികളുടെ പരിധിയിലാണ്. ഈ അനുമതി താൽക്കാലികം മാത്രമാണെന്നും ജി.എസ്.ടി കൗൺസിലിന്റെ...

തെരുവിളക്കുകൾ എൽ.ഇ.ഡി പ്രഭയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പരമ്പരാഗത തെരുവിളക്കുകളെ ഒഴിവാക്കി പകരം വളരെ കുറഞ്ഞ വൈദ്യുതി ചെലവും പരിപാലന ചെലവുമുള്ള എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ.ആവിഷ്ക്കരിച്ച പദ്ധതിയാണ് നിലാവ്. സംസ്ഥാനത്തെ ഏകദേശം പത്ത് ലക്ഷത്തോളം തെരുവ് വിളക്കുകളാണ് ദക്ഷ്യതയേറിയ എൽ.ഇ.ഡി ബൾബുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്....

കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ മാത്രമേ ബി.പി.എല്‍ സൗജന്യ...

കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം

കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന്‌ ബില്ലാണ്‌ കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില, മിനിമം താങ്ങുവില തുടങ്ങിയവ...

ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി

കേരളസർക്കാർ‍‍‍ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ‍‍‍ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ‍‍‍ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ‍‍‍ ലഭ്യമാക്കുവാൻ‍ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത് ഏഴ് കോടി എൽഇഡി...

വൈദ്യുതി ആമസോൺ പ്രോഡക്റ്റ് അല്ല

ഒട്ടനവധി സ്റ്റേജുകൾ ഉള്ള പ്രൊഡക്ഷൻ ലൈനിൽ കൂടി കടന്ന് ഗുണപരിശോധനയും പാസ്സായി നല്ല ആകർഷകമായ പാക്കിങ് നൽകി വീട്ടു മുറ്റത്ത് ഡെലിവറി ചെയ്യുന്ന ഏതോ ആമസോൺ പ്രോഡക്റ്റ് പോലെയാണ് വൈദ്യുതി എന്ന് കരുതുന്നവര്‍ക്ക് വൈദ്യുതി നിയമഭേദഗതി ഏറെ ആകര്‍ഷകമാണ്.ഡീ ലൈസൻസിംഗ് നടപ്പിലാക്കുന്നത് വഴി ഉപഭോക്താക്കൾക്ക്...

പോരാട്ടം മാത്രം പോംവഴി

‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കഴിഞ്ഞ...

ജമ്മുകാശ്മീർ വൈദ്യുതി തൊഴിലാളികളുടെ പണിമുടക്കും വിജയവും

ജമ്മു കാശ്മീർ പവർ ട്രാൻസ്മിഷൻ കമ്പനിയെയും (JKPTC) കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ PGCILനെയും ചേർത്ത് സംയുക്ത കമ്പനി (JVC) രൂപീകരിക്കാനുളള കേന്ദ്ര ഗവൺമെന്റ് തീരുമാനത്തിനെതിരായി 2021 ഡിസംബര്‍ 17 വെള്ളിയാഴ്ച രാത്രി മുതല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്ക് വിജയിച്ചു. ജമ്മു കാശ്മീരിലെ 20,000ഓളം...

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം...

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തണം

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന കേരള വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)വും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.തിരുവനന്തപുരം: ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിനുള്ള ടോട്ടക്സ് സമീപനം വൈദ്യുതി...

സൗര സംശയങ്ങളും മറുപടികളും – FEEC.

ഫ്രഡ്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് കൺസ്യൂമേഴ്സ് (FEEC) സംഘടിപ്പിച്ച "സൗര സംശയങ്ങളും മറുപടികളും" എന്ന വിഷയത്തിൽ കെ എസ് ഇ ബി യും സംസ്ഥാന ഗവൺമെന്റും ചേർന്നു നടത്തുന്ന സ്വപ്ന പദ്ധതിയായ സൗര പദ്ധതിയെക്കുറിച്ച് വിശദീകരണ പരിപാടി കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ...

കോവിഡ്-19- ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം കെ.എസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ അംഗങ്ങൾ നൽകും.

കോവിഡ്-19 വ്യാപനത്തെ ചെറുത്ത് നിൽക്കുന്നതിനു വേണ്ടി ചരിത്രത്തിൽ ഇന്നേ വരെ ഇല്ലാത്ത നടപടികളുമായി കേരള സർക്കാർ മുന്നോട്ട് പോവുകയാണ്. നാം ഇതു വരെ കണ്ട പ്രളയങ്ങളോ നിപ്പയോ ഒന്നും ഉണ്ടാക്കാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്.ഏപ്രിൽ 14 വരെ...

കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി

വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് എടുത്തുപോകുന്നത്.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ.എംജി സുരേഷ് കുമാര്‍ സംസ്ഥാന പ്രസിഡന്റായും ബി.ഹരികുമാര്‍ ജനറല്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു. മധു.എച്ച് ആണ് ട്രഷറര്‍. ഉഷ.ടി.എ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും ബാബു.ആര്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആയും ഇന്ദിര കെ വനിത...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ